എ. ശ്രീകർ പ്രസാദ്

(ശ്രീകർ പ്രസാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ. ശ്രീകർ പ്രസാദ് അഥവാ ശ്രീകർ പ്രസാദ് ഒരു ഇന്ത്യൻ ചിത്രസംയോജകനാണ്.[1] സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം തെലുഗു ചിത്രങ്ങളിൽ ചിത്രസംയോജകനായി കരിയർ ആരംഭിച്ചു.[2] ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ ഭാഷകളിലും ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ, വിശാൽ ഭരധ്വാജ്, മണി രത്നം തുടങ്ങിയ സംവിധായകർക്കൊപ്പവും ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. എട്ട് തവണ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായിട്ടുണ്ട്. അഞ്ച് തവണ കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരത്തിനും അർഹമായിട്ടുണ്ട്.[3]

എ. ശ്രീകർ പ്രസാദ്
ജനനം
അക്കിനേനി ശ്രീകർ പ്രസാദ്
തൊഴിൽചിത്രസംയോജകൻ
സജീവ കാലം1983-present
വെബ്സൈറ്റ്Official website

പ്രധാന ചലച്ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 1989: മികച്ച ചിത്രസംയോജനം - റാഖ്
  • 1997: മികച്ച ചിത്രസംയോജനം - രാഗ് ബിരാഗ്
  • 1997: മികച്ച ചിത്രസംയോജനം (നോൻ ഫീച്ചർ വിഭാഗം) - നൗക കരിത്രാമു
  • 1998: മികച്ച ചിത്രസംയോജനം - ദി ടെററിസ്റ്റ്
  • 2000: മികച്ച ചിത്രസംയോജനം - വാനപ്രസ്ഥം
  • 2002: മികച്ച ചിത്രസംയോജനം - കന്നത്തിൽ മുത്തമിട്ടാൽ
  • 2008: മികച്ച ചിത്രസംയോജനം - ഫിറാഖ്
  • 2010: ജൂറിയുടെ പ്രത്യേക പരാമർശം - കുട്ടിസ്രാങ്ക്

നന്ദി അവാർഡ്

തിരുത്തുക
  • 2000 മികച്ച ചിത്രസംയോജനം - മനോഹരം
  • 2003 മികച്ച ചിത്രസംയോജനം - ഒക്കഡു

ഫിലിംഫെയർ അവാർഡ്

തിരുത്തുക
  • 2002 മികച്ച ചിത്രസംയോജനം - ദിൽ ചാഹ്താ ഹെ
  • 2010 മികച്ച ചിത്രസംയോജനം - ഫിറാഖ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ._ശ്രീകർ_പ്രസാദ്&oldid=4098992" എന്ന താളിൽനിന്ന് ശേഖരിച്ചത്