അതിശയങ്ങളുടെ വേനൽ
2017-ൽ നിർമ്മിക്കപ്പെട്ട ഒരു മലയാളചലചിത്രമാണ് അതിശയങ്ങളുടെ വേനൽ. പുതുമുഖ സംവിധായകനായ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് നിഖിൽ നരേന്ദ്രനാണ്. ബാലതാരം ചന്ദ്രകിരൺ ജി.കെ, റെയ്ന മരിയ, ആര്യ മണികണ്ഠൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ചലച്ചിത്രമേളകളിൽ ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ചന്ദ്രകിരണിന് 2017-ലെ കേരളസംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേകപരാമർശവും 2018-ലെ സിങ്കപ്പൂർ തെക്കേ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. [1][2] 2018-ലെ യുകെ ഏഷ്യൻ ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം പ്രശാന്തിന് ലഭിച്ചു. [3]. 2019-ൽ റെഡിഫ്.കോം പ്രസിദ്ധീകരിച്ച കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച 200 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടി.[4]
അദൃശ്യനാവാനുള്ള ഒരു ഒൻപതുവയസുകാരന്റെ അതിയായ ആഗ്രഹവും, അത് നേടാനുള്ള അവന്റെ യത്നങ്ങളോട് ചുറ്റുമുള്ളവരുടെ പ്രതികരണവും, അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.[5]
അഭിനേതാക്കൾ
തിരുത്തുക- ചന്ദ്രകിരൺ ജി.കെ - ആനന്ദ്
- റെയ്ന മരിയ - മീര
- ആര്യ മണികണ്ഠൻ - ഗായത്രി
- ജീത് മിനിഫെൻസ് - ബാലകൃഷ്ണൻ
- റിച്ചിൻ തോമസ് - അരവിന്ദ്
- രാജീവ് രാമകൃഷ്ണൻ - അജയ ഘോഷ്
- പ്രിന്റോ - മധു
- അനു എബ്രഹാം - ബാലകൃഷ്ണൻറെ ഭാര്യ
- ബൈജു ബാലൻ - വേണുഗോപാൽ
- അമ്പിളി - ഗീത
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: അമിത് സുരേന്ദ്രൻ, ഉദയ് തങ്കവേൽ
- ചിത്രസംയോജനം: ജിജി ജോസഫ്
- സംഗീതം: ബേസിൽ സി.ജെ
- കലാസംവിധാനം: നന്ദൻ
- ശബ്ദരൂപകൽപന: ടി കൃഷ്ണനുണ്ണി, സന്ദീപ് കുറിശ്ശേരി, ജിജി പി ജോസഫ്
- ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി
- തത്സമയ ശബ്ദലേഖനം: സന്ദീപ് കുറിശ്ശേരി, ജിജി പി ജോസഫ്
പുരസ്കാരങ്ങൾ
തിരുത്തുക- പ്രത്യേക ജൂറി പരാമർശം: അഭിനയം - ചന്ദ്രകിരൺ ജി.കെ
- സിങ്കപ്പൂർ തെക്കേ ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള
- മികച്ച നടൻ - ചന്ദ്രകിരൺ ജി.കെ
- യുകെ ഏഷ്യൻ ചലച്ചിത്രമേള
- മികച്ച നവാഗത സംവിധായകൻ - പ്രശാന്ത് വിജയ്
- വള്ളുവനാട് രാജ്യാന്തര ചലച്ചിത്രമേള
- ടി അരുൺകുമാർ സ്മാരക പ്രേക്ഷക പുരസ്കാരം[6]
ചലച്ചിത്രമേളകൾ
തിരുത്തുക- ജിയോ മാമി മുംബൈ ചലച്ചിത്ര മേള, 2017[7]
- അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം), 2017[8]
- യുകെ ഏഷ്യൻ ചലച്ചിത്രമേള, 2018 [9]
- ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവം, 2018 [10]
- മെൽബൺ ഇന്ത്യൻ ചലച്ചിത്രോത്സവം, 2018 [11]
- സിങ്കപ്പൂർ തെക്കേ ഏഷ്യൻ ചലച്ചിത്രോത്സവം, 2018[12]
- ഫിലിം ബസാർ റെക്കമെന്റ്സ് 2017[13]
- സമകാലീന മലയാളസിനിമകളുടെ മേള (പൂനെ, ദില്ലി), 2018
- കൊടുങ്ങല്ലൂർ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള, 2018
- കോട്ടയം പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള, 2018
- കണ്ണൂർ രാജ്യാന്തര ചലച്ചിത്രമേള, 2018
- വള്ളുവനാട് രാജ്യാന്തര ചലച്ചിത്രമേള, 2018
- തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള, 2018
അവലംബം
തിരുത്തുക- ↑ "48ാമത് കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം" (PDF). Archived from the original (PDF) on 24 ഡിസംബർ 2019. Retrieved 8 മേയ് 2019.
- ↑ "Bengali Film Mayurakshi Wins Top Award at Singapore South Asian Film Festival".
- ↑ "പ്രശാന്ത് വിജയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം".
- ↑ Chhabra, Aseem (November 13, 2019). "The BEST 200 Indian Films of the Decade" – via www.rediff.com.
- ↑ "'അതിശയങ്ങളുടെ വേനൽ' യു. കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിലേക്ക്".
- ↑ "'അതിശയങ്ങളുടെ വേനലി'ന് പുരസ്കാരം".
- ↑ "മുംബൈ രാജ്യാന്തര ചലച്ചിത്രോൽസവം: ശ്രദ്ധാകേന്ദ്രമാകാൻ രണ്ട് മലയാള ചിത്രങ്ങൾ". Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
- ↑ "IFFK 2017 website - film details". Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
- ↑ "അതിശയങ്ങളുടെ വേനൽ യുകെ ഫിലിം ഫെസ്റ്റിവലിലേക്ക്".
- ↑ "NYIFF 2018 website - film schedule and details". Archived from the original on 26 ഒക്ടോബർ 2018. Retrieved 8 മേയ് 2019.
- ↑ "മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന് തുടക്കം; മേളയിൽ മൂന്ന് മലയാള ചിത്രങ്ങൾ".
- ↑ "SgSAIFF 2018 website - film details". Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
- ↑ "Film Bazaar Viewing Room 2017 catalogue - film details".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അതിശയങ്ങളുടെ വേനൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അതിശയങ്ങളുടെ വേനൽ Malayalam Movie & Music DataBase-ൽ