കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
(കെ.എസ്.എഫ്.ഡി.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം സിനിമ കേരളത്തിൽ തന്നെ പൂർണ്ണമായും വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ചതാണ് കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ[4]. ഇന്ത്യയിലെ ഇത്തരത്തിൽ നടത്തപ്പെടുന്ന ആദ്യ സംരംഭമായ ഇതിന്റെ പ്രവർത്തനം 1975- ജൂലൈ-23ന് തിരുവനന്തപുരത്ത് വഴുതയ്ക്കാട് ആരംഭിച്ചു. ഇതിന്റെ ഫലമായി 1980-ൽ തിരുവല്ലം എന്നപ്രദേശത്തെ തിരുവല്ലം കുന്നിൽ സമ്പൂർണ്ണ സൗകര്യത്തോടുകൂടി ചിത്രാഞ്ജലി സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കായി ഡോക്യുമെന്ററികൾ നിർമ്മിക്കുന്ന ഒരു ഏജൻസി കൂടിയായ ഈ സംരംഭം, 2001-ൽ ടെലിവിഷൻ സീരിയലുകളുടേയും ടെലി ഫിലിമുകളുടേയും നിർമ്മാണത്തിനായി കലാഭവൻ സ്റ്റുഡിയോ വഴുതയ്ക്കാട് പ്രവർത്തനം ആരംഭിച്ചു.
ചുരുക്കപ്പേര് | കെ.എസ്.എഫ്.ഡി.സി. |
---|---|
രൂപീകരണം | 1975[1] |
ആസ്ഥാനം | ചലച്ചിത്ര കലാഭവൻ വഴുതയ്ക്കാട് തിരുവനന്തപുരം |
ചെയർമാൻ | ഷാജി N കരുൺ [2] |
പ്രധാന വ്യക്തികൾ | മാനേജിങ് ഡയറക്ടർ: മായ ഐ.എഫ്.എസ്.[3] |
മാതൃസംഘടന | സാംസ്കാരികകാര്യ വകുപ്പ്, കേരള സർക്കാർ. |
വെബ്സൈറ്റ് | KSFDC.in |
മറ്റു സംരംഭങ്ങൾ
തിരുത്തുക- കേരളത്തിലെ വിവിധ ജില്ലകളിലായി 16 സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
- സിനിമാ വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി സിനി-ടെക് എന്ന പ്രസിദ്ധീകരണം.
- ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ.
അവലംബം
തിരുത്തുക- ↑ KSFDC official web site, About us
- ↑ മാധ്യമം ഓൺലൈൻ 10.03.2018-ൽ ശേഖരിച്ചത്.
- ↑ ഭാരത സർക്കാർ, വനം-പരിസ്ഥിതി മന്ത്രാലയം ഗസറ്റ് നോട്ടിഫിക്കേഷൻ
- ↑ mysarkarinaukri.com Kerala State Film Development Corporation