ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്

ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷി. നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷികളിലൊന്ന്. "അച്ചടക്കമുള്ള ഇടത് ശക്തി" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.[2]. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്
പ്രസിഡന്റ്സിറിൽ റമാഫോസ
Secretary-Generalഗ്വേഡാ മന്റാഷേ
സ്ഥാപകൻജോൺ ദുബേ.
രൂപീകരിക്കപ്പെട്ടത്8 ജനുവരി 1912 (1912-01-08)
മുഖ്യകാര്യാലയംലുഥുലി ഹൗസ്, 54 സോർ സ്ട്രീറ്റ്, ജോഹന്നാസ്‌ബെർഗ്
യുവജന സംഘടനഎ.എൻ.സി യൂത്ത് ലീഗ്
വനിതാ വിഭാഗംഎ.എൻ.സി. വിമൻസ് ലീഗ്
അർദ്ധസൈനിക വിഭാഗംഉംഖ്വോണ്ടോ വീ സിസ്വേ (Umkhonto we Sizwe)
പ്രത്യയശാസ്‌ത്രംAfrican nationalism
Democratic socialism
Social democracy
Social liberalism
രാഷ്ട്രീയ പക്ഷംCentre-left to Left-wing
അന്താരാഷ്‌ട്ര അഫിലിയേഷൻSocialist International[1]
നിറം(ങ്ങൾ)Black, green, gold
National Assembly seats
264 / 400
NCOP seats
62 / 90
NCOP delegations
8 / 9
Pan African Parliament
3 / 5
പാർട്ടി പതാക
വെബ്സൈറ്റ്
www.anc.org.za

ആദ്യകാലചരിത്രം

തിരുത്തുക

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP) അധികാരത്തിലെത്തുകയും ലൂയിസ് ബോധ പ്രധാനമന്ത്രിയാവുകയും ചെയ്തു.[3].
പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും "ബ്ലൂം ഹൊൻടെൻ" എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ (Pixely ka Isaka Seme) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് (SANNC) രൂപീകരിച്ചു.[4]

അപ്പാർത്തീഡ്

തിരുത്തുക

1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി (NP) ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ.

മുന്നേറ്റം

തിരുത്തുക

1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. നെൽ‌സൺ മണ്ഡേല ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.

ഉംഖൊന്തൊ വി സിസ്വെ

തിരുത്തുക

സമാധാനശ്രമങ്ങൾ കൊണ്ട് സമത്വം ലഭിക്കില്ലെന്ന് മനസ്സിലാക്കിയ എ.എൻ.സി.യിലെ ഒരു വിഭാഗം 1961-ൽ സൗത്താഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഉംഖൊന്തൊ വി സിസ്വെ എന്ന സായുധസേന രൂപീകരിച്ചു. ("രാഷ്ട്രത്തിന്റെ കുന്തമുന" എന്നാണീ വാക്കിനർത്ഥം) ഇത് "എം.കെ" എന്ന ചുരുക്കപ്പേരിലറിയപ്പെട്ടു [5]. സർക്കാരിനെ അട്ടിമറിക്കാനായി മണ്ഡേല ഒളിവിലിരുന്ന് പദ്ധതികൾ തയ്യാറാക്കി. എൻ.പി. ക്യാമ്പുകളിൽ ഭീതി വിതയ്ക്കാൻ എം.കെ.യ്ക്ക് കഴിഞ്ഞു. പട്ടാളക്കാരോടൊപ്പം സാധാരണക്കാരും എം.കെ.യുടെ ആക്രമണങ്ങൾക്കിരയായി. അട്ടിമറി ശ്രമങ്ങൾ സർക്കാർ അറിഞ്ഞു. 1962 ഓഗസ്റ്റ് 5-ന് മണ്ഡേലയെ അറസ്റ്റ് ചെയ്തതൊടെ സ്വാതന്ത്ര്യസമരാവേശം തൽക്കാലത്തേയ്ക്ക് കെട്ടടങ്ങി.
1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു.

സൊവെറ്റോകലാപം

തിരുത്തുക

1976 ജൂൺ 16-ന് സൊവെറ്റോ വിദ്യാർത്ഥി കൗൺസിൽ കലാപം തുടങ്ങി. കറുത്തവരുടെ ന്യൂനപക്ഷ ഭാഷകളെ വിദ്യാലയങ്ങളിൽ അംഗീകരിക്കാത്തതായിരുന്നു കലാപത്തിന്റെ പ്രധാനകാരണം. കലാപസമയത്ത് "സ്റ്റീവ് ബിക്കോ" എന്ന നേതാവിനെ ജയിലിലടക്കുകയും ജയിലിൽ വച്ച് ബിക്കോ മരിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക ആകെ ഇളകിമറിഞ്ഞു. ബോത സർക്കാരിനെ ലോകം മുഴുവൻ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുള്ള ധനസഹായം പല രാജ്യങ്ങളും റദ്ധാക്കി. 1989-ൽ ബോതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നു. എഫ്.ഡബ്ലിയു. ഡിക്ലർക്ക് പുതിയ പ്രധാനമന്ത്രിയായി.

പുതിയ ലോകം

തിരുത്തുക

1990 ഫെബ്രുവരി 9-ന് എ.എൻ.സി.യേയും പി.എ.സി.യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും അംഗീകരിച്ച് ഡിക്ലർക്ക് പാർലമെന്റിൽ പ്രഖ്യാപനം നടത്തി. മണ്ഡേല ജയിൽ മോചിതനായി. വർണവിവേചന നിയമങ്ങൾ ഇല്ലാതായി. 1994-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എ.എൻ.സി. ഭൂരിപക്ഷം നേടി. 1994 മെയ് 10-ന് ആഫ്രിക്കക്കാർ സ്നേഹത്തോടെ "മാഡിബ" എന്നു വിളിക്കുന്ന പ്രിയനേതാവ് മണ്ഡേല പ്രസിഡന്റായി സ്ഥാനമേറ്റു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുത്തുക
2009-ലെ തെരഞ്ഞെടുപ്പിൽ എ.എൻ.സി. നേടിയ വോട്ട്, വാർഡ് തലത്തിൽ
  0–20%
  20–40%
  40–60%
  60–80%
  80–100%
തെരഞ്ഞെടുപ്പ് വോട്ടുകൾ ശതമാനം സീറ്റ്
2009 11,650,748 65.90 264
2004 10,880,915 69.69 279
1999 10,601,330 66.35 266
1994 12,237,655 62.65 252
  1. Mapekuka, Vulindlela (November 2007). "The ANC and the Socialist International". Umrabulo. 30. African National Congress. Archived from the original on 2011-09-24. Retrieved 2013-01-02.
  2. "ANC Party Declaration 51". the African National Congress. Archived from the original on 2013-06-01. Retrieved 2012 July 26. {{cite web}}: Check date values in: |accessdate= (help)
  3. ലോകരാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
  4. മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ. മാതൃഭൂമി. 2012. {{cite book}}: Unknown parameter |month= ignored (help)
  5. SAhistory.org.za Accessed 2012 July 26.