വിമാനം (ചലച്ചിത്രം)

2017 ൽ ഇറങ്ങിയ മലയാള ചലച്ചിത്രം

നവാഗതനായ പ്രദീപ് എം നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് വിമാനം (Vimaanam).[1] പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസ് ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

വിമാനം
സംവിധാനംപ്രദീപ് എം നായർ
നിർമ്മാണംപൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ
രചനപ്രദീപ് എം നായർ
തിരക്കഥപ്രദീപ് എം നായർ
അഭിനേതാക്കൾപൃഥ്വിരാജ് സുകുമാരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്12 കോടി
വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിമാനം (വിവക്ഷകൾ) എന്ന താൾ കാണുക. വിമാനം (വിവക്ഷകൾ)

തൊടുപുഴക്കാരനായ സജി ജൻമനാ ബധിരനും മൂകനുമാണ്. ദാരിദ്ര്യം കാരണം സജിക്ക് ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ ജന്മനായുള്ള പരിമിതികൾക്കും പ്രതികൂലമായ ജീവിതസാഹചര്യങ്ങൾക്കും മുന്നിൽ തളരാൻ സജീ തയ്യാറായിരുന്നില്ല. റബ്ബർതോട്ടങ്ങളിൽ കീടനാശിയടിക്കാൻ വന്ന ഹെലികോപ്റ്ററുകൾ കണ്ട പതിനഞ്ചു വയസ്സുകാരന്റെ സ്വപ്‍നങ്ങളിൽ വിമാനങ്ങൾ നിറഞ്ഞു. പിന്നീട് സ്വന്തമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള നിരന്തരപരിശ്രമങ്ങളായിരുന്നു സജിയുടെ ജീവിതത്തിൽ. വിമാനനിർമ്മാണം സംബന്ധിച്ച പുസ്തകങ്ങൾ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങൾ തേടിയും സജി ഒടുവിൽ ആ സ്വപ്നം പൂവണിയിക്കുക തന്നെ ചെയ്‍തു. പതിനഞ്ചു വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സജി സ്വന്തമായി വിമാനം നിർമ്മാനം നിർമ്മിച്ചു [2]പറപ്പിച്ചു. വിമാനം രൂപകൽപന ചെയ്ത ഭിന്നശേഷിയുടെ ആദ്യ വ്യക്തി എന്ന നേട്ടവുമായി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും സജിയുടെ പേര് ഇടംപിടിച്ചു. ഡിസ്കവറി ചാനലിൽ ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്ന പ്രോഗ്രാമിലും അടുത്തിടെ സജിയുടെ കണ്ടുപിടിത്തങ്ങൾ കയ്യടി നേടി. വൈകല്യങ്ങൾ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒമ്പത് ഹീറോകളുടെ പട്ടികയിലായിരുന്നു നാൽപ്പത്തിയഞ്ചുകാരനായ സജി ഇടംപിടിച്ചത്. മറ്റുള്ളവർക്കു പ്രചോദനമേകുന്ന സജിയുടെ ഈ ജീവിതകഥയാണ് വിമാനം എന്ന പേരിൽ സിനിമയാകുന്നത്.

അഭിനയിക്കുന്നവർ തിരുത്തുക

അവലംബം തിരുത്തുക

  1. www.asianetnews.tv (07 November 2015). "യഥാർഥ കഥയിൽ നായകനായി വീണ്ടും പൃഥ്വിരാജ്, ഇത്തവണ സജി". Archived from the original on 2015-11-10. Retrieved 2015-11-10. {{cite news}}: Check date values in: |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-10. Retrieved 2015-11-10.
  3. www.asianetnews.tv (09 November 2015). "പൃഥ്വിരാജിൻറെ സിനിമ 'വിമാന'ത്തിനായി രണ്ട് വിമാനങ്ങൾ നിർമ്മിക്കുന്നു". Archived from the original on 2015-11-12. Retrieved 2015-11-10. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=വിമാനം_(ചലച്ചിത്രം)&oldid=3800037" എന്ന താളിൽനിന്ന് ശേഖരിച്ചത്