ലോലിപോപ്പ്

മലയാള ചലച്ചിത്രം

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലോലിപോപ്പ്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, റോമ, ഭാവന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോലിപോപ്പ്
പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണംആന്റോ ജോസഫ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾ
സംഗീതംഅലക്സ് പോൾ
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഎ.ബി.എസ്. കമ്പൈൻസ്
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി2008 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനിറ്റ്

കഥാസംഗ്രഹം

തിരുത്തുക

ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തുന്ന ഫ്രാങ്കോയും(പൃഥ്വിരാജ്) അവന്റെ വളർത്തു സഹോദരി ജെനിയും(റോമ) ഒരു കോളേജ് വിദ്യാർത്ഥിനിയും വളരെ സ്നേഹത്തോടെ ജീവിക്കുന്നു. ഫ്രാങ്കോ ജെനിയുടെ ശത്രുവായ റോസ്ബെല്ലയുമായി(ഭാവന) പ്രണയത്തിലാകുമ്പോൾ കാര്യങ്ങൾ മാറിമറിയുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ജറുസ്സലേമിലെ"  അഫ്സൽ, വിധു പ്രതാപ് 5:51
2. "കണ്ണും ചിമ്മി"  വിധു പ്രതാപ്, റിമി ടോമി 5:05
3. "പൂവിൻ കുരുന്നുമെയ്യിൽ"  അഫ്സൽ, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു 5:03
4. "അസ്സലായ്"  പ്രദീപ് ബാബു, ലിജി ഫ്രാൻസിസ്, വിപിൻ സേവ്യർ 5:25
5. "വെള്ളിമണിപ്പൂ"  ഫ്രാങ്കോ, ജ്യോത്സ്ന 4:56
6. "രാജകുമാരി"  വിനീത് ശ്രീനിവാസൻ, അനിത 5:08
7. "പൂവിൻ കുരുന്നുമെയ്യിൽ"  സിസിലി, ശ്രുതി രാജ്, ടീനു ആന്റണി, രമേഷ് ബാബു 5:03

ഒഴിവാക്കിയ രംഗങ്ങൾ

തിരുത്തുക

റീലീസ് ചെയ്ത സമയത്ത് സിനിമയിൽ ചില പ്രേത രംഗങ്ങളും ഉണ്ടായിരുന്നു. ജയസൂര്യ , രാജൻ പി. ദേവ് എന്നിവരുടെ ചില രംഗങ്ങളും ജഗതി ശ്രീകുമാറിന്റെ മുഴുവൻ രംഗങ്ങളും തിയേറ്ററിൽ നിന്നുള്ള മോശം പ്രതികരണത്തെത്തുടർന്ന് സ്റ്റാൻഡേർഡ് ഡെഫിനിഷൻ ടെലിവിഷൻ പ്രിന്റുകളിൽ നിന്നും ഡിജിറ്റൽ പ്രിന്റുകളിൽ നിന്നും നീക്കം ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോലിപോപ്പ്&oldid=4009928" എന്ന താളിൽനിന്ന് ശേഖരിച്ചത്