തൊണ്ടിമുതലും ദൃക്സാക്ഷിയും

മലയാള ചലച്ചിത്രം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിയ മലയാള ചലച്ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും[1]. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂർ ആണ്.അലൻസിയർ ലേ ലോപ്പസ്, നിമിഷ സജയൻ, സിബി തോമസ് ,വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കാസർകോഡ്, വൈക്കം , ചേർത്തല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. 2017 ജൂൺ 30 ന് തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രദർ‍ശനത്തിനെത്തി. അനുകൂലമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്[2] . ഫഹദ് ഫാസിലിന്റെയും സുരാജ് വെഞ്ഞാറന്മൂടിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.[3]മികച്ച സ്വഭാവ നടൻ എന്ന വിഭാഗത്തിൽ അലൻസിയർ തിരക്കഥാകൃത്ത് എന്ന വിഭാഗത്തിൽ സജീവ് പാഴൂർ എന്നിവർ 2018 ലെ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. [4]

തൊണ്ടിമുതലും ദൃൿസാക്ഷിയും
പോസ്റ്റർ
സംവിധാനംദിലീഷ് പോത്തൻ
നിർമ്മാണംസന്ദീപ് സേനൻ
അനീഷ്.എം.തോമസ്
രചനസജീവ് പാഴൂർ
കഥസജീവ് പാഴൂർ
അഭിനേതാക്കൾഫഹദ് ഫാസിൽ
സുരാജ് വെഞ്ഞാറമൂട്
നിമിഷ സജയൻ
അലൻസിയർ ലെ ലോപ്പസ്
സംഗീതംബിജിബാൽ
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംകിരൺ ദാസ്
സ്റ്റുഡിയോഉർവശി തിയേറ്റേഴ്സ്
വിതരണംഉർവശി തിയേറ്റേഴ്സ് റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 ഫഹദ് ഫാസിൽ (പ്രസാദ്) കള്ളൻ
2 സുരാജ് വെഞ്ഞാറമൂട് പ്രസാദ്
3 നിമിഷ സജയൻ ശ്രീജ
4 വെട്ടുകിളി പ്രകാശ് ശ്രീനി (ശ്രീജയുടെ അച്ഛൻ)
5 ശ്രീകാന്ത് മുരളീ മുരളിച്ചേട്ടൻ
6 അലൻസിയർ ലെ ലോപ്പസ് എ എസ് ഐ ചന്ദ്രൻ
7 സിബി തോമസ് എസ്.ഐ
8 മധുസൂദനൻ സിഐ
9 പി ശിവദാസൻ- റൈറ്റർ ശിവദാസൻ
10 കെ.ടി സുധാകരൻ സുധാകരൻഗാനങ്ങൾ തിരുത്തുക

തൊണ്ടിമുതലും ദൃക്സാക്ഷിയും
Soundtrack album by ബിജിബാൽ
Released28 ജൂൺ 2017
Recorded2017
GenreFeature Film Soundtrack
Length10:02
Languageമലയാളം
Labelമ്യൂസിക്247
Producerസന്ദീപ് സേനൻ
അനീഷ് എം. തോമസ്
ബിജിബാൽ chronology
രാമന്റെ ഏദൻതോട്ടം
(2017)രാമന്റെ ഏദൻതോട്ടം2017
തൊണ്ടിമുതലും ദൃക്സാക്ഷിയും
(2017)
തൃശ്ശിവപേരൂർ ക്ലിപ്തം
(2017)തൃശ്ശിവപേരൂർ ക്ലിപ്തം2017

ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ദിലീപ് പോത്തൻ തന്നെ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലും ബിജിബാൽ പ്രവർത്തിച്ചിട്ടുണ്ട്. റഫീഖ് അഹമ്മദാണ് ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്.[6]

ചിത്രത്തിലെ ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കണ്ണിലെ പൊയ്ക"  ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ 3:16
2. "ആയില്യം"  സിതാര, ഗോവിന്ദ് മേനോൻ 3:07
3. "വരും വരും"  ബിജിബാൽ 3:39
ആകെ ദൈർഘ്യം:
10:02

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്ര പുരസ്കാരം 2017 തിരുത്തുക

[7]

കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം 2017 തിരുത്തുക

അവലംബം തിരുത്തുക

  1. "Thondimuthalum Driksakshiyum". filmibeat. ശേഖരിച്ചത് 17 December 2016.
  2. സ്വന്തം ലേഖകൻ (30 ജൂൺ 2017). "തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുറേ സത്യങ്ങളും". മാതൃഭൂമി. മൂലതാളിൽ നിന്നും 2017-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-07-07.
  3. Thondimuthalum Driksakshiyum Review in Malayalam
  4. "Kerala State Film Awards".
  5. "തൊണ്ടിമുതലും ദൃക്സാക്ഷിയും( 2017)". malayalachalachithram. ശേഖരിച്ചത് 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "Bjibal to compose for Thondimuthalum Driksakshiyum". indiatimes. ശേഖരിച്ചത് 17 December 2016.
  7. "65th National Film Awards announcement LIVE UPDATES". The Indian Express. 13 April 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

തൊണ്ടിമുതലും ദൃക്സാക്ഷിയും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