ഭാവന (നടി)

ചലചിത്ര അഭിനേത്രി
(Bhavana Balachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന ബാലചന്ദ്രൻ. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.[2][3]

ഭാവന
2022 കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ ഭാവന
ജനനം
കാർത്തിക മേനോൻ

(1986-06-06) 6 ജൂൺ 1986  (38 വയസ്സ്) [1]
തൊഴിൽനടി
സജീവ കാലം2002-present
ജീവിതപങ്കാളി(കൾ)നവീൻ (2018)

ജീവിതരേഖ

തിരുത്തുക

മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂൺ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരൻ ജയദേവ് കാനഡയിൽ ജീവിക്കുന്നു.

അഭിനയ ജീവിതം

തിരുത്തുക

പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ ഇതിൽ പെടും.

2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ" എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു [4] 2006 ഭാവന രണ്ട് സിനിമകളിൽ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ‍.

തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു [5]. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.

2010ൽ പുനീത് രാജ്കുമാറിനോടൊപ്പം വൻ വിജയമായിരുന്ന ജാക്കിയിലൂടെ [6] കന്നടയിൽ തുടക്കം കുറിച്ചു. പിന്നീട് ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തെ തുടർന്ന് ഇത് തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റം ചെയ്യപ്പെട്ടു. തൻറെ ഏറ്റവും പുതിയ മലയാളം ചിത്രങ്ങളായ ഒഴിമുറി, ട്രിവാഡ്രം ലോഡ്ജ് എന്നിവയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുകയാണ് ഭാവന. ട്രിവാഡ്രം ലോഡ്ജിലേത് ഒരു അതിഥി വേഷമായിരുന്നു.

അവാർഡുകൾ

തിരുത്തുക
  • 2002-ൽ നമ്മൾ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം
  • 2005-ൽ ദൈവനാമത്തിൽ എന്ന ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • മികച്ച പുതുമുഖ നടിക്കുള്ള മാതൃഭൂമി-മെഡിമിക്സ് അവാർഡ് - 2004
  • മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് – 2006
  • മികച്ച സ്വഭാവനടിക്കുള്ള ഉജാല-ഏഷ്യാനെറ്റ് അവാർഡ് – 2006

അഭിനയിച്ച സിനിമകൾ

തിരുത്തുക

തമിഴ് സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ
2008 ജയംകൊണ്ടേൻ അന്നപൂരണി വിനയ്, ലേഖ വാഷിംഗ്ടൺ കണ്ണൻ
2008 വാഴ്‌തുംഗൽ കായൽവിഴി ആർ. മാധവൻ സീമൻ
2007 രാമേശ്വരം വാസന്തി ജീവ സെൽവം
2007 ആര്യ ദീപിക ആർ. മാധവൻ, തേജശ്രീ ബാലശേഖരൻ തെലുഗിൽ ആര്യ MBBS എന്നപേരിൽ മൊഴിമാറ്റി പുറത്തിറങ്ങി
2007 കൂടൽ നഗർ മണിമേകലൈ ഭരത് , സന്ധ്യ സീനു രാമസ്വാമി
2007 ദീപാവലി സൂസി ജയം രവി എഴിൽ
2006 വെയിൽ മീനാക്ഷി ഭരത്, ശ്രേയ റെഡ്ഡി വസന്ത ബാലൻ
2006 കിഴക്ക് കടൽക്കരൈ സാലൈ പ്രിയ ശ്രീകാന്ത് എസ്.എസ്. സ്റ്റൻലി
2006 ചിത്തിരം പേസുതടി ചാരു നരേൻ മിഷ്കിൻ ഫിലിംഫെയർ (തമിഴ്) മികച്ച നടിയുടെ പുരസ്കാരം ലഭിച്ചു.
2010 അസൽ സുലഭ പിള്ളൈ അജിത്‌ സരാൻ

