കോഴിക്കോട് നാരായണൻ നായർ

(നാരായണൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാരായണൻ നായർ അഥവാ കോഴിക്കോട് നാരായണൻ നായർ മലയാളസിനിമയിൽ കാരണവർ വേഷങ്ങളിൽ പ്രശസ്തനാണ്. മൂന്നൂറിലധികം സിനിമകളീൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്ലൻ കഥാപാത്രമായാണ് സിനിമയിൽ കടന്നു വന്നത്. പിന്നീട് സഹ നടനായും പ്രധാന കഥാപാത്രമായും മാറുകയായിരുന്നു.[1] കോഴിക്കോട് ജില്ലയിൽ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ 1940 ൽ ജനിച്ചു.നാടക വേദിയിലൂടെ ആണ് അദ്ദേഹം അഭിനയജീവിതം ആരംഭിക്കുന്നത്.1970ൽ ആഭിജാത്യം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തി[2]. വാത്സല്യം, ഹിറ്റ്ലർ, എഴുപുന്ന തരകൻ‌ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായി.

കോഴിക്കോട് നാരായണൻ നായർ
ജനനം
ദേശീയതഭാരതീയൻ
തൊഴിൽനടൻ
സജീവ കാലം1988-ഇന്നുവരെ

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ ആഴ്ചവട്ടമാണ് സ്വദേശം. 1940 ആണ് ജന്മവർഷം. വല്യമ്മാവനായും അച്ഛനായും മൂത്ത സഹോദരനായും മലയാള സിനിമയിൽ നിറസാന്നിധ്യം ആയ കോഴിക്കോട് നാരായണൻ നായർ. സ്കൂളിൽ പഠിക്കുമ്പോഴേ കലാജീവിതം തുടങ്ങിയിരുന്നു. സ്കൂൾ പഠനകാലത്ത് നാടകത്തിലും അഭിനയിച്ചു തുടങ്ങി. അന്ന് കോഴിക്കോട് നാടകങ്ങളുടെ സുവർണ കാലം ആയിരുന്നു. ചാലപ്പുറം കലാസമിതിയുടെ നാടകങ്ങളിൽ അഭിനയിച്ചു അമെച്ച് വർ നാടക രംഗത്തേക്ക് വന്നു. കുതിരവട്ടം ദേശപോഷിണി വായനാശാല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏറെയും. പിന്നീട് പ്രൊഫഷണൽ നാടക ട്രൂപ്പിൽ അംഗമായി. നാടകത്തിനൊപ്പം ഉദ്യോഗത്തിലും ഒരുപോലെ ശ്രദ്ധിച്ചു. സിലോൺ പ്രിൻ്റേഴ്സിൽ ജീവനക്കാരനായിരുന്നു പിന്നീട് മരിക്കാർ എഞ്ചിനീയറിങ്ങിൽ മാനേജരായി. പതിനഞ്ച് വർഷം അവിടെ മാനേജരായി ജോലി തുടർന്നു. പിന്നീട് ഹിന്ദുസ്ഥാൻ എഞ്ചിനിയറിംഗ് കമ്പനിയിൽ ചേർന്നു.

[3]

സിനിമാ ജീവിതം

തിരുത്തുക

50 വർഷമായി തുടരുന്ന തുടരുന്ന അഭിനയ ജീവിതത്തിൽ ഇതുവരെ 300 സിനിമകൾ പൂർത്തിയാക്കി. നാടകത്തിൽ അഭിനയിക്കുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന നാരായണൻ നായർ ആദ്യമായി അഭിനയിക്കുന്നത് 1970 ൽ ആർ എസ് പ്രഭു സംവിധാനം ചെയ്ത ആഭിജാത്യം എന്ന സിനിമയിലാണ്. ആ സിനിമയിൽ മധുവും ശാരദയുമായിരുന്നു പ്രധാന താരങ്ങൾ. പിന്നീട് ഉത്തരായനം, നിർമ്മാല്യം, കൊച്ചു തെമ്മാടി, ഒളിയമ്പുകൾ, ഭരതം, ആവനാഴി, സദയം, എൻ്റെ ശ്രീക്കുട്ടിയ്ക്ക്, പെരുന്തച്ചൻ, മിഥുനം തുടങ്ങി നിരവധി സിനിമകൾ. എന്നാൽ ശ്രദ്ധേയമായത് വാത്സല്യം ത്തിലെ വല്യമാമയുടെ വേഷമായിരുന്നു. അപ്പോഴാണ് കോഴിക്കോട് നാരായണൻ നായർ എന്നൊരു നടൻ സിനിമയിൽ ഉണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്. 1993 ൽ പുറത്തിറങ്ങിയ വാത്സല്യം എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായ അഭിനേതാവായി നാരായണൻ നായർ മാറി.

