വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

(വയനാട് (ലോകസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട് ജില്ല മുഴുവനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് വയനാട് ലോകസഭാ നിയോജകമണ്ഡലം.[1][2][3] സംസ്ഥാനത്തും ദേശീയ തലത്തിലും നിർണായക രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണിത്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു. ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്(കോൺഗ്രസ്) വിജയിച്ചു. 2014-ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു.[5] 2018-ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി (4,31,770) വിജയിച്ചു.[6]

വയനാട്
KL-4
ലോക്സഭാ മണ്ഡലം
വയനാട് ലോകസഭാ നിയോജകമണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംKerala
നിയമസഭാ മണ്ഡലങ്ങൾ
നിലവിൽ വന്നത്2009
ആകെ വോട്ടർമാർ1,357,819 (2019)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2024

നിയമസഭാ മണ്ഡലങ്ങൾ

തിരുത്തുക

Wayanad Parliamentary Constituency is composed of 56 LSG segments of the following Kerala Legislative Assembly Constituencies:[7]

No Name LSG Segments District Member Party
17 മാനന്തവാടി 07 വയനാട് ഒ.ആർ. കേളു CPIM
18 സുൽത്താൻബത്തേരി(ST) 08 ഐ.സി. ബാലകൃഷ്ണൻ INC
19 കല്പറ്റ 11 ടി. സിദ്ദിഖ് INC
32 തിരുവമ്പാടി 07 കോഴിക്കോട് ജില്ല ലിന്റൊ ജോസഫ് CPIM
34 ഏറനാട് 07 Malappuram പി.കെ. ബഷീർ IUML
35 നിലമ്പൂർ 08 പി.വി. അൻവർ LDF Ind
36 വണ്ടൂർ (SC) 08 എ.പി. അനിൽകുമാർ INC

Members of Parliament

തിരുത്തുക
Year Member Party
2009 എം.ഐ. ഷാനവാസ് Indian National Congress
2014
2019 രാഹുൽ ഗാന്ധി
2024


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ട് മുഖ്യ എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2024 രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.) 647445 ആനി രാജ സി.പി.ഐ., 283023 കെ.സുരേന്ദ്രൻ ബി.ജെ.പി. 141045
2019 രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.) 7,06,367 പി.പി. സുനീർ സി.പി.ഐ., 274597 തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ്. 78816
2014 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.) 377035 സത്യൻ മൊകേരി സി.പി.ഐ., 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. 80752
2009 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), 410703 എം. റഹ്മത്തുള്ള സി.പി.ഐ., 257264 സി. വാസുദേവൻ മാസ്റ്റർ) ബി.ജെ.പി. 31687

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188[പ്രവർത്തിക്കാത്ത കണ്ണി]
  3. "Wayanad Election News".
  4. "Election News".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  6. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). 26 November 2008. Retrieved 24 June 2021.
  7. Philip, Shaju (31 March 2019). "Explained: Introducing Wayanad, from where Rahul Gandhi will contest Lok Sabha polls". The Indian Express. Retrieved 31 March 2019.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. http://www.keralaassembly.org