എങനെയാണ് ഒരു മാറ്റർ വർഗീകരിക്കുന്നത്? ഉദാ: ഐ.റ്റി.ബി.പി എന്ന തലക്കെട്ട് പോലീസ് ആയാണ് വർഗീകരിച്ചിക്കുന്നത്. അത് പാരാമിലിട്ടറി എന്ന് തിരുത്തണം.. എങനെ?

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Saleeshkumar2000,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:05, 29 മാർച്ച് 2012 (UTC)Reply

എസിക്ലോവിർ തിരുത്തുക

മരുന്നുകൾ എന്ന ലേഖനത്തിൽ ചേർത്തിരിക്കുന്നത് ചിക്കൻപോക്സിനുള്ള മരുന്നാണെങ്കിൽ അത് ചിക്കൻപോക്സ് എന്ന ലേഖനത്തിൽ ചേർക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 17:40, 28 ഓഗസ്റ്റ് 2012 (UTC)Reply

ഞാൻ ചിക്കൻ പോക്സിന്റെ ലേഖനത്തിലെബോക്സിലുള്ള മരുന്നുകൾ എന്ന തലക്കെട്ടിലാണല്ലോ മരുന്നിന്റെ പേര് ചേർത്തത്. മറ്റ് ഏതെങ്കിലും വിധത്തിലാണ് അതു ചേർക്കേണ്ടതെങ്കിൽ ദയവായി പറഞ്ഞു തരിക. — ഈ തിരുത്തൽ നടത്തിയത് 180.215.26.180 (സംവാദംസംഭാവനകൾ)
ലേഖനത്തിൽ മരുന്നിന്റെ കാര്യം ഇങ്ങനെ ചേർത്തിട്ടുണ്ട്. എന്തുതരം മരുന്നാണെന്ന് (ഉദാഹരണം: പ്രതിരോധമരുന്ന്/വാക്സിൻ) കൂട്ടിച്ചേർക്കുമല്ലോ? --Vssun (സംവാദം) 02:46, 29 ഓഗസ്റ്റ് 2012 (UTC)Reply

ഇത്തരത്തിൽ സഹായിച്ചതിന് വളരെ നന്ദി.Saleeshkumar2000

എസിക്ലോവിർ എന്ന ലേഖനവും നന്നായിരിക്കുന്നു. ഇനിയും എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ധൈര്യമായി തിരുത്തലുകൾ നടത്തുക. ആശംസകളോടെ --Vssun (സംവാദം) 05:26, 29 ഓഗസ്റ്റ് 2012 (UTC)Reply

നന്ദി. വീണ്ടും സഹായിക്കുമെന്ന ഉറപ്പോടെ. — ഈ തിരുത്തൽ നടത്തിയത് Saleeshkumar2000 (സംവാദംസംഭാവനകൾ)

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Vssun (സംവാദം) 06:43, 29 ഓഗസ്റ്റ് 2012 (UTC) വളരെ നന്ദി--സലീഷ് 07:59, 29 ഓഗസ്റ്റ് 2012 (UTC)Reply

അവലംബം തിരുത്തുക

ലേഖനങ്ങളിലെ പരാമർശങ്ങൾക്ക് അവലംബം നൽകേണ്ടതെങ്ങനെയെന്നറിയാൻ സഹായം:അവലംബം എന്ന താൾ സന്ദർശിക്കുക. --Vssun (സംവാദം) 06:47, 29 ഓഗസ്റ്റ് 2012 (UTC) താങ്കൾ എന്നെ വളരെ നന്നായി സഹായിച്ചു. വളരെ നന്ദി. ഒപ്പിടാൻ പഠിപ്പിച്ചതിന് പ്രത്യേകിച്ചും.--സലീഷ് 08:12, 29 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:എസിക്ലോവിർ തിരുത്തുക

