ശ്രീനിവാസ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പിന്നണിഗായകനാണ് ശ്രീനിവാസ്, (ശ്രീനിഎന്നും വിളിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]). ഇദ്ദേഹം 2000-ലേറെ ഗാനങ്ങൾ തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്.[1] ഇദ്ദേഹം ഒരു സംഗീതസംവിധായകനും കൂടിയാണ്.

ശ്രീനിവാസ്
ജനനം (1959-11-07) നവംബർ 7, 1959  (64 വയസ്സ്)
അംബാസമുദ്രം, തമിഴ് നാട്, ഇന്ത്യ
വിഭാഗങ്ങൾചലച്ചിത്രം, ഗസൽ, കർണാടക സംഗീതം
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ
വർഷങ്ങളായി സജീവം1994–ഇന്നുവരെ
Spouse(s)സുജാത

ആദ്യകാലജീവിതം

തിരുത്തുക

ഇദ്ദേഹം തമിഴ്നാട്ടിലെ അംബാസമുദ്രം എന്ന സ്ഥലത്താണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ഇതിനുശേഷം തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയുണ്ടായി. ഇദ്ദേഹം തന്റെ കുട്ടിക്കാലം മുഴുവൻ താമസിച്ചത് ഇവിടെയാണ്. ഇദ്ദേഹം തന്റെ ബന്ധുവായ ശ്രീമതി പദ്മ നാരായണനിലൂടെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, കെ.വി. നാരായണസ്വാമി എന്നിവരുടെ സംഗീതത്തിൽ ആകൃഷ്ടനായി. പദ്മ നാരായണനാണ് ഇദ്ദേഹത്തിന്റെ ഗുരു. കിഷോർ കുമാർ-ആർ.ഡി. ബർമൻ എന്നിവരുടെ സംഗീതവും ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്.

ബോംബെ സർവ്വകലാശാലയിലെ, കെമിക്കൽ ടെക്നോളജി വിഭാഗത്തിലാണ് (യു.ഡി.സി.റ്റി, ഇപ്പോൾ ഐ.സി.ടി. എന്നറിയപ്പെടുന്നു) ഇദ്ദേഹം ബി. ടെക്ക് പഠിച്ചത്. ഈ സമയത്ത് ഇദ്ദേഹം സർവകലാശാലയെ യുവജനോത്സവങ്ങളിൽ പ്രതിനിധീകരിച്ചിരുന്നു. പത്തു വർഷം ഇദ്ദേഹം കെമിക്കൽ എഞ്ചിനിയർ, മാർക്കറ്റിംഗ് പ്രഫഷണൽ എന്നീ മേഖലകളിൽ ജോലി ചെയ്തു.

സംഗീത രംഗത്ത്

തിരുത്തുക

1988-ൽ ശ്രീനിവാസ് സംഗീതസംവിധായകനായ ഇളയരാജയെ സമീപിക്കുകയും ഒരു ഗാനമാലപിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തുവെങ്കിലും തൊണ്ടയിലെ അണുബാധ കാരണം ഈ അവസരം നഷ്ടപ്പെട്ടുപോയി.

1992-ൽ എ.ആർ. റഹ്മാൻ റോജ എന്ന ചലച്ചിത്രത്തിലൂടെ രംഗത്തുവന്നതോടെ ഇദ്ദേഹം അവസരത്തിനായി റഹ്മാനെ സമീപിച്ചു. 1994-ൽ ശ്രീനിവാസൻ ചെന്നൈയിലേയ്ക്ക് താമസം മാറുകയും പരസ്യ ജിങ്കിളുകൾക്ക് സ്വരം നൽകാൻ തുടങ്ങുകയും ചെയ്തു. നമ്മവർ എന്ന ചലച്ചിത്രത്തിൽ മഹേഷ് സംഗീതസംവിധാനം ചെയ്ത "സൊർഗം എൻബതു നമക്കു" എന്ന ഗാനം സ്വർണ്ണലതയുമായി ചേർന്നാലപിച്ചുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രഗാനരംഗത്ത് പ്രവേശിക്കുന്നത്.

1996-ൽ എ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത മിൻസാര കനവ് എന്ന ചലച്ചിത്രത്തിലെ "മാനാ മദുര" എന്ന ഗാനത്തോടെയാണ് ഇദ്ദേഹം ശ്രദ്ധേയത നേടിയത്. ഉയിരേ എന്ന ചലച്ചിത്രത്തിലെ ഗാനവും പ്രസിദ്ധി നേടി. സംഗീതസംവിധായകരായ എ.ആർ. റഹ്മാൻ, ഇളയരാജ, ദേവ, വിദ്യാസാഗർ, ഭരദ്വാജ് എന്നിവർക്കായി ഇദ്ദേഹം പാടിയിട്ടുണ്ട്. തമിഴ് ചലച്ചിത്രമായ ഏ നീ റൊമ്പ അഴഗാ ഇരുക്കെ എന്ന ചലച്ചിത്രത്തിലെ അഞ്ച് സംഗീതസംവിധായകരിൽ ഒരാളായി ഇദ്ദേഹം സംഗീതസംവിധാന രംഗത്തും പ്രവേശിക്കുകയുണ്ടായി. "ഇനി നാനും നാനില്ലൈ" എന്ന ഇദ്ദേഹം സംഗീതസംവിധാനം ചെയ്ത ഗാനം ഹിറ്റായിരുന്നു. ഉസ്സലേ ഉസ്സലേ, പാർവൈ എന്ന ആൽബങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സീതാ കല്യാണം എന്ന മലയാളചലച്ചിത്രത്തിനും ഇദ്ദേഹം സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.

ഇദ്ദേഹം ഇപ്പോൾ മഴവിൽ മനോരമയിൽ ജോസ്കോ ഇൻഡ്യൻ വോയ്സ് എന്ന പരിപാടിയിൽ വിധികർത്താവാണ്.

പുരസ്കാരങ്ങൾ

തിരുത്തുക

തമിഴ് നാട് സർക്കാരിന്റെ അവാർഡ് ഇദ്ദേഹത്തിന് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. പടയപ്പ എന്ന ചലച്ചിത്രത്തിലെ "മിൻസാര പൂവേ" എന്ന ഗാനത്തിനും ഒൻബതു രൂബ നോട്ട് എന്ന ചലച്ചിത്രത്തിലെ "മാർഗഴിയിൽ" എന്ന ഗാനത്തിനുമാണ് പുരസ്കാരം ലഭിച്ചത്.

പാതിരാമഴ എന്ന ചിത്രത്തിലെ "ബാംസുരി" എന്ന ഗാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തമിഴ് നാട് സർക്കാർ ഇദ്ദേഹത്തിന് ബഹുമാനസൂചകമായി കലൈമാമണി എന്ന പദവി നൽകിയിരുന്നു.

സിനിമ എക്സ്പ്രസ്സ് അവാർഡ്, ഐ.ഐ.എഫ്.എ. അവാർഡ്, എ.വി. മാക്സ് അവാർഡ്, ഫിലിം ഫാൻസ് അവാർഡ് തുടങ്ങി ധാരാളം അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച സംഗീതസംവിധായകനു‌ള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  1. "Video interview with Srinivas". Video.webindia123.com. Archived from the original on 2012-02-01. Retrieved 2012-06-04.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീനിവാസ്&oldid=4092586" എന്ന താളിൽനിന്ന് ശേഖരിച്ചത്