എസിക്ലോവിർ
വൈറസുകൾക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് എസിക്ലോവിർ. വൈറസ് ബാധിതമായ ശരീരകലകളിൽ ചെന്ന് അവയുടെ പ്രവർത്തനവും വ്യാപനവും നിർത്തുകയാണ് ഈ മരുന്ന് ചെയ്യുന്ന പ്രഥമ പ്രവൃത്തി.
Clinical data | |
---|---|
Trade names | സോവിറക്സ് |
Other names | acycloguanosine |
AHFS/Drugs.com | monograph |
MedlinePlus | a681045 |
License data |
|
Pregnancy category |
|
Routes of administration | Intravenous, oral, topical |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 10–20% (oral) |
Protein binding | 9–33% |
Metabolism | Viral thymidine kinase |
Elimination half-life | 2.2–20 hours |
Excretion | Renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.056.059 |
Chemical and physical data | |
Formula | C8H11N5O3 |
Molar mass | 225.21 g/mol |
3D model (JSmol) | |
Melting point | 256.5 °C (493.7 °F) |
| |
| |
(verify) |
ഉപയോഗം
തിരുത്തുകവരിസെല്ല-സോസ്റ്റർ, ഹെർപ്പെസ് സിംപ്ലെക്സ് എന്നീ രണ്ടുതരം വൈറൽ രോഗാണുക്കളെ തടയുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. വരിസെല്ല-സോസ്റ്റർ, ചിക്കൻപോക്സിനും അരച്ചൊറിയ്ക്കും കാരണമാകുന്നു. ഹെർപ്പെസ് സിംപ്ലെക്സ് വായ്‌പുണ്ണിനും ചില ലൈംഗിക രോഗങ്ങൾക്കും കാരണമാകുന്നു. വൈറസുകളുടെ പെരുകുന്നത് തടയുന്നതിലൂടെ രോഗത്തിന്റെ മൂർച്ഛിതാവസ്ഥയിൽ നിന്നും ഇത് രോഗിയെ രക്ഷിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധ മരുന്നായും എസിക്ലോവിർ ഉപയോഗിക്കാറുണ്ട്.[1] [ഇ.എം.സി 1] താഴെപ്പറയുന്ന കാര്യങ്ങൾക്കാണ് എസിക്ലോവിർ പ്രധാനമായും ഉപയോഗിക്കുന്നത്:
- തൊലിപ്പുറത്തുള്ള രോഗാണുബാധ തടയാൻ
- രോഗപ്രതിരോധ ശക്തി കുറഞ്ഞ രോഗികളിൽ
- ചിക്കൻപോക്സിന് എതിരായി
അധികത
തിരുത്തുകഎസിക്ലോവിറിനോടുകൂടി, സിമെറ്റിഡിൻ(Cimetidine)(അൾസറിനുള്ള മരുന്ന്), പ്രൊബെനസിഡ് (Probenecid)(സന്ധിവാതത്തിനുള്ള മരുന്ന്)എന്നിവ ഉപയോഗിക്കാതിരിക്കുക. എന്തെന്നാൽ എസിക്ലോവിറിന്റെ അധികത ശരീരത്തിലുണ്ടാവുകയും ആയത് രോഗിയെ അപകടാവസ്ഥയിലേക്കെത്തിക്കുകയും ചെയ്യും. കൂടാതെ അവയവമാറ്റ ശത്രക്രിയ ചെയ്ത രോഗികളിൽ ഉപയോഗിക്കുന്ന മൈക്കോഫിനോലേറ്റ് മൊഫെറ്റിൽ (mycophenolate mofetil) എസിക്ലോവിരിന്റെ കൂടെ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. സിക്ലോസ്പോറിൻ (ciclosporin, ആസ്മ രോഗികളിൽ ഉപയോഗിക്കുന്നതിയോഫിലിൻ(theophylline), എയ്‌ഡ്‌സ് രോഗികളിൽ ഉപയോഗിക്കുന്നസിദോവുഡിൻ (zidovudine) എന്നിവയും ഇതേ കാരണങ്ങളാൽ ഒഴിവാക്കേണ്ടതാണ്.[2]
പാർശ്വഫലങ്ങൾ
തിരുത്തുകഎസിക്ലോവർ, ഉറക്കത്തിനും ക്ഷീണത്തിനും കാരണമാകുന്നതിനാൽ ഇത് കഴിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നതും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.[2]
ബയോളജിക്കൽ ഫ്ലൂയിഡുകളിലെ സാധ്യത
തിരുത്തുകരോഗികളുടെ പ്ലാസ്മയിൽ കുമിഞ്ഞുകൂടുന്ന മരുന്നിന്റെ അളവ് പരിശോധിക്കാനും എസിക്ലോവിർ ചെറിയ തോതിൽ ഉപയോഗിച്ചുവരുന്നു, കൂടാതെ രോഗികളിലെ വിഷാംശത്തിന്റെ ആധിക്യത്തെ നിരീക്ഷിക്കാനും ഫലപ്രദമാണ്.