സംവാദം:എസിക്ലോവിർ കാണുക. --Vssun (സംവാദം) 03:03, 30 ഓഗസ്റ്റ് 2012 (UTC)Reply

വ്യക്തികൾ തിരുത്തുക

ലേഖനങ്ങളിൽ വ്യക്തികൾ എന്ന വർഗ്ഗം ചേർക്കുന്നത് ശ്രദ്ധിച്ചു. വ്യക്തികളെക്കുറിച്ചുള്ള മിക്ക വർഗ്ഗങ്ങളും വ്യക്തികൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ് (അല്ലെങ്കിൽ ആയിരിക്കണം). ഉദാഹരണത്തിന് എഴുത്തുകാർ എന്ന വർഗ്ഗം, വ്യക്തികൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമാണ്. ഒരു ലേഖനത്തിൽ ഉപവർഗ്ഗവും മാതൃവർഗ്ഗവും ഒരുമിച്ച് ചേർക്കേണ്ടതില്ല. ഏറ്റവും യോജിച്ച ഉപവർഗ്ഗങ്ങളാകണം ലേഖനങ്ങളിൽ ഉണ്ടാകേണ്ടത്. --Vssun (സംവാദം) 02:49, 1 സെപ്റ്റംബർ 2012 (UTC)Reply

ഞാനുദ്ദേശിച്ചത് വ്യക്തികൾ എന്ന വർഗ്ഗത്തിൽ അന്വേഷിച്ചാൽ വിക്കിപീഡിയയിലുള്ള എല്ലാ വ്യക്തികളേയും കാണാൻ കഴിയണം എന്നാണ്. ഇതെനിക്കറിയില്ലായിരുന്നു. ക്ഷമിക്കുക. മുന്നോട്ട് ശ്രദ്ധിക്കുന്നതാണ്.--സലീഷ് 04:18, 1 സെപ്റ്റംബർ 2012 (UTC)
ഇത്തരത്തിൽ ഒറ്റവർഗ്ഗത്തിൽ ഉൾക്കൊള്ളിച്ചാൽ പ്രസ്തുതവർഗ്ഗത്തിൽ ആയിരക്കണക്കിന് താളുകൾ എത്തിച്ചേരുകയും വർഗ്ഗം കൊണ്ടുള്ള ഉപയോഗം തന്നെ ഇല്ലാതാകുകയും ചെയ്യും എന്നുകൂടി കൂട്ടിച്ചേർക്കട്ടെ. വിക്കിപീഡിയയിലെ തെറ്റുകൾക്ക് ക്ഷമപറയേണ്ടകാര്യമൊന്നുമില്ല. തെറ്റുകൾവരുത്തിത്തന്നെയാണ് നമ്മളെല്ലാവരും പഠിക്കുന്നത്.

സംവാദം:മോപ്പസാങ്ങ് എന്ന താളും കാണുക. --Vssun (സംവാദം) 16:29, 1 സെപ്റ്റംബർ 2012 (UTC)Reply

സംവാദം:5.56x45mm NATO തിരുത്തുക

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:5.56x45mm NATO#പേര് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 04:53, 4 സെപ്റ്റംബർ 2012 (UTC)Reply

സംവാദം:എൽ.എം.ജി. തിരുത്തുക

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:എൽ.എം.ജി.#ലൈറ്റ് മെഷീൻ ഗൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 11:13, 4 സെപ്റ്റംബർ 2012 (UTC)Reply

അവലംബം തിരുത്തുക

ഈ മാറ്റം കാണുക

അവലംബം ഇങ്ങനെ നൽകുന്നതിനു പകരം വരികൾക്കോ ഖണ്ഡികകൾക്കോ അവലംബം നൽകുന്നതാണ് നല്ലത്. ഭാവിയിൽ ലേഖനം വികസിക്കുമ്പോൾ ഇപ്പോൾ നൽകിയിരിക്കുന്ന അവലംബം ലേഖനത്തിന്റെ ഏതേതു ഭാഗങ്ങൾക്കാണ് ബാധകം എന്ന കാര്യത്തിൽ ആശയക്കുഴപ്പമാകും. --Vssun (സംവാദം) 17:53, 4 സെപ്റ്റംബർ 2012 (UTC)Reply

അതു ശരിയാണല്ലോ.ഞാനത്ര കടന്നു ചിന്തിച്ചില്ല. കാര്യങ്ങൾ പഠിച്ചുവരുന്നതല്ലേയുള്ളൂ. ഇനി ശ്രദ്ധിക്കുന്നതാണ്.--സലീഷ് 18:10, 4 സെപ്റ്റംബർ 2012 (UTC)

