മുള്ളക്കുറുമർ
കേരളത്തിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. അരിപ്പനും വേടനുമാണ് വേടരാജവംശത്തിലെ അവസാന രാജാക്കന്മാർ . മുള്ളുക്കുറുമർ അരിപ്പന്റെ പിന്മുറക്കാരാണ്. മലയാളമാണ് ഇവർ സംസാരിക്കുന്നത്.
വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി തുടങ്ങിയവയെല്ലാം ഇവരുടെ ദേവതമാരാണ്. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. പാക്കംതെയ്യത്തിന്റെ വരവായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമാർക്ക് പ്രധാനമാണ്. പക്ഷേ, ഉച്ചാലിനൊപ്പം നടത്തിയിരുന്ന പല ആചാരങ്ങളും ഇപ്പോഴില്ല.[1]
നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്.
അവലംബം
തിരുത്തുക- ↑ എ പി സജിഷ. "മൃതിഗീതം പാടുന്ന ഗോത്രഭാഷകൾ". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ഒക്ടോബർ 23.
{{cite news}}
: Check date values in:|accessdate=
(help)
അധിക വായനയ്ക്ക്
തിരുത്തുക- 'ആദിവാസി സ്വയംഭരണത്തിൽ നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക്' - കെ.കെ. ബിജു.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |