മലയാളസിനിമയിലെ ഒരു സംവിധായകൻ ആണു മനോജ് കാന, നാടകപ്രവർത്തകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2012 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം നേടിയത് ഇദ്ദേഹത്തിന്റെ ചായില്യം എന്ന സിനിമയാണ്. ഏറ്റവും നല്ല കഥക്കുള്ള 2012 ലെ കേരള സംസ്ഥാന അവാർഡും ഈ കഥ നേടി. ഇദ്ദേഹത്തിന്റെ ഉറാട്ടി എന്ന അമേച്യർ നാടകം 2012 ലെ ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന സംഗീത നാടക അക്കാഡമി പുരസ്കാരം നേടി.

ജീവിതരേഖതിരുത്തുക

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായിമുക്കിലെ കാന വീട്ടിൽ കെ. കെ. കൃഷ്ണൻ-കാന നാരായണി ദമ്പതികളുടെ മകനാണ്‌.

സി ഡിറ്റ്‌ കണ്ണൂർ മേഖലാ ഓഫീസിൽ അസി.പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.[1]

പുരസ്‌കാരങ്ങൾതിരുത്തുക

  • സംസ്ഥാന സംഗീത നാടക അക്കാഡമി പുരസ്കാരം 2003.
  • നാടക പ്രവർത്തനത്തിനുള്ള പി ജെ അന്റണി ഫൌണ്ടേഷൻ യുവപ്രതിഭാ പുരസ്ക്കാരം 2004.
  • തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം 2012
  • ചായില്ല്യം എന്ന സിനിമയിലൂടെ 2012 ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം.
  • 2012 ലെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്ക്കാരം.

അവലംബംതിരുത്തുക

  1. http://www.janmabhumidaily.com/jnb/News/100446[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മനോജ്_കാന&oldid=3640212" എന്ന താളിൽനിന്ന് ശേഖരിച്ചത്