ബി.ബി.സി.

ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനം
(ബി.ബി.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ പ്രക്ഷേപണ സ്ഥാപനമാണിത്.[4] കൂടാതെ ജീവനക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുമാണ് ഇത്. ഇതിൽ ആകെ 20,950 സ്റ്റാഫുകൾ ജോലി ചെയ്യുന്നു, അതിൽ 16,672 പേർ പൊതുമേഖലാ പ്രക്ഷേപണത്തിലാണ്.[5][6][7][8][9] പാർട്ട് ടൈം, ഫ്ലെക്സിബിൾ, ഫിക്സഡ്-കോൺട്രാക്ട് സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തുമ്പോൾ മൊത്തം സ്റ്റാഫുകളുടെ എണ്ണം 35,402 ആണ്.[10]

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ
Statutory corporation
with a Royal charter
വ്യവസായംMass media
മുൻഗാമിBritish Broadcasting Company
സ്ഥാപിതം18 ഒക്ടോബർ 1922; 101 വർഷങ്ങൾക്ക് മുമ്പ് (1922-10-18) (as British Broadcasting Company)
1 ജനുവരി 1927; 97 വർഷങ്ങൾക്ക് മുമ്പ് (1927-01-01) (as British Broadcasting Corporation)
സ്ഥാപകൻJohn Reith
ആസ്ഥാനംBroadcasting House
London, W1
United Kingdom
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
സേവനങ്ങൾ
വരുമാനംIncrease£4.954 billion (2016/17)[1]
Decrease£−39.3 million (2016/17)[1]
Decrease£−129.1 million (2016/17)[1]
മൊത്ത ആസ്തികൾDecrease£308.6 million (2016/17)[1]
ഉടമസ്ഥൻPublic owned[2]
ജീവനക്കാരുടെ എണ്ണം
20,916 (2015/16)[3]
വെബ്സൈറ്റ്www.bbc.co.uk
bbc.com (Outside UK)

ഒരു റോയൽ ചാർട്ടർ പ്രകാരമാണ് ബിബിസി സ്ഥാപിതമായത്.[11] വീടുകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പിരിക്കുന്ന വാർഷിക ടെലിവിഷൻ ലൈസൻസ് ഫീസ് ആണ് ബിബിസിയുടെ മുഖ്യവരുമാനം.[12] ബ്രിട്ടീഷ് ഗവൺമെന്റാണ് ലൈസൻസ് ഫീസ് നിശ്ചയിക്കുന്നത്, ബിബിസിയുടെ റേഡിയോ, ടെലിവിഷൻ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു.[13] 2014 ഏപ്രിൽ 1 മുതൽ, 28 ഭാഷകളിൽ പ്രക്ഷേപണം ചെയ്യുകയും അറബി, പേർഷ്യൻ ഭാഷകളിൽ സമഗ്രമായ ടിവി, റേഡിയോ, ഓൺലൈൻ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബിബിസി വേൾഡ് സർവീസിന് ധനസഹായം നൽകി വരുന്നു.

ബിബിസിയുടെ വരുമാനത്തിന്റെ നാലിലൊന്ന് വരുന്നത് അതിന്റെ വാണിജ്യ അനുബന്ധ സ്ഥാപനമായ ബിബിസി സ്റ്റുഡിയോ ലിമിറ്റഡിൽ നിന്നാണ്. ഇത് ബിബിസി പ്രോഗ്രാമുകളും സേവനങ്ങളും അന്തർദ്ദേശീയമായി വിൽക്കുകയും, ബിബിസി വേൾഡ് ന്യൂസ്, ബിബിസി ഡോട്ട് കോം എന്നിവയുടെ ആഗോളതലത്തിൽ വിതരണം ചെയ്യുന്നതുമാണ് ഇതിന്റെ പ്രവർത്തനമേഖല. 2009 ൽ, അതിന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ പരിഗണിച്ചു ക്വീൻസ് അവാർഡ് ഫോർ എന്റർപ്രൈസ് എന്ന പുരസ്‌കാരം കമ്പനിക്ക് ലഭിച്ചു.[14]

