പഞ്ചു അരുണാചലം
പ്രമുഖ തമിഴ്‌സിനിമാ നിർമാതാവും തിരക്കഥാകൃത്തുമായ ഒരാളാണ് പഞ്ചു അരുണാചലം (18 ജൂൺ 1941 – 9 ഓഗസ്റ്റ് 2016)[2].ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ അരുണാചലം പ്രമുഖ ഗാനരചയിതാവായിരുന്ന കണ്ണദാസന്റെ സഹായിയായി 1958-ലാണ് സിനിമലോകത്തേക്ക് വരുന്നത്. ജ്ഞാനദേസികൻ എന്ന ഇളയരാജയെ അന്നക്കിളി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാക്കി മാറ്റിയത് അരുണാചലമാണ്. അന്നക്കിളിയിലെ ഗാനങ്ങൾ ഏറെ ജനപ്രിയമായി.പി.എ ആർട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ചു.
പഞ്ചു അരുണാചലം | |
---|---|
ജനനം | പഞ്ചു അരുണാചലം 18 ജൂൺ 1941 |
മരണം | 9 ഓഗസ്റ്റ് 2016 Chennai, Tamil Nadu, India | (പ്രായം 75)
തൊഴിൽ | Producer, screenwriter, director, lyricist |
സജീവ കാലം | 1965-2016 |
ജീവിതപങ്കാളി(കൾ) | മീന |
കുട്ടികൾ | Subbu Panchu |
സംവിധാനം ചെയ്ത ചിത്രങ്ങൾ
തിരുത്തുക- മനമഗളേ വാ (1998)
- പുതുപാട്ട് (1990)
- കളിക്കളം (1992)
- തമ്പി പൊണ്ടാട്ടി (1992)
അവലംബം
തിരുത്തുക- ↑ http://cinema.maalaimalar.com/2013/11/18224845/panchu-arunachalam-introduce-i.html
- ↑ "Tamil Writer, Producer Panchu Arunachalam celebrates his 70th Birthday". CNN IBN. 19 June 2011. Retrieved 13 September 2013.