അതുപോലെ, സംവാദങ്ങളിൽ എഴുതുമ്പോൾ ഒരു വരിവിട്ടോ, വരിയുടെ തുടക്കത്തിൽ ഭിത്തികകൾ (:) ഉപയോഗിച്ചോ എഴുതുക. അതുവഴി, താങ്കളുടെ അഭിപ്രായം പുതിയ ഖണ്ഡികയായി വരും. --Vssun (സംവാദം) 01:40, 5 സെപ്റ്റംബർ 2012 (UTC)Reply
അതു പുതിയ ഒരറിവാണ്.ദാ.ഞാൻ ഭിത്തിക ഇട്ടു കഴിഞ്ഞു.Vssun ജി ആൾ പുലിയാണ് കെട്ടോ. — ഈ തിരുത്തൽ നടത്തിയത് Saleeshkumar2000 (സംവാദംസംഭാവനകൾ)

വിരാട് കോഹ്ലി തിരുത്തുക

വിരാട് കോഹ്ലി നിലവിലുണ്ട്--റോജി പാലാ (സംവാദം) 10:56, 16 സെപ്റ്റംബർ 2012 (UTC)Reply

പണികിട്ടിയല്ലൊ. ഞാൻ പലവട്ടം സെർച്ച് ചെയ്തു നോക്കിയിട്ടാ ഇപ്പണിക്കു പോയത്. ഇനിയെന്താ ചെയ്യുക?--സലീഷ് 11:47, 16 സെപ്റ്റംബർ 2012 (UTC)
ലയിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ നോക്കിയാണ് ലേഖനം തുടങ്ങുന്നതെങ്കിൽ മിക്കവാറും ഇവയുടെയൊക്കെ മലയാളം ഇന്റർവിക്കി കണ്ണികൾ ഇംഗ്ലീഷ് വിക്കിയുടെ ഇടതുവശം കാണാം. അങ്ങനെയുണ്ടെങ്കിൽ ഇവിടെ ലേഖനം നിലവിലുണ്ടെന്നർത്ഥം--റോജി പാലാ (സംവാദം) 12:55, 16 സെപ്റ്റംബർ 2012 (UTC)Reply
ഇനി ലേഖനം തിരുത്തണമെങ്കിൽ ഏതു ലേഖനം തിരുത്തണം. രണ്ട് ലേഖനങ്ങളും നിലവിലുണ്ടല്ലോ. വിരാട് കോലിയും വിരാട് കോഹ്ലിയും. ഒന്നു മറച്ചുകൂടെ?--സലീഷ് 13:01, 16 സെപ്റ്റംബർ 2012 (UTC)
ഒന്നൂടെ നോക്കിക്കേ--റോജി പാലാ (സംവാദം) 13:03, 16 സെപ്റ്റംബർ 2012 (UTC)Reply
കൊള്ളാം. ഇപ്പോൾ ശരിയായിട്ടുണ്ട്.--സലീഷ് 13:09, 16 സെപ്റ്റംബർ 2012 (UTC)

ശ്രീ വേണ്ട തിരുത്തുക

ഈ തിരുത്തിനെ സംബന്ധിച്ച്

ലേഖനങ്ങളിൽ വ്യക്തികളുടെ പേരുകൾ പരാമർശിക്കുമ്പോൾ ശ്രീ പോലുള്ള ശീർഷകങ്ങൾ ഉപയോഗിക്കരുതെന്നാണ് വിക്കിപീഡിയ ശൈലി. ആശംസകളോടെ --Vssun (സംവാദം) 09:42, 20 സെപ്റ്റംബർ 2012 (UTC)Reply

നന്ദി Vssun ജി, പുതിയൊരു അറിവിന്.--സലീഷ് 10:14, 20 സെപ്റ്റംബർ 2012 (UTC)


ക്രമീകരണങ്ങളിലെ ഒപ്പ് എന്ന കണ്ണി തിരുത്തുക

താങ്കളുടെ ക്രമീകരണങ്ങളിലെ അഹം എന്ന തലക്കെട്ടിലെ ഒപ്പ് എന്ന ഉപതലക്കെട്ടിനു താഴെയുള്ള ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്ന കോളത്തിലെ ടിക്ക് എടുത്തുകളയാൻ ശ്രദ്ധിക്കുമല്ലോ? താങ്കളുടെ ഒപ്പ് ഒരു ലിങ്കായി പ്രവർത്തിക്കാനായാണ് ആവശ്യപ്പെടുന്നത്. നന്ദി--റോജി പാലാ (സംവാദം) 15:31, 29 സെപ്റ്റംബർ 2012 (UTC)Reply