പ്രവർത്തനം ആരംഭിച്ച സമയം മുതൽ ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ബ്രിട്ടീഷ് ജീവിതത്തിലും സംസ്കാരത്തിലും ബിബിസി ഒരു പ്രധാന പങ്ക് വഹിച്ചു.[15] രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ജനതയെ ഒരുമിപ്പിക്കാൻ ബിബിസിക്ക് കഴിഞ്ഞു. "ദി ബീബ്", "ആന്റി", അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർത്ത് ("ആന്റി ബീബ്" അല്ലെങ്കിൽ "ആന്റി ബി") എന്നും ബിബിസി പ്രാദേശികമായി അറിയപ്പെടാറുണ്ട്.[16][17]

ഭരണവും കോർപ്പറേറ്റ് ഘടനയും

തിരുത്തുക

നേരിട്ടുള്ള സർക്കാർ ഇടപെടലിൽ നിന്ന് വിഭിന്നമായ ഒരു നിയമപരമായ കോർപ്പറേഷനാണ് ബിബിസി, അതിന്റെ പ്രവർത്തനങ്ങൾ 2017 ഏപ്രിൽ മുതൽ ബിബിസി ബോർഡ് മേൽനോട്ടം വഹിക്കുകയും ഓഫ്‌കോം നിയന്ത്രിക്കുകയും ചെയ്യുന്നു.[18][19] സർ ഡേവിഡ് ക്ലെമന്റിയാണ് നിലവിലെ ചെയർമാൻ.[20]

ചാർട്ടർ

തിരുത്തുക

ഒരു റോയൽ ചാർട്ടറിന് കീഴിലാണ് ബിബിസി പ്രവർത്തിക്കുന്നത്. നിലവിലെ ചാർട്ടർ 2017 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു 2026 ഡിസംബർ 31 വരെ അതിന് കാലാവധിയുണ്ട്.[21] 2017 ലെ ചാർ‌ട്ടർ‌ ബി‌ബി‌സി ട്രസ്റ്റിനെ നിർത്തലാക്കുകയും പകരം ഭരണം ബി‌ബി‌സി ബോർഡിനും, ബാഹ്യ നിയന്ത്രണം ഓഫ്‌കോമിനു നൽകുകയും ചെയ്തു. റോയൽ ചാർട്ടറിന് കീഴിൽ, ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് ബിബിസി ഒരു ലൈസൻസ് നേടണം.[22] ഈ ലൈസൻസിനൊപ്പം ബിബിസിയെ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുന്ന ഒരു കരാറുമുണ്ട്.[23]

ബിബിസി ബോർഡ്

തിരുത്തുക

ബി‌ബി‌സി ബോർഡ് രൂപീകരിച്ചത് 2017 ഏപ്രിലിലാണ്. മുൻ‌ ഭരണസമിതിയായ ബി‌ബി‌സി ട്രസ്റ്റിന് പകരമായാണ് ഇത് രൂപീകരിച്ചത്. കോർപ്പറേഷന്റെ പ്രവർത്തനത്തിനായുള്ള മാർഗരേഖ രൂപീകരിക്കുക, ബിബിസി എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രകടനം വിലയിരുത്തുക, ഡയറക്ടർ ജനറലിനെ നിയമിക്കുക എന്നിവ ബി‌ബി‌സി ബോർഡ് ആണ് നിർവഹിക്കുന്നത്. ബിബിസിയുടെ നിയന്ത്രണം ഇപ്പോൾ ഓഫ്‌കോമിന്റെ ഉത്തരവാദിത്തമാണ്. ബോർഡിൽ ഇനിപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നു.[24][25]

എക്സിക്യൂട്ടീവ് കമ്മിറ്റി

തിരുത്തുക

പ്രക്ഷേപണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ബി‌ബി‌സിയുടെ മുതിർന്ന മാനേജർ‌മാർ‌ ഉൾ‌പ്പെടുന്ന ഈ കമ്മിറ്റി മാസത്തിലൊരിക്കൽ‌ യോഗം ചേരുന്നു, കൂടാതെ ബോർഡ് നിശ്ചയിച്ച ഒരു ചട്ടക്കൂടിനുള്ളിൽ‌ പ്രവർ‌ത്തന മാനേജ്മെൻറിനും സേവനങ്ങൾ‌ വിതരണം ചെയ്യുന്നതിനും ഉത്തരവാദിത്തമുണ്ട്. ഡയറക്ടർ‌ ജനറൽ‌ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ.

