കണ്ണദാസൻ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്നു കണ്ണദാസൻ (തമിഴ്: கண்ணதாசன்). പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ- കവിയരസ് എന്നായിരുന്നു. കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം. ആയിരത്തോളം തമിഴ് സിനിമാഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥയ്ക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി.
"കവിയരസ്" കണ്ണദാസൻ | |
---|---|
തൂലികാ നാമം | Karaimuthu Pulavar, Vanangamudi, Kamakappriya, Parvathi Nathan, Arokkiya Saamy |
തൊഴിൽ | കവി, novelist, lyricist, രാഷ്ട്രീയപ്രവർത്തകൻ, film producer, editor |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
അവാർഡുകൾ | National Film Award for Best Lyrics 1961 Kuzhanthaikkaga Sahitya Akademi Award 1980 Cheraman Kadali |
പങ്കാളി | പൊന്നഴഗി പാർവ്വതി |
കുട്ടികൾ | 13 |
1927-ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര് 'മുത്തയ്യ' എന്നായിരുന്നു. എന്നാൽ, 1981 ഒക്ടോബർ 16-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞപ്പോൾ ലോകം അദ്ദേഹത്തെ കണ്ണദാസൻ എന്ന പേരിൽ മാത്രം ഓർത്തു.
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകകണ്ണദാസൻ 109 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, 'അർത്ഥമുള്ള ഹിന്ദു മതം' എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944 -നും 1981-നുമിടക്ക് കണ്ണദാസന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്തു വന്നിട്ടുണ്ട്. അദ്ദേഹത്തിന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണദാസന്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്തു പറയേണ്ട ഒന്നാണ്. ഒതുങ്ങിക്കൂടിയ ഒരു ജീവിതമായിരുന്നില്ല കണ്ണദാസന്റേത്. തമിഴ്‌നാട്ടിൽ കിട്ടാവുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. മദ്യം, മദിരാക്ഷി, മയക്ക് മരുന്നുകൾ, ചൂതാട്ടം, രാഷ്ട്രീയം, നിരീശ്വരവാദം, ഈശ്വരവാദം തുടങ്ങിയവയെല്ലാം തന്നെ അദ്ദേഹം പരീക്ഷിച്ചു. എല്ലാം അനുഭവിച്ച് കഴിഞ്ഞ്, സ്വന്തം അനുഭവങ്ങൾ വച്ച് ഒരു പുസ്തകം എഴുതിയുണ്ടാക്കി. അതിൽ സ്വയം പരിഹസിക്കുന്ന വരികളായിരുന്നു അധികവും. ‘സർക്കാസം’ കണ്ണദാസന്റെ പ്രത്യേകത ആയിരുന്നു. ആ പുസ്തകം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ, അഭ്യസ്തവിദ്യർ, കുടുംബിനികൾ, കർഷകർ, കൂലിത്തൊഴിലാളികൾ, വരേണ്യവർഗ്ഗം തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളെ സ്വാധീനിച്ചിരുന്നു എന്നു തന്നെ പറയാം.
പ്രവർത്തനങ്ങൾ
തിരുത്തുകയുവാവായ മുത്തയ്യ, ദ്രാവിഡ നിരീശ്വരവാദ സംഘടനകളുടെ വക്താവായിരുന്നു. പക്ഷേ എന്തിലും വലുത് സ്വന്തം മാതൃഭാഷയോടുള്ള സ്നേഹവും, സാഹിത്യത്തിനോടുള്ള അഭിവാഞ്ഛയുമായതിനാൽ കിട്ടുന്ന പുസ്തകങ്ങളൊക്കെ കണ്ണദാസൻ വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ ‘തിരുപ്പാവൈ’ എന്ന പുസ്തകം വായിക്കാൻ ഇടയായ മുത്തയ്യ, ഹിന്ദുത്വത്തിൽ ആകാംക്ഷ ഉടലെടുക്കുകയും, തിരുപ്പാവൈ, ഹിന്ദുത്വം എന്നിവയിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയും ചെയ്തു. തിരുപ്പാവൈ എന്ന കവിത, ആണ്ടാൾ (ലക്ഷ്മി ദേവി), കൃഷ്ണനെക്കുറിച്ച് എഴുതിയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയൊക്കെ ഉള്ള രഹസ്യങ്ങൾ തേടിയിറങ്ങിയ മുത്തയ്യ തികഞ്ഞൊ രു ഈശ്വര വിശ്വാസിയായി മാറി സ്വയം ശ്രീ കൃഷ്ണന്റെ ദാസനായി, അങ്ങനെ കണ്ണദാസനായി. അതിന് ശേഷം ഹിന്ദുത്വത്തിന്റെ സ്വത്വം അറിയാൻ ശ്രമിച്ച കണ്ണദാസൻ തന്റെ അറിവുകൾ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതാണ് ‘അർത്ഥമുള്ള ഹിന്ദുമതം’.