ആളൊരുക്കം

ഒരു മലയാള ചിത്രം
(ആളൊരുക്കം‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച് 2018 മാർച്ച് 23 ന് റിലീസ് ആയ ഒരു മലയാള ചലച്ചിത്രമാണ് ആളൊരുക്കം. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സമകാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

Aalorukkam
പ്രമാണം:Aalorukkam Film Poster.jpg
Film poster
സംവിധാനംവി.സി. അഭിലാഷ്
നിർമ്മാണംജോളി ലോനപ്പൻ
രചനവി. സി. അഭിലാഷ്
അഭിനേതാക്കൾഇന്ദ്രൻസ്
റിലീസിങ് തീയതി
  • ഏപ്രിൽ 6, 2018 (2018-04-06) (Kerala)
[1]
ഭാഷമലയാളം

ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നത്. പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രൻസിന് 2017-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാർ ചിത്രത്തിനു വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചിരുന്നു. ഈ ചിത്രത്തിൽ ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സാവരിയ എന്നിവരും അഭിനയിച്ചിരിക്കുന്നു.സാംലാൽ പി തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു കല്യാണി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. അജേഷ് ചന്ദ്രൻ, ഡി യേശുദാസ് എന്നിവരുടെ ഗാനങ്ങൾക്ക്  റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർ ഈ ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്.[2][3][4] [5]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആളൊരുക്കം&oldid=3624485" എന്ന താളിൽനിന്ന് ശേഖരിച്ചത്