പ്രവർത്തനത്തിന്റെ രീതി
തിരുത്തുകഎസിക്ലോവിർ വൈറൽ തൈമിഡിൻ കൈനേസിന്റെ പ്രവർത്തനത്താൽ എസിക്ലോവിർ മോണോഫോസ്ഫേറ്റായി മാറുന്നു.പിന്നീട് ഹോസ്റ്റ് സെൽ കൈനേസിൽ നിന്നും ട്രൈഫോസ്ഫേറ്റായി മാറുകയും ചെയ്യുന്നു.[3].
പ്രതിരോധം
തിരുത്തുകഎസിക്ലോവറിനെതിരെയുള്ള പ്രതിരോധം, ഉയർന്ന പ്രതിരോധശേഷിയുള്ള ചില മനുഷ്യരിൽ മാത്രമേ കണ്ടുവരുന്നുള്ള, പക്ഷെ ഇത് കൂടുതലായും, ഇമ്മ്യൂണോഡെവിഷ്യൻസിയുള്ളവരിലും,ആന്റിവൈറൽ പ്രോഫിലാക്സിസ് (അവയവ മാറ്റത്തിലൂടെ സംഭവിക്കുന്ന അക്ക്വെർഡ് ഇമ്മ്യൂണോ ഡെവിഷ്യൻസി സിൻഡ്രോം എച്ച്.ഐ.വി -യ്ക്ക് കാരണമാകുന്നു.)എച്ച്.എസ്.വി യിലെ പ്രതിരോധത്തിന്റെ രീതിയിൽ വൈറൽ തിമൈഡിൻ കൈനേസിന്റെ പങ്കും ഉണ്ട്.ഡി.എൻ.എ യുടെ പോളിമേറേസിന്റേയോ വൈറൽ തിമൈഡിൻ കൈനേസിന്റേയോ മ്യൂട്ടേഷനാണ് ഉയർന്ന സെൻസിറ്റിവിക്ക് കാരണം.[4][5]
മൈക്രോ ബയോളജി
തിരുത്തുകഹെർപ്പസ് വയറസ് കുടുംബത്തിലുള്ള എല്ലാ സ്പീഷീസുകളേയും ഇല്ലാതാക്കാനുള്ള കഴിവ് എസിക്ലോവിനുണ്ട്. പ്രവർത്തനം കുറഞ്ഞുവരുന്ന തരത്തിൽ.[6][7]
- ഹെർപ്പസ് സിംപ്ലക്സ് വയറസ് ( എച്ച്.എസ്.വി -1)
- ഹെർപ്പസ് സിംപ്ലക്സ് വയറസ് (എച്ച്.എസ്.വി - 2)
- വരിസെല്ല സോസ്റ്റർ വയറസ്
- എപ്പ്സ്റ്റീൻ ബാർ വയറസ്
- സൈറ്റോ മെഗാഗാലോ വയറസ്
ഫാർമോകോകൈനെറ്റിക്ക്സ്
തിരുത്തുകഎസിക്ലോവിർ ജലത്തിൽ പതുക്കെ മാത്രമെ പ്രതിപ്രവർത്തിക്കുകയുള്ളു, കൂടാതെ കുറഞ്ഞ ബയോ അവൈലിബിലിറ്റി മാത്രമേ ഉള്ളൂ. എന്നിരുന്നാലും പ്രവർത്തനത്തിന് ഉയർന്ന ഘാടത ആവശ്യമാണ്. പക്ഷെ ഓറലായി മരുന്ന് കരുതിവയ്ക്കാനായി പ്ലാസ്മ ഘാടത കൈവരിക്കാൻ ഒന്ന് മുതൽ രണ്ട് മണിക്കൂറ് വരെ എടുക്കുന്നു. എസിക്ലോവിറിന് ഉയർന്ന വിഭജന ശേഷിയുണ്ട്. പ്രോട്ടീൻ ചേരലിന്റെ തോത് 9 ശതമാനം മുതൽ 33 ശതമാനം വരെയാണെന്ന് കണക്കാക്കിയിട്ടുണ്ട്. എലിമിനേഷൻ ഓഫ് ഹാഫ് ലൈഫ് പ്രായഘടനയെ അനുസരിച്ചിരിക്കുന്നു. നവജാത ശിശുക്കൾക്ക് 1/2 മണിക്കൂറ് മുതൽ 4 മണിക്കൂറ് വരെയാകുന്നു, ഒന്ന് മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികൾക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂറ് വരെയാണ്. യൗവന പ്രായക്കാർക്ക് മൂന്ന് മണിക്കൂറാണ് പരിതി.[8]
ചരിത്രം
