മാടായി ഗ്രാമപഞ്ചായത്ത്

കണ്ണൂ‍ർജില്ലയിലെ ഗ്രാമപഞ്ചായത്ത്
(മാടായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാടായി ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മാടായി ഗ്രാമപഞ്ചായത്ത്
12°01′49″N 75°14′08″E / 12.03025°N 75.23566°E / 12.03025; 75.23566
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് ആബിദ.എസ്. കെ
വിസ്തീർണ്ണം 16.71ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 33488
ജനസാന്ദ്രത 2004/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
മാടായിപ്പാറ,‍

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് ചെമ്പല്ലിക്കുണ്ട്, രാമപുരം പുഴകൾ, കിഴക്ക് പഴയങ്ങാടിപ്പുഴ, ഏഴോം പഞ്ചായത്ത്, തെക്ക് അറബിക്കടൽ മാട്ടൂൽ, പടിഞ്ഞാറ് പാലക്കോട്, കുന്നരു മൂലകൈപുഴകൾ എന്നിവയാണ്.

മാടായി പഴയകാലത്ത് മാരാഹി, മടയേലി, ഹിലിമാറാവി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടിരുന്നു. എന്നാൽ ഭൂമിശാസ്ത്രപരമായ പരിണാമവുമായി ബന്ധമുള്ള പദപ്രയോഗമായ മാടായി എന്ന സ്ഥലനാമമായിരുന്നു സർവ്വസാധാരണമായി ഉപയോഗിച്ചുവന്നത്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന പേരുണ്ട്. മാടായി പ്രദേശം ഒരു കാലത്ത് കടലായിരുന്നുവത്രെ. കടൽവെള്ളം നീങ്ങി മാട് ആയിമാറിയ പ്രദേശമായതുകൊണ്ടാണ് മാടായി എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതെന്നാണ് പറയപ്പെടുന്നത്. [1]

വാർഡുകൾതിരുത്തുക

  1. മൂലക്കീൽ
  2. വേങ്ങര വെസ്റ്റ്
  3. വേങ്ങര നോർത്ത്
  4. വേങ്ങര ഈസ്റ്റ്‌
  5. അടുത്തില
  6. മാടായി
  7. പയങ്ങാടി ടൌൺ
  8. പയങ്ങാടി ആർ.എസ്
  9. പയങ്ങാടി സൌത്ത്
  10. വാടിക്കൽ കടവ്
  11. മാടായി വാടിക്കൽ
  12. പുതിയങ്ങാടി നീരോഴുകുംച്ചാൽ
  13. പുതിയങ്ങാടി മാനാചാര
  14. പുതിയങ്ങാടി കടവത്
  15. പുതിയങ്ങാടി സെൻറർ
  16. പുതിയങ്ങാടി ഇട്ടമൽ
  17. പുതിയവളപ്പ് എരിപുരം
  18. മുട്ടം കക്കടപ്രം
  19. മുട്ടം നോർത്ത്
  20. മുട്ടം എട്ടപ്പുറം

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

കൂടുതൽ വായനക്ക്തിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. http://lsgkerala.in/madayipanchayat/
"https://ml.wikipedia.org/w/index.php?title=മാടായി_ഗ്രാമപഞ്ചായത്ത്&oldid=2342776" എന്ന താളിൽനിന്ന് ശേഖരിച്ചത്