മലയാളം സിനിമകൾ

തിരുത്തുക
നമ്പർ വർഷം സിനിമ അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
1 2002 നമ്മൾ ജിഷ്ണു, സിദ്ധാർത് കമൽ
2 2003 ക്റോണിക്ക് ബാച്ചിലർ മമ്മൂട്ടി, രംഭ, മുകേഷ് സിദ്ദിക്ക്
3 2003 തിളക്കം ദിലീപ് ജയരാജ് അതിഥി താരം
4 2003 സി. ഐ. ഡി. മൂസ ദിലീപ് ജോണി ആന്റണി
5 2003 ഇവർ ജയറാം ടി. ജെ. രാജീവ് കുമാർ
6 2003 സ്വപ്നക്കൂട് കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിൻ, ഭാവന കമൽ തമിഴിൽ മൂന്നാം പിറൈ എന്ന പേരിൽ പുനർനിർമ്മിച്ചു
7 2003 വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ജിഷ്ണു കലാഭവൻ അൻസാർ
8 2004 പറയാം ജിഷ്ണു അനിൽ - ബാബു
9 2004 ചതിക്കാത്ത ചന്തു ജയസൂര്യ, നവ്യ നായർ റാഫി - മെക്കാർട്ടിൻ ഇന്ദിര
10 2004 യൂത്ത് ഫെസ്റ്റിവൽ സിദ്ധാർത്ത്, മീനാക്ഷി ജോസ് തോമസ് തമിഴിൽ കാതലർ കൊണ്ടാട്ടം എന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടു
11 2004 റൺവേ ദിലീപ്, കാവ്യ മാധവൻ ജോഷി അതിഥി താരം
12 2004 അമൃതം ജയറാം, പദ്മപ്രിയ സിബി മലയിൽ
13 2005 ബംഗ്ലാവിൽ ഔത ലാൽ ശാന്തിവിള ദിനേശ്
14 2005 ഹൃദയത്തിൽ സൂക്ഷിക്കാൻ കുഞ്ചാക്കോ ബോബൻ രാജേഷ് പിള്ള
15 2005 പോലീസ് പൃഥ്വിരാജ് വി. കെ. പ്രകാശ്
16 2005 ദൈവനാമത്തിൽ പൃഥ്വിരാജ് ജയരാജ്
17 2005 ചാന്ത്പൊട്ട് ദിലീപ് ലാൽ ജോസ്
18 2005 നരൻ മോഹൻലാൽ,ദേവയാനി ജോഷി
19 2006 ചിന്താമണി കൊലക്കേസ് സുരേഷ് ഗോപി ഷാജി കൈലാസ് ചിന്താമണി
20 2006 കിസ്സാൻ കലാഭവൻ മണി സിബി മലയിൽ
21 2005 ബസ് കണ്ടക്ടർ. മമ്മൂട്ടി. ജയസൂര്യ.. വി.എം വിനു
22 2006 ചെസ്സ് ദിലീപ് രാജ്‌ബാബു
23 2007 ചോട്ടാ മുംബൈ മോഹൻലാൽ അൻവർ റഷീദ്
24 2008 മുല്ല ദിലീപ് ലാൽ ജോസ് അതിഥി താരം
25 2008 ട്വന്റി20 മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം ജോഷി
26 2008 ലോലിപോപ്പ് പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റോമ, മീര നന്ദൻ ഷാഫി

തെലുഗു സിനിമകൾ

തിരുത്തുക
വർഷം സിനിമ വേഷം അഭിനേതാക്കൾ സം‌വിധാനം കൂടുതൽ അറിയാൻ
2008 Hero കൃഷ്ണവേണി നിതിൻ കുമാർ റെഡ്ഡി ജി.വി. സുധാകർ In Production
2008 Ontari കനക മഹാലക്ഷ്മി Tottempudi Gopichand B.V. Ramana
2016 jayam-manadi vinay R kannan

തട്ടികൊണ്ട്പോകലും,ആക്രമണവും

തിരുത്തുക

തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ദേശിയപാത 47 ൽ അങ്കമാലിക്ക് സമീപം അത്താണിയിൽ വെച്ച് ഭാവനയെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുകയും, ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്തു.ഈ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ നടൻ ദിലീപ് ആദ്യം മുതൽക്കുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു.

  1. The South Indian actor celebrates her 27th birthday today
  2. മാതൃഭൂമി പത്രത്തിൽ വാർത്ത
  3. മനോരമ പത്രത്തിൽ വാർത്ത
  4. Daivanamathil (2005) - Awards
  5. Chithiram Pesuthadi - A hit team separates
  6. https://en.wikipedia.org/wiki/Jackie_(2010_film)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭാവന_(നടി)&oldid=3919001" എന്ന താളിൽനിന്ന് ശേഖരിച്ചത്