ടിക്ക് എടുത്തുകളഞ്ഞു. പക്ഷെ എന്താണിത്. ഒപ്പ് എങ്ങനെ ലിങ്കായി പ്രവർത്തിക്കും. വിശദീകരിക്കാമോ?--സലീഷ് 08:38, 4 ഒക്ടോബർ 2012 (UTC)
ഇവിടെ നോക്കൂ. താങ്കളുടെ ഒപ്പ് മാത്രം ഒരു ടെക്സ്റ്റ് മാത്രമായി പ്രവർത്തിക്കുന്നു?. മറ്റുള്ളവരുടെ ഒപ്പ് നോക്കൂ. അതിലൂടെ അവരുടെ താളിലും അവരുടെ സംവാദതാളിലും എത്താൻ സാധിക്കും. എന്നാൽ താങ്കളുടെ താളിലെത്തണെമെങ്കിൽ താളിന്റെ നാൾവഴി സന്ദർശിക്കേണ്ടിവരുന്നു. അതിനാലാണ്--റോജി പാലാ (സംവാദം) 08:55, 4 ഒക്ടോബർ 2012 (UTC)Reply
വളരെ നന്ദി റോജി ജി. കാര്യം ഇപ്പോളാണ് കത്തിയത്.--സലീഷ് (സംവാദം) 05:35, 5 ഒക്ടോബർ 2012 (UTC)Reply
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:കാട്രിഡ്ജ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നക്ഷത്രത്തിന് നന്ദി സലീഷ്. --Vssun (സംവാദം) 11:56, 10 ഒക്ടോബർ 2012 (UTC)Reply

നന്ദി മടക്കിയിരിക്കുന്നു. കാരണം താങ്കൾ അതർഹിക്കുന്നു.--സലീഷ് (സംവാദം) 15:28, 13 ഒക്ടോബർ 2012 (UTC)Reply

(: --Vssun (സംവാദം) 16:37, 13 ഒക്ടോബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:വ്യായാമം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:2012/സെപ്റ്റംബർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മെൻഡിസ് തിരുത്തുക

അജന്ത മെൻഡിസ് എന്ന താൾ നിലവിലുണ്ട്. വിവരങ്ങൾ ലയിപ്പിക്കാമോ -- റസിമാൻ ടി വി 18:49, 26 ഒക്ടോബർ 2012 (UTC)Reply

തീർച്ചയായും--സലീഷ് (സംവാദം) 02:00, 27 ഒക്ടോബർ 2012 (UTC)Reply

പകർപ്പ് തിരുത്തുക

കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ ഇതുപോലെ പുറത്തുനിന്നുള്ള സൈറ്റുകളിൽ നിന്ന് വിവരങ്ങൾ അതേപടി പകർത്താതിരിക്കുക. അവ മായ്ക്കപ്പെടും. താങ്കൾ മറ്റേതെങ്കിലും ലേഖനത്തിൽ ഇതുപോലെ മറ്റ് വെബ്സൈറ്റുകളിലെ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? -- റസിമാൻ ടി വി 15:03, 27 ഒക്ടോബർ 2012 (UTC)Reply

വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ട 9 മാനദണ്ഡങ്ങളിൽ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നു പറഞ്ഞാൽ നന്നായിരിക്കും.--സലീഷ് (സംവാദം) 17:37, 27 ഒക്ടോബർ 2012 (UTC)Reply
മൂന്നാമത്തെ പോയിന്റ് നോക്കുക : "വ്യക്തമായ പകർപ്പാവകാശ ലംഘനങ്ങൾ ഉള്ള ലേഖനം". മറ്റു സൈറ്റുകളിൽ നിന്ന് വിവരങ്ങൾ അതേപടി പകർത്തുന്നത് പകർപ്പവകാശലംഘനമാണ് -- റസിമാൻ ടി വി 17:40, 27 ഒക്ടോബർ 2012 (UTC)Reply
  1. ലേഖനം തനിപ്പകർപ്പല്ല. ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകും.
  2. താങ്കൾ വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ എന്ന താൾ ഇതോടൊപ്പം കൂട്ടിവായിച്ചാൽ നന്നായിരിക്കും. ഈ ലേഖനം ഉടൻ നീക്കം ചെയ്യേണ്ട ഒന്നാണ് എന്ന് എനിക്കു തോന്നുന്നില്ല. അങ്ങനെ ചെയ്താൽ വിക്കിപീഡിയയുടെ അടിസ്ഥാനത്ത്വങ്ങളിൽ നിന്നും വ്യതിചലിച്ച് താങ്കൾ തനിയെ നടത്തുന്ന പ്രവൃത്തിയായിട്ടായിരിക്കും പരിഗണിക്കുക. ഒരു വിജ്ഞാനകോശത്തിന്റെ അടിസ്ഥാന സ്വഭാവം അതിലെ വിജ്ഞാനത്തിന്റെ അന്ത:സത്തയാണെന്നാണ് ഞാൻ കരുതുന്നത്. അതിനുവേണ്ടിയുള്ള ചെറിയ സംഭാവനയായി ഈ ലേഖനത്തെ കാണാൻ ശ്രമിച്ചാൽ നന്നായേനേ.--സലീഷ് (സംവാദം) 18:11, 27 ഒക്ടോബർ 2012 (UTC)Reply
മിക്ക വാചകങ്ങളും വാർത്തയിൽ നിന്ന് അതേപടി പകർത്തിയതാണ്. ചില വാചകങ്ങൾ ചെറിയ വ്യത്യാസങ്ങൾ മാത്രം വരുത്തി പകർത്തിയിരിക്കുന്നു. ഇതുകൊണ്ട് താങ്കളുടെ സൃഷ്ടി പകർപ്പല്ലാതാവുന്നില്ല. ലേഖനത്തിൽ {{കാത്തിരിക്കൂ}} ഫലകം ചേർത്തത് കണ്ടു. സംവാദത്താളിൽ താൾ നീക്കാതിരിക്കാനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും -- റസിമാൻ ടി വി 18:26, 27 ഒക്ടോബർ 2012 (UTC)Reply

വിൻഡോസ് 8 എന്ന താളിലും താങ്കൾ മാതൃഭൂമിയിൽ നിന്ന് പകർത്തിയ വിവരങ്ങളുണ്ടായിരുന്നത് ഞാൻ മായ്ച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വല്ല പരാതിയും ഉണ്ടെങ്കിൽ ദയവായി ലേഖനത്തിന്റെ സംവാദത്താളിൽ ഉന്നയിക്കുക -- റസിമാൻ ടി വി 18:32, 27 ഒക്ടോബർ 2012 (UTC)Reply

ലേഖനത്തിന്റെ സംവാദത്താളിൽ മറുപടിയെഴുതിയിട്ടൂണ്ട്. --സലീഷ് (സംവാദം) 03:08, 28 ഒക്ടോബർ 2012 (UTC)Reply
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)# കാര്യനിർവ്വാഹക പദവിയിൽ നീന്നും നീക്കം ചെയ്യാനുള്ള ശുപാർശ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoop | അനൂപ് (സംവാദം) 08:20, 28 ഒക്ടോബർ 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Saleeshkumar2000, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. -- Raghith 12:25, 21 ഡിസംബർ 2012 (UTC)Reply

വൈൻ തിരുത്തുക

ഞാൻ കുടിക്കാറില്ലല്ലോ സലീഷ് :) എന്റെ കൂട്ടുകാർക്കാർക്കെങ്കിലും കൊടുത്തോളാം :) -- റസിമാൻ ടി വി 19:02, 22 ഡിസംബർ 2012 (UTC)Reply

മുന്തിരിച്ചാറ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്..ദയവായി സ്വീകരിക്കൂ.. :)--സലീഷ് (സംവാദം) 19:07, 22 ഡിസംബർ 2012 (UTC)Reply
:) -- റസിമാൻ ടി വി 19:14, 22 ഡിസംബർ 2012 (UTC)Reply
വൈൻ കുറച്ച് ആക്കണ്ട കുറച്ച് അധികം ആയിക്കോട്ടെ ... നന്ദി സുഹൃത്തേ :) - Irvin Calicut....ഇർവിനോട് പറയു 11:11, 23 ഡിസംബർ 2012 (UTC)Reply

