രംഭ (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(രംഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രംഭ എന്നറിയപ്പെടുന്ന വിജയ ലക്ഷ്മി (തെലുഗു:విజయలక్ష్మి/రంభ). രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ സാമ്യമുള്ള ഒരു നടിയാണ് രംഭ[അവലംബം ആവശ്യമാണ്].

രംഭ
ജനനം
വിജയലക്ഷ്മി

(1974-06-05) ജൂൺ 5, 1974  (50 വയസ്സ്)
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ജീവിതപങ്കാളി(കൾ)ഇന്ദ്രൻ പത്മനാഥൻ
മാതാപിതാക്ക(ൾ)
  • വെങ്കടേശ്വര റാവു
  • ഉഷാരണി
[1]
Wiktionary
Wiktionary
രംഭ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ആദ്യ ജീവിതം

തിരുത്തുക

രംഭ ജനിച്ചത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്.

അഭിനയജീവിതം

തിരുത്തുക

രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ് . പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് രംഭ തമിഴ്, ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ രംഭ പ്രധാനമായും ഐറ്റം ഗാനരംഗങ്ങളിലാണ് അഭിനയിക്കുന്നത്.

മലയാളചിത്രങ്ങൾ

തിരുത്തുക
വർഷം പേര് Cast സംവിധായകൻ കഥാപാത്രം
2009 കബഡി കബഡി മുകേഷ്, കലാഭവൻ മണി സുധീർ മനു സ്നേഹ, പൂജ
2007 പായും പുലി കലാഭവൻ മണി മോഹൻ കുപ്ലേരി മല്ലി
2005 കൊച്ചി രാജാവ് ദിലീപ്, കാവ്യ മാധവൻ ജോണി ആൻറണി മീനാക്ഷി
2004 മയിലാട്ടം ജയറാം വി.എം. വിനു മൈഥിലി
2003 ക്രോണിക് ബാച്ചിലർ മമ്മൂട്ടി, ഭാവന, മുകേഷ് സിദ്ധിക്ക് ഭാമ
1998 സിദ്ധാർത്ഥ മമ്മൂട്ടി ജോമോൻ ഹേമ
1992 ചമ്പക്കുളം തച്ചൻ വിനീത് കമൽ ദേവി
1992 സർഗം വിനീത് ഹരിഹരൻ അമൃത

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Nilacharal. Nilacharal. Retrieved on 2012-05-10.
"https://ml.wikipedia.org/w/index.php?title=രംഭ_(നടി)&oldid=3900109" എന്ന താളിൽനിന്ന് ശേഖരിച്ചത്