പി.കെ. സൈനബ

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തക

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്)ന്റെ സംസ്ഥാന സമിതിയംഗം[1] , അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധയാണ് ചുങ്കത്തറ "ഗ്രാൻമ"യിൽ പി.കെ. സൈനബ.

പി.കെ. സൈനബ
പികെ സൈനബ
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-06-06) 6 ജൂൺ 1962  (61 വയസ്സ്)
എടവണ്ണ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ജീവിതരേഖ തിരുത്തുക

1962 ജൂൺ 6 ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ എടവണ്ണയിലെ ഹസ്സ-ഉണ്ണിക്കാവ് ദമ്പതികളുടെ മകളായി ജനനം. 1985 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്റ്റ്) അംഗമാണ്. സംസ്ഥാന വനിതാകമ്മിഷനിൽ അംഗവും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്, റെയ്ഡ്കോയിലെ മുൻ ജീവനക്കാരിയാണ്. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി 2014 ഏപ്രിൽ 10 ന് നടക്കുന്ന പതിനാറാം ലോകസഭയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ജനവിധി തേടുന്നു .[2]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 മലപ്പുറം ലോകസഭാമണ്ഡലം ഇ. അഹമ്മദ് മുസ്ലീം ലീഗ്, യു.ഡി.എഫ് പി.കെ. സൈനബ സി.പി.എം., എൽ.ഡി.എഫ്.

കുടുംബം തിരുത്തുക

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ ബഷീർ ചുങ്കത്തറയാണ് ഭർത്താവ്, ചെന്നൈ ഐ.ഐ.ടി. വിദ്യാർത്ഥി അസീം ഹാഷ്മി , തമിഴ്നാട് കേന്ദ്രസർവ്വകലാശാലയിലെ എം.എ. വിദ്യാർത്ഥിനി പാഷിയ എന്നിവർ മക്കളാണ്.

അവലംബം തിരുത്തുക

  1. "സി.പി.ഐ.എം സംസ്ഥാസമിതി അംഗങ്ങളുടെ പട്ടിക -- ഔദ്യോഗിക വെബ്‍സൈറ്റ്". മൂലതാളിൽ നിന്നും 2011-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-10.
  2. മംഗളം വാർത്ത
"https://ml.wikipedia.org/w/index.php?title=പി.കെ._സൈനബ&oldid=3636757" എന്ന താളിൽനിന്ന് ശേഖരിച്ചത്