അശ്വം തിരുത്തുക

അശ്വത്തിനു നന്ദി സുഹൃത്തേ.. :) - Hrishi (സംവാദം) 06:05, 25 ഡിസംബർ 2012 (UTC)Reply

അദ്ദേഹം തിരുത്തുക

അദ്ദേഹമാണ് ശരി. ദാ ഇതു നോക്കു സമാധാനം (സംവാദം) 11:56, 29 ഡിസംബർ 2012 (UTC)Reply

വളരെ നന്ദി ബിപിൻ--സലീഷ് (സംവാദം) 16:17, 1 ജനുവരി 2013 (UTC)Reply

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് തിരുത്തുക

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് താളിന്റെ പുതിയ പതിപ്പ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരു വലിയ   --Vssun (സംവാദം) 09:54, 3 ജനുവരി 2013 (UTC)Reply

വീഴ്ച്ചകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ പഠിപ്പിച്ചതിന് സുനിൽ ജിയ്ക്കും നന്ദി  --സലീഷ് (സംവാദം) 11:14, 3 ജനുവരി 2013 (UTC)Reply
   . -- Raghith 05:26, 4 ജനുവരി 2013 (UTC)Reply
നന്ദി രാഘിത്ത്..  --സലീഷ് (സംവാദം) 10:51, 5 ജനുവരി 2013 (UTC)Reply

br തിരുത്തുക

ലേഖനത്തിൽ പാരഗ്രാഫ് തിരിക്കാൻ <br/> ഉപയോഗിക്കുന്നതിനുപകരം ഒരു വരി വിടുന്നതാണ് നല്ലത്. എന്റെ തിരുത്ത് നോക്കൂ -- റസിമാൻ ടി വി 13:13, 6 ജനുവരി 2013 (UTC)Reply

നന്ദി റസിമാൻ..--സലീഷ് (സംവാദം) 13:18, 6 ജനുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ലയനം തിരുത്തുക

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം എന്ന താൾ ഇപ്പോഴേ ഉണ്ട്. അങ്ങോട്ട് ലയിപ്പിക്കുമല്ലോ -- റസിമാൻ ടി വി 09:54, 10 ഫെബ്രുവരി 2013 (UTC)Reply

തീർച്ചയായും--സലീഷ് (സംവാദം) 09:59, 10 ഫെബ്രുവരി 2013 (UTC)Reply
അല്ല. MBBS ന് പഠിക്കാൻ ചെന്നപ്പോളാണ് SSLC ജയിക്കണമെന്ന് പറയുന്നത്. ലയിപ്പിക്കുന്നത് എങ്ങനെയെന്നെനിക്കറിയില്ലല്ലോ.ഒന്നു പറഞ്ഞുതരുമോ?--സലീഷ് (സംവാദം) 10:11, 10 ഫെബ്രുവരി 2013 (UTC)Reply
(-: ആദ്യമുള്ള താളിൽ ഇല്ലാത്തതും പുതിയ താളിൽ താങ്കൾ ചേർത്തതുമായ വിവരങ്ങൾ ആദ്യത്തെ താളിൽ യഥാസ്ഥാനത്ത് ചേർക്കുക. എല്ലാ വിവരങ്ങളും അവിടെ ആയിക്കഴിഞ്ഞാൽ പുതിയ താൾ പഴയതിലേക്ക് തിരിച്ചുവിടുക. തിരിച്ചുവിടുന്നതെങ്ങനെയെന്നറിയാൻ സഹായം:തിരിച്ചുവിടുക കാണുക -- റസിമാൻ ടി വി 10:25, 10 ഫെബ്രുവരി 2013 (UTC)Reply
  ചെയ്തു. പുതിയൊരു പാഠം പഠിപ്പിച്ചു തന്നതിന് നൻട്രി റസിമാൻജി.  :) --സലീഷ് (സംവാദം) 10:49, 10 ഫെബ്രുവരി 2013 (UTC)Reply
  -- റസിമാൻ ടി വി 11:05, 10 ഫെബ്രുവരി 2013 (UTC)Reply