പ്രവർത്തന ഡിവിഷനുകൾ

തിരുത്തുക

കോർപ്പറേഷന് ഇനിപ്പറയുന്ന വിഭാഗങ്ങൾ ഉണ്ട്.

  • ഉള്ളടക്കം - പ്രോഗ്രാമിംഗ് കമ്മീഷൻ ചെയ്യുന്നതുൾപ്പെടെ കോർപ്പറേഷന്റെ ടെലിവിഷൻ ചാനലുകളുടെ ചുമതല. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പെടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം,
  • റേഡിയോ ആൻഡ് എഡ്യൂക്കേഷൻ - ബിബിസി റേഡിയോ, കുട്ടികളുടെ ചാനൽ ആയ സിബിബിസി. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പെടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം
  • ന്യൂസും കറന്റ് അഫയേഴ്സും - ബിബിസി ന്യൂസിന്റെ ചുമതല. ദേശീയ, പ്രാദേശിക, അന്തർ‌ദ്ദേശീയ ടെലിവിഷൻ, റേഡിയോ, ഓൺ‌ലൈൻ എന്നിവ ഉൾപ്പെടെ, കോർപ്പറേഷന്റെ കറന്റ് അഫയേഴ്സ് പ്രോഗ്രാമിംഗിന്റെ ചുമതലയും സ്പോർട്സ് പരിപാടികളുടെ ചില ഉത്തരവാദിത്തവുമുണ്ട്.
  • ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്രൂപ്പ് - ബിബിസി ഓൺ‌ലൈൻ, ബി‌ബി‌സി ഐ‌പ്ലേയർ, ബി‌ബി‌സി റെഡ് ബട്ടൺ സേവനം തുടങ്ങി എല്ലാ ഡിജിറ്റൽ സേവനങ്ങളുടെയും ചുമതല. ബി‌ബി‌സി റിസർച്ച് & ഡെവലപ്മെൻറ് വഴി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
  • നേഷൻസ് ആൻഡ് റീജിയൻസ് - സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ്, ഇംഗ്ലീഷ് മേഖലകളിലെ കോർപ്പറേഷൻ ഡിവിഷനുകളുടെ ഉത്തരവാദിത്തം.

വാണിജ്യ ഡിവിഷനുകൾ

തിരുത്തുക

സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള നിരവധി വാണിജ്യ ഡിവിഷനുകളും ബിബിസിയുടെ കീഴിൽ പ്രവർത്തിക്കുന്നു:

  • ബിബിസി സ്റ്റുഡിയോസ് ലിമിറ്റഡ് - അന്തർ‌ദ്ദേശീയ ചാനലുകൾ‌ പ്രവർ‌ത്തിപ്പിക്കുകയും യുകെയിലും വിദേശത്തും ബിബിസിയുടെ പ്രോഗ്രാമുകളും മറ്റ് ഉത്പന്നങ്ങളും വിൽ‌ക്കുകയും ചെയ്യുന്നു.
  • ബിബിസി വേൾഡ് ന്യൂസ് - ബിബിസിയുടെ വാണിജ്യ ആഗോള ടെലിവിഷൻ ചാനലിന്റെ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും ചുമതല. ഇത് ബിബിസി ന്യൂസ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നു, പക്ഷേ അതിന്റെ നിയന്ത്രണത്തിലല്ല.
  • ബിബിസി സ്റ്റുഡിയോവർക്സ് - ബിബിസിയുടെ സ്റ്റുഡിയോകളുടെ ഉടമസ്ഥത.