തിരുത്തുകഎസിക്ലോവിർ ആന്റിവൈറൽ തെറാപ്പിയ്ക്ക് പുതിയൊരു ശതകത്തെ സമ്മാനിച്ചു. കുറഞ്ഞ വിലയിൽ ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടു,.1970 കളുടെ മദ്ധ്യത്തുിലെ ഇതിന്റെ കണ്ടുപിടുതത്തിന് ശേഷം, ഹെർപ്പസ് സോസ്റ്റർ, വെരിസെല്ല സോസ്റ്റർ പോലുള്ളതും, എല്ലാ തരം ഹെർപ്പസ് വയറസ് കുടുംബത്തിലെ വയറസുകൾ പരത്തുന്ന രോഗങ്ങൾക്ക് പരക്കെ അംഗീകരിച്ച ഒരു മരുന്നായി എസിക്ലോവിർ മാറി. കരീബിയൻ സ്പോഞ്ചിൽ നിന്ന് വേർതിരിക്കപ്പെട്ട ന്യൂക്ലിയോസൈഡ്, ക്രിപ്റ്റോത്യ ക്രിപ്റ്റ എന്നിവയാണ് എസിക്ലോവിറിന്റെ അടിസ്ഥാനം. ഹോർവാർഡ് ഷാഫറുമായുള്ള റോബർട്ട് വിൻസറിന്റെ കണ്ടുപിടിത്തമാണ് ഈ മരുന്ന്. പിന്നീട് ഷാഫെർ ബറോഗ്സ് വെൽകമിൽ ചേരുകയും, ഫാർമസിസ്റ്റായ ഗെറ്റ്രൂഡ് ബി. എല്ല്യോണിനോടൊപ്പം ചേർന്ന എസിക്ലോവിർ മെച്ചപ്പെടുത്തൽ തുടർന്നു. 1979 -ൽ ഇതിന്റെ പേരിൽ അദ്ദേഹത്തിന് പേറ്റന്റ് ലഭിക്കുകയും ചെയ്തു.
1988 ന് എല്യോണിന് മെഡിസിനിൽ നോബൽ പ്രൈസ് ലഭിച്ചു. എസിക്ലോവിറിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നതിന്. ബ്രഹ്മിഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലാബാമ ആദ്യമായി ഈ മരുന്ന വിജയകരമായി മനുഷ്യനിൽ പരീക്ഷിച്ചു.
അവലംബം
തിരുത്തുക- ↑ "About aciclovir". http://patient.info/. Retrieved 13 ഓഗസ്റ്റ് 2015.
{{cite web}}
: External link in
(help)|website=
- ↑ 2.0 2.1 "എസിക്ലോവിർ ടാബ്‌ലെറ്റ് 200mg, 400mg, 800mg". xpil.medicines.org.uk. Archived from the original on 2012-08-21. Retrieved 2013 ജൂലൈ 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ https://www.ebs.tga.gov.au/ebs/picmi/picmirepository.nsf/pdf?OpenAgent&id=CP-2009-PI-00595-3
- ↑ https://www.medicinescomplete.com/mc/martindale/current/login.htm?uri=https%3A%2F%2Fwww.medicinescomplete.com%2Fmc%2Fmartindale%2Fcurrent%2Fms-1682-a.htm
- ↑ https://www.ncbi.nlm.nih.gov/pmc/articles/PMC3028810
- ↑ https://en.wikipedia.org/wiki/Aciclovir#cite_note-OBrien1989-38
- ↑ https://en.wikipedia.org/wiki/Aciclovir#cite_note-39
- ↑ https://en.wikipedia.org/wiki/Aciclovir#cite_note-MSR-2
കുറിപ്പുകൾ
തിരുത്തുക
കുറിപ്പുകൾ
തിരുത്തുക
- ↑ "എസിക്ലോവർ ടാബ്‌ലെറ്റ് BP 400mg". EMC/medicines.org.uk. Archived from the original on 2014-02-22. Retrieved 4 ജൂലൈ 2013.
{{cite news}}
:|first=
missing|last=
(help)