[4]

അഭിനയിച്ച സിനിമകൾ

തിരുത്തുക

(Partial filmography)

വർഷം ചിത്രം വേഷം
1971 ആഭിജാത്യം
1981 ഞാറ്റടി
(1988) ഉത്സവപ്പിറ്റേന്ന്
(1992) കാഴ്ചക്കപ്പുറം
1993 മായാമയൂരം
1993 സ്ഥലത്തെ പ്രധാന പയൻസ്
1993 ഭൂമിഗീതം മാരാർ
(1993) വാത്സല്യം
1993 സംഗമം
1993 പാഥേയം
1994 ദ പോർട്ടർ (മൂന്നാം‌ലോക പട്ടാളം)
1994 സോപാനം
1994 വാർദ്ധക്യപുരാണം
1994 മൂന്നാം ലോകപട്ടാളം രാജശേഖരൻ
1994 സൈന്യം
1994 പക്ഷേ
1995 സാദരം
1995 തുമ്പോളി കടപ്പുറം
1995 സാമൂഹ്യപാഠം
1995 അക്ഷരം
1995 സിന്ദൂരരേഖ
1995 അക്ഷരം
1996 തൂവൽക്കൊട്ടാരം
1996 മഹാത്മാ
1996 ദേവരാഗം
1996 ഹിറ്റ്ലർ
1996 സുൽത്താൻ ഹൈദ്രാലി മേനോൻ
1996 മാൻ ഓഫ് ദ മാച്ച്
1996 സ്വപ്നലോകത്തെ ബാലഭാസ്കരൻ
1997 മംഗല്യപ്പല്ലക്ക്
1997 കല്യാണക്കച്ചേരി
1997 കണ്ണൂർ
1997 സയാമീസ്‌ ഇരട്ടകൾ
1997 അസുരവംശം
1997 ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
1997 സുവർണ്ണസിംഹാസനം
1997 കിലുകിൽ പമ്പരം
1997 അനുഭൂതി
1998 ദയ
1998 ആയുഷ്മാൻ ഭവ
1998 ചേനപറമ്പിലെ ആനക്കാര്യം
1999 എഫ്.ഐ.ആർ.
1999 പട്ടാഭിഷേകം
1999 സ്റ്റാലിൻ ശിവദാസ്
1999 പല്ലാവൂർ ദേവനാരായണൻ
1999 എഴുപുന്ന തരകൻ
2000 ഇവൾ ദ്രൗപദി
2000 നരസിംഹം
2000 ആനമുറ്റത്തെ ആങ്ങളമാർ
2000 നാറാണത്തു തമ്പുരാൻ
2000 വിനയപൂർവ്വം വിദ്യാധരൻ
2000 ശ്രദ്ധ
2000 വല്യേട്ടൻ
2000 റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഷേണായി
2000 ദി ജഡ്‌‌ജ്‌മെന്റ്
2001 ചിത്രത്തൂണുകൾ
2001 നരിമാൻ
2001 ഉത്തമൻ(ചലച്ചിത്രം)
2001 ഭർത്താവുദ്യോഗം
2001 സായ് വർ തിരുമേനി
2002 മീശ മാധവൻ
2002 മഴത്തുള്ളിക്കിലുക്കം
(2002 നന്ദനം
2003 സഹോദരൻ സഹദേവൻ
2003 മിസ്റ്റർ ബ്രഹ്മചാരി
2003 കിളിച്ചുണ്ടൻ മാമ്പഴം (ചലച്ചിത്രം)
2004 മാമ്പഴക്കാലം
2004 പ്രവാസം
2005 ദി ടൈഗർ
2005 ലോകനാഥൻ ഐ.എ.എസ്.
2005 ഭരത്ചന്ദ്രൻ ഐ.പി.എസ്.
2006 ലയൺ
2006 പതാക
2006 വർഗ്ഗം(ചലച്ചിത്രം)
2007 കയ്യൊപ്പ്
2007 അറബിക്കഥ
2007 സൂര്യൻ
2008 സ്വർണ്ണം
2008 മാടമ്പി
2008 പാർത്ഥൻ കണ്ട പരലോകം
2008 വിലാപങ്ങൾക്കപ്പുറം
2008 ക്രേസി ഗോപാലൻ
2008 ജീവനം
2008 മോഹിതം
2008 മാജിക് ലാമ്പ്
2009 കന്മഴ പെയ്യും മുമ്പെ
2009 മൈ ബിഗ് ഫാദർ
2009 പറയാൻ മറന്നത്
2009 ചെറിയ കള്ളനും വലിയ പോലീസും
2010 അണ്ണാറക്കണ്ണനും തന്നാലായത്
2010 കരയിലേക്ക് ഒരു കടൽ ദൂരം
2010 കാര്യസ്ഥൻ
2010 ഖിലാഫത്ത്
2010 അവൻ
2010 റിങ് ടോൺ
2011 ശങ്കരനും മോഹനനും
2011 പി എസ് സി ബാലൻ
2011 ഗ്രാമം പണീക്കർ ജ്യോത്സ്യൻ
2011 ആഗസ്റ്റ് 15
2011 ഇന്നാണു ആ കല്യാണം
2012 മുല്ലമൊട്ടും മുതിരിച്ചാറും
2012 അരികെ
2012 ഡാ തടിയാ
2012 റെഡ് അലർട്ട്
2013 കാണാപ്പാഠം
2013 നാടോടി മന്നൻ
2013 വല്ലാത്ത പഹയൻ
2013 മിഴി
2013 പപീലിയോ ബുദ്ധ
2013 72 മോഡൽ
2013 മെമ്മറീസ്
2013 ദൃശ്യം സുലൈമാനിക്ക
2013 യു കാൻ ഡു
2013 ആൺ പിറന്ന വീട്
2014 ടു നൂറ വിത് ലൗ
2014 ഒറ്റമന്ദാരം
2014 സെന്റ്രൽ തീയറ്റർ
2014 ഏഴുദേശങ്ങൾക്കുമകലെ
2014 നക്ഷത്രങ്ങൾ
2014 സ്വാഹ
2015 ആലിഫ്
2015 എന്നു നിന്റെ മൊയ്തീൻ
2014 കസ്തൂർബ
2015 മൂന്നാം നാൾ
2016 കാട്ടുമാക്കാൻ
2016 പള്ളിക്കൂടം

