പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം

(പൊന്നാനി ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പൊന്നാനി ലോകസഭാ നിയോജകമണ്ഡലം[1].2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു.[2] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.മുസ്ലിം ലീഗിലെ ഇ. അഹമ്മദ് ആണ്‌ 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[3][4]

2009 ലോൿസഭാതെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിലെ തർക്കം ശ്രദ്ധേയമായിരുന്നു[5][6]

2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ലീം ലീഗ്) വിജയിച്ചു. [7]

ലോകസഭാംഗങ്ങൾ

തിരുത്തുക


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2024 അബ്ദുസമദ് സമദാനി മുസ്ലീം ലീഗ്, യു.ഡി.എഫ് 562,516 കെ.എസ് .ഹംസ സിപിഐ(എം) , എൽ.ഡി.എഫ്. 3,26,756 നിവേദിത സുബ്രമണ്യൻ ബി.ജെ.പി., എൻ.ഡി.എ. 1,24,798
2019 ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 രമ ബി.ജെ.പി., എൻ.ഡി.എ. 110603
2014 ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 378503 വി. അബ്ദുറഹ്മാൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 353093 നാരായണൻ മാസ്റ്റർ ബി.ജെ.പി., എൻ.ഡി.എ. 75212
2009 ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 385801 ഹുസൈൻ രണ്ടത്താണി സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 303117 കെ. ജനചന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 57710
2004 ഇ. അഹമ്മദ് മുസ്ലീം ലീഗ്, യു.ഡി.എഫ് പി.പി. സുനീർ സി.പി.ഐ., എൽ.ഡി.എഫ്.
1999
1998 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ്, യു.ഡി.എഫ് മിനു മുംതാസ് സി.പി.ഐ., എൽ.ഡി.എഫ്.
1996 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ്, യു.ഡി.എഫ് മൊക്കത്ത് റഹമത്തുള്ള സി.പി.ഐ., എൽ.ഡി.എഫ്.
1991 ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലീം ലീഗ്, യു.ഡി.എഫ് കാട്ടിശ്ശേരി ഹംസ കുഞ്ഞ് സി.പി.ഐ., എൽ.ഡി.എഫ്.
1989 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ്, യു.ഡി.എഫ് എം. റഹ്‌മത്തുള്ള സി.പി.ഐ., എൽ.ഡി.എഫ്.
1984 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ്, യു.ഡി.എഫ് കൊളാടി ഗോവിന്ദൻകുട്ടി മേനോൻ സി.പി.ഐ., എൽ.ഡി.എഫ്.
1980 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ് ആര്യാടൻ മുഹമ്മദ് ഐ.എൻ.സി. (യു.)
1977 ജി.എം. ബനാത്ത്‌വാല മുസ്ലീം ലീഗ് എം. മൊയ്തീൻ കുട്ടി ഹാജി എം.എൽ.ഒ.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Election News".
  3. "Ponnani Election News".
  4. "Kerala Election Results".
  5. മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
  6. മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. http://www.keralaassembly.org