പ്രവർത്തന ചെലവ്

തിരുത്തുക

ഇനിപ്പറയുന്ന ചെലവ് കണക്കുകൾ 2012/13 മുതലുള്ളതാണ്, കൂടാതെ അവർ നൽകാൻ ബാധ്യസ്ഥരായ ഓരോ സേവനത്തിന്റെയും ചെലവ് കാണിക്കുന്നു:

 
വകുപ്പ് മൊത്തം ചെലവ് (ദശലക്ഷം പൗണ്ട്)
ബിബിസി റെഡ് ബട്ടൺ ഉൾപ്പെടെയുള്ള ടെലിവിഷൻ 2,471.5
റേഡിയോ 669.5
ബിബിസി ഓൺ‌ലൈൻ 176.6
ലൈസൻസ് ഫീസ് ശേഖരണം 111.1
ഓർക്കസ്ട്രകളും പ്രകടന ഗ്രൂപ്പുകളും 29.2
S4C 30
ഡിജിറ്റൽ സ്വിച്ച്ഓവർ 56.9
പുനഃസംഘടന 23.1
പ്രോപ്പർട്ടി 181.6
സാങ്കേതികവിദ്യ 175.1
ബിബിസി ട്രസ്റ്റ് 11.9
ലൈബ്രറികൾ, പഠന പിന്തുണ, കമ്മ്യൂണിറ്റി ഇവന്റുകൾ 33.6
പരിശീലനം, മാർക്കറ്റിംഗ്, ധനകാര്യം, നയം എന്നിവയുൾപ്പെടെയുള്ളവ 925.9
ആകെ 4,896

കോർപ്പറേഷന്റെ ടെലിവിഷൻ, റേഡിയോ സേവനങ്ങൾക്കായി ബിബിസിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നു, ഓരോ സേവനത്തിനും അവയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത ബജറ്റ് ഉണ്ട്.

 
സേവനം മൊത്തം ചെലവ്
2012/13 (ദശലക്ഷം പൗണ്ട്)
2011/12
എന്നതിൽ നിന്നുള്ള വ്യത്യാസം(ദശലക്ഷം പൗണ്ട്)
ബിബിസി വൺ 1,463.2 +125.6
ബിബിസി റ്റു 543.1 +6
ബിബിസി ത്രീ 121.7 +8.8
ബിബിസി ഫോർ 70.2 +2.4
സിബിബിസി 108.7 +1.4
സിബീബിസ് 43 +0.6
ബിബിസി ന്യൂസ് 61.5 +4
ബിബിസി പാർലമെന്റ് 10.5 +1.2
ബിബിസി ആൽബ 7.8 –0.2
ബിബിസി റെഡ് ബട്ടൺ 41.8 +4.6
ആകെ 2,471.5 +136.6
 