ടെലിവിഷൻ

തിരുത്തുക

50 വർഷമായി തുടരുന്ന അഭിനയ ജീവിതത്തിൽ ഇതുവരെ മിനി സ്ക്രീനിൽ 125 സീരിയലുകളിലും 30 മെഗാസീരിയലിലും വേഷമിട്ടു.

മികച്ച സീരിയൽ :

  • മിന്നുകെട്ട് (സൂര്യടിവി)

സ്വകാര്യ ജീവിതം

തിരുത്തുക

കോഴിക്കോട് ജില്ലയിലെ ആഴ്ചവട്ടമാണ് സ്വദേശം. തികഞ്ഞ സായിഭക്തനായ നാരായണൻ നായരുടെ ജീവിതത്തിലെ പല പ്രതിസന്ധിയിലും സത്യ സായി ബാബ മാർഗദർശിയായി. പുട്ടപർത്തിയിൽ പോയി പല പ്രാവശ്യം അദ്ദേഹം ബാബയുടെ ദർശനം നേടി. സായിഹരിതം എന്നാണ് വീടിൻ്റെ പേര്. ഭാര്യ : ശാരദ. മക്കൾ രണ്ട് പേർ : സുഹാസ്, സുചിത്ര[5]

http://www.flashmovies.in Archived 2012-09-07 at the Wayback Machine. May 2019 issue Star Talk ശുണ്ഠിക്കാരനല്ല വല്യ മാമ https://reader.magzter.com/preview/p83frh3v75alp4oyhofo3456130/345613#page/1

http://ibnlive.in.com/news/kanaa-paadam-is-set-to-hit-the-mollywood-box-office-soon/379254-71-210.html Archived 2013-12-24 at the Wayback Machine.

പുറം കണ്ണികൾ

തിരുത്തുക
  1. http://malayalam.filmibeat.com/celebs/narayanan-nair/biography.html
  2. http://ml.msidb.org/displayProfile.php?category=actors&artist=Kozhikode%20Narayanan%20Nair&limit=33
  3. http://www.flashmovies.in Archived 2012-09-07 at the Wayback Machine. May 2019 issue
  4. http://www.flashmovies.in Archived 2012-09-07 at the Wayback Machine. May 2019 issue
  5. http://www.flashmovies.in Archived 2012-09-07 at the Wayback Machine. May 2019 issue