പ്രിയ സലീഷ്, ഞാൻ വികിപീടിയയിൽ തുടക്കമാണ്‌. എങ്ങനെയാണു ഒരു ഉപഭ്ക്തൃ താൾ സൃഷ്ടിക്കുന്ത് എന്നുപോലും എനിക്ക് ഈ നിമിഷം വരെ അറിയില്ല. ഞാൻ ഓരോന്നായി മനസ്സിലാക്കി വരുന്നതെ ഉള്ളു. താങ്കളുടെ സന്ദേശത്തിനു മറുപടി തരുന്നതിനുള്ള വഴി പോലും ഞാൻ അല്പം കഷ്ടപ്പെട്ടാണ്‌ കണ്ടെത്തിയത്.

                        ഹഷ്മി

വളരെ നന്ദി......--Hashmy (സംവാദം)--

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:യുദ്ധത്തടവുകാർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കാട്രിഡ്ജ് തിരുത്തുക

ഇത് ശരിയല്ലേ എന്ന് പരിശോധിക്കുക. --Vssun (സംവാദം) 02:33, 12 മേയ് 2013 (UTC)Reply

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് Drajay1976 എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മഞ്ഞക്കൂരി ചിത്രം തിരുത്തുക

പ്രമാണം:മഞ്ഞക്കൂരി.jpg ചിത്രം അപ്ലോഡ് ചെയ്തതിനു് നന്ദി. കോമൺസിലും മലയാളം വിക്കിയിലും രണ്ട് പ്രാവശ്യമായി അപ്ലോഡ് ചെയ്യേണ്ടതില്ല. കോമൺസിൽ അപ്ലോഡ് ചെയ്താൽ ഇംഗ്ലീഷ് വിക്കിയിലടക്കം (ഫയൽ പേര് ചേർത്തുകൊണ്ട് ഉദാ: File:Manjakkoory_2.jpg ) എല്ലായിടത്തും ഉപയോഗിക്കാം. :)--മനോജ്‌ .കെ (സംവാദം) 12:44, 18 മേയ് 2013 (UTC)Reply

 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് Rojypala എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Saleeshkumar2000. താങ്കൾക്ക് സംവാദം:81 എം.എം. മോർട്ടാർ#തലക്കെട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Entire story of Mahatma Gandhi's assassination തിരുത്തുക

Entire‌_story_of_Mahatma_Gandhi's_assassination watch this. It may help to expand മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകം-- 117.216.67.223 18:11, 1 ജൂലൈ 2013 (UTC)Reply

Dear 117.216.67.223,
Thanks for comments. 
And I will try my best to do it.--സലീഷ് (സംവാദം) 10:53, 2 ജൂലൈ 2013 (UTC)Reply

5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ. തിരുത്തുക

5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ. എന്ന ലേഖനത്തിൽ " ബാൾ. ഡമ്മി. ബ്ലാങ്ക്. ട്രേസർ." എന്നിവയ്ക്കായി ചേർത്ത വിവരണം കാട്രിഡ്ജ് എന്ന ലേഖനത്തിനല്ലെ കൂടുതൽ അനുയോജ്യം. -- 117.213.30.36 17:28, 4 ജൂലൈ 2013 (UTC)Reply

അതെ. അത് നല്ലൊരു നിർദ്ദേശമാണ്. അവിടെയും ഈ വിവരണം ചേർത്തിട്ടുണ്ട്. പക്ഷേ ഇത്ര വിശദമായിട്ടില്ല എന്നു മാത്രം. ഇതും കാണുക എന്ന കണ്ണിയും കൊടുത്തത് അതുകൊണ്ടാണ്--സലീഷ് (സംവാദം) 17:38, 4 ജൂലൈ 2013 (UTC)Reply
രണ്ടും പരസ്പരം മാറ്റിയിട്ടുണ്ട്. -- 117.206.10.47 17:36, 5 ജൂലൈ 2013 (UTC)Reply

 കൊള്ളാം, ഇപ്പോൾ കൂടുതൽ നന്നായി.--സലീഷ് (സംവാദം) 06:20, 6 ജൂലൈ 2013 (UTC)Reply

"Saleeshkumar2000/പഴയ സംവാദങ്ങൾ" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.