സേവനം മൊത്തം ചെലവ്
2012/13 (ദശലക്ഷം പൗണ്ട്)
2011/12
എന്നതിൽ നിന്നുള്ള വ്യത്യാസം(ദശലക്ഷം പൗണ്ട്)
ബിബിസി റേഡിയോ 1 54.2 +3.6
ബിബിസി റേഡിയോ 1 എക്‌സ്ട്ര 11.8 +0.7
ബിബിസി റേഡിയോ 2 62.1 +1.6
ബിബിസി റേഡിയോ 3 54.3 +1.8
ബിബിസി റേഡിയോ 4 122.1 +6.2
ബിബിസി റേഡിയോ 4 എക്‌സ്ട്ര 7.2 –1
ബിബിസി റേഡിയോ 5 ലൈവ് 76 +6.7
ബിബിസി റേഡിയോ 5 ലൈവ് സ്പോർട്സ് എക്സ്ട്രാ 5.6 +0.3
ബിബിസി റേഡിയോ 6 മ്യൂസിക് 11.5 –0.2
ബിബിസി ഏഷ്യൻ നെറ്റ്‌വർക്ക് 13 0
ബിബിസി ലോക്കൽ റേഡിയോ 152.5 +6
ബിബിസി റേഡിയോ സ്കോട്ട്ലൻഡ് 32.7 +0.6
ബിബിസി റേഡിയോ നാൻ ഗൈഡ്ഹീൽ 6.3 +0.3
ബിബിസി റേഡിയോ വെയിൽസ് 18.8 +1.1
ബിബിസി റേഡിയോ സിമ്രു 17.6 +1.7
ബിബിസി റേഡിയോ അൾസ്റ്റർ & ബിബിസി റേഡിയോ ഫോയ്ൽ 23.8 0
ആകെ 669.5 +29.4
  1. 1.0 1.1 1.2 1.3 "BBC annual report 2016/17" (PDF).
  2. "BBC – BBC Charter and Agreement – About the BBC". www.bbc.co.uk. Retrieved 1 April 2019.
  3. "BBC Full Financial Statements 2015/16" (PDF). BBC Annual Report and Accounts 2015/16. BBC. July 2016. p. 42. Retrieved 25 May 2017.
  4. "BBC History – The BBC takes to the Airwaves". BBC News. Retrieved 19 July 2007.
  5. "BBC Full Financial Statements 2013/14" (PDF). BBC Annual Report and Accounts 2013/14. BBC. July 2014. p. 37. Retrieved 1 March 2015.
  6. "BBC: World's largest broadcaster & Most trusted media brand". Media Newsline. 13 August 2009. Archived from the original on 5 October 2010. Retrieved 23 September 2010.
  7. "Digital licence". Prospect. Archived from the original on 7 November 2011. Retrieved 23 September 2010.
  8. "About the BBC – What is the BBC". BBC Online. Archived from the original on 16 January 2010. Retrieved 23 September 2010.
  9. "BBC Annual report 2013/14" (PDF). BBC. Retrieved 1 January 2015.
  10. Hacker, James (4 February 2014). "Freedom of Information Request-RFI20150047". British Broadcasting Corporation. Retrieved 31 October 2015.
  11. Andrews, Leighton (2005). Harris, Phil; Fleisher, Craig S. (eds.). "A UK Case: Lobbying for a new BBC Charter". The handbook of public affairs. SAGE. pp. 247–48. ISBN 978-0-7619-4393-8.
  12. "BBC Annual Report & Accounts 2008/9: FINANCIAL PERFORMANCE". Archived from the original on 10 February 2010. Retrieved 12 February 2010.
  13. "BBC Press Office: TV Licence Fee: facts & figures". Archived from the original on 7 September 2010. Retrieved 12 February 2010.
  14. Shearman, Sarah (21 April 2009). "BBC Worldwide wins Queen's Enterprise award". MediaWeek. Retrieved 27 June 2019.
  15. "The importance of the BBC". Parliament.uk. Retrieved 26 June 2019. Government recognises the enormous contribution that the BBC has made to British life and culture, both at home and abroad.
  16. "Jack Jackson: Rhythm And Radio Fun Remembered". BBC. Retrieved 26 June 2019.
  17. "Top of the Pops 2 - Top 5". BBC. Retrieved 26 June 2019.
  18. "BBC regulation". Ofcom. 29 March 2017.
  19. "BBC Board Appointments". BBC Media Centre. 23 March 2017.
  20. Mark Sweney (10 January 2017). "Sir David Clementi confirmed as new BBC chair". The Guardian.
  21. "Charter and Agreement". Retrieved 27 April 2017.
  22. "BBC World Service – Institutional – How is the World Service funded?". BBC World Service. The BBC, including World Service, operates under two constitutional documents – its Royal Charter and the Licence and Agreement. The Charter gives the Corporation legal existence, sets out its objectives and constitution, and also deals with such matters as advisory bodies. Under the Royal Charter, the BBC must obtain a licence from the Home Secretary. The License, which is coupled with an Agreement between the Minister and the Corporation, lays down the terms and conditions under which the BBC is allowed to broadcast.
  23. "ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച; ഭീഷണിയെ ഭയക്കില്ലെന്ന് ഡിവൈഎഫ്ഐ". Retrieved 2023-01-24.
  24. "Who we are". About the BBC. 1 April 2019.
  25. "Board Appointment". BBC Media Centre. 23 March 2017.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബി.ബി.സി.&oldid=3844786" എന്ന താളിൽനിന്ന് ശേഖരിച്ചത്