വിധു പ്രതാപ്
വിധു പ്രതാപ് (ജനനം - സെപ്റ്റംബർ 1, 1980) മലയാളചലച്ചിത്ര പിന്നണിഗായകൻ. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
വിധു പ്രതാപ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വിധു പ്രതാപ് |
ഉത്ഭവം | തിരുവനന്തപുരം, കേരളം |
തൊഴിൽ(കൾ) | ഗായകൻ |
ഉപകരണ(ങ്ങൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1999–present |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ഹോളി ഏയ്ഞജൽസ്, ക്രൈസ്റ്റ് നഗർ, എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ചു. നാലാം തരത്തിൽ പഠിക്കുമ്പോൾ “പാദമുദ്ര” എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചു. 17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.
2008 ഓഗസ്റ്റ് 20ന് വിധു പ്രതാപ് വിവാഹിതനായി. നടിയും നർത്തകിയുമായ ദീപ്തിയാണ് ഭാര്യ.
ഗായകജീവിതം
തിരുത്തുകപാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.
ആലപിച്ച ഗാനങ്ങൾ
തിരുത്തുക- നീയെൻ മനം നിറയെ - (ആൽബം) 2008
- മൺ വീണയിൽ - ( ആൽബം ) 2024 . ശുക്‌രിയ - നിറം (1999)
- പൊൻ വസന്തം - ദേവദാസി (1999)
- വാളെടുത്താൽ - മീശമാധവൻ (2002)
- എന്തു സുഖമാണീ നിലാവ് - നമ്മൾ (2002)
- നൈൽ നദിയെ - റൺവേ (2004)
- കാക്കോത്തി - ചതിക്കാത്ത ചന്തു (2004)
- ഗുജറാത്തി - പുലിവാൽ കല്യാണം (2004)
- മഴയുള്ള രാത്രിയിൽ - കഥ (2005)
- കണ്ണിലുമ്മ - ആലീസ് ഇൻ വണ്ടർ ലാൻറ് (2005)
- കണ്ണമ്മ - തൻമാത്ര (2005)
- അര പവൻ - വാസ്തവം (2006)
- കാറ്റാടി - ക്ലാസ്മേറ്റ്സ് (2006)
- ചങാതി- നോട്ട് ബുക്ക് (2007)
- കസവിൻറെ - ജൂലൈ 4 (2007)
- സുന്ദരിയേ- പന്തയക്കോഴി (2007)
- ഹലോ ഹലോ- ഹലോ (2007)
- മഴമണി മുകിലേ - കംഗാരു (2008)
- ഇന്നലെ മുറ്റത്ത് - എസ് എം എസ് (2008)
- കൊലുസാൽ കൊഞ്ജും- മലബാർ വെഡ്ഡിംഗ് (2008)
അവാർഡുകൾ
തിരുത്തുക- ഏഷ്യാനെറ്റ് വോയ്സ് ഒഫ് ദി ഇയർ (1997)
- മികച്ച പിന്നണിഗായകനുള്ള കേരളസംസ്ഥാന അവാർഡ് (2001)
- ഏഷ്യാനെറ്റ് ലക്സ് അവാർഡ് (2002)