സുൽത്താൻതോടു്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലൂടെ പഴയങ്ങാടിപ്പുഴപുഴയേയും ഏഴിമല പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മനുഷ്യ നിർമ്മിത തോടാണു് സുൽത്താൻതോടു്. മലബാറിലെ സൂയസു് കനാൽ എന്നും ഇതു് വിശേഷിപ്പിക്കപ്പെടുന്നു.
1766-ൽ പണിപൂർത്തിയായ ഈ തോട്, കണ്ണൂരിലെ സുൽത്താൻ ആലി രാജ ഹൈദരലിക്കു് പേണ്ടി പണിയിച്ചതാണു്. എറെ ചരിത്രപ്രാധാന്യമള്ള ഒരു ജലഗതാഗതമാർഗ്ഗമാണിതു്.
സൈനിക ആവശ്യത്തിനു് വേണ്ടി നിർമ്മിച്ചതാണെങ്കിലും, മലബാറിലെ വ്യാപാരങ്ങളെ ഇതു് എറെ സഹായിച്ചിട്ടുണ്ടു്. ശ്രീകണ്ഠാപുരം, തളിപ്പറമ്പു്, വളപട്ടണം ഭാഗങ്ങളിലെ ജലപാത സുൽത്താൻതോടു വഴി, പയ്യന്നുർ, നിലേശ്വരം എന്നിവിടങ്ങളിലെ ജലപാതയുമായി ബന്ധിപ്പിക്കപ്പെടുന്നു