ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013

(2013 ICC Champions Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു ഏകദിന ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013. 2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ലണ്ടൻ, കാർഡിഫ്, ബിർമിങ്ഹാം എന്നിവിടങ്ങളിലായാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ഈ ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക $2 മില്യനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെയും അവസാനത്തെയുമായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2013ലേത്[1]. 2017ൽ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻസ് ട്രോഫിക്ക് പകരമായി നടത്തും എന്ന് കരുതപ്പെടുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് 8 ടീമുകളാണ് 2 ഗ്രൂപ്പുകളായി ഈ ടൂർണമെന്റിൽ പങ്കെടുക്കുത്തത്. 2013 ജൂൺ 23ന് ബിർമിങ്ഹാമിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 5 റൺസിന് തോല്പിച്ച് ഇന്ത്യ ജേതാക്കളായി. ഈ ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയതിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം രവീന്ദ്ര ജഡേജയും, ഏറ്റവും അധികം റൺസ് നേടിയതിനുള്ള ഗോൾഡൻ ബാറ്റ് പുരസ്കാരവും, മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും ശിഖർ ധവനും നേടി

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ, നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
വെയ്‌ൽസ് വെയിൽസ്
ജേതാക്കൾ ഇന്ത്യ (2-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
ടൂർണമെന്റിലെ കേമൻഇന്ത്യ ശിഖർ ധവൻ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ ശിഖർ ധവൻ (363)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ രവീന്ദ്ര ജഡേജ (12)
2009
2017

പങ്കെടുക്കുന്ന ടീമുകൾ

തിരുത്തുക
ക്രമ നം. ടീം ഗ്രൂപ്പ്
1   ഓസ്ട്രേലിയ
2   ഇംഗ്ലണ്ട്
3   ഇന്ത്യ ബി
4   ന്യൂസിലൻഡ്
5   പാകിസ്താൻ ബി
6   ദക്ഷിണാഫ്രിക്ക ബി
7   ശ്രീലങ്ക
8   വെസ്റ്റ് ഇൻഡീസ് ബി

ഗ്രൂപ്പ് ഘട്ടം

തിരുത്തുക

ഗ്രൂപ്പ് എ

തിരുത്തുക
ടീം Pld W L T No NRR Pt
  ഇംഗ്ലണ്ട് 3 2 1 0 0 +0.308 4
  ശ്രീലങ്ക 3 2 1 0 0 −0.197 4
  ന്യൂസിലൻഡ് 3 1 1 0 1 +0.777 3
  ഓസ്ട്രേലിയ 3 0 2 0 1 −0.680 1


8 ജൂൺ 2013
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട്  
269/6 (50 ഓവറിൽ)
v
  ഓസ്ട്രേലിയ
221/9 (50 ഓവറിൽ)
  • ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • പോയിന്റുകൾ: ഇംഗ്ലണ്ട് 2, ഓസ്ട്രേലിയ 0

9 ജൂൺ 2013
10:30
സ്കോർകാർഡ്
ശ്രീലങ്ക  
138 (37.5 ഓവറിൽ)
v
  ന്യൂസിലൻഡ്
139/9 (36.3 ഓവറിൽ)
  ന്യൂസിലൻഡ് 1 വിക്കറ്റിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ:  ബ്രൂസ് ഓക്സെൻഫോഡ്,  റോഡ് ടക്കർ
കളിയിലെ താരം:  നഥാൻ മക്കല്ലം
  • ശ്രീലങ്ക ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • പോയിന്റുകൾ: ന്യൂസിലൻഡ് 2, ശ്രീലങ്ക 0

12 ജൂൺ 2013
10:30
സ്കോർകാർഡ്
ഓസ്ട്രേലിയ  
243/8 (50 ഓവറിൽ)
v
  ന്യൂസിലൻഡ്
51/2 (15 ഓവറിൽ)
ഫലമില്ല, മത്സരം ഉപേക്ഷിച്ചു
എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ:  കുമാർ ധർമസേന,  നൈജൽ ലോങ്
  • ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
  • ന്യൂസിലാന്റിന്റെ ഇന്നിങ്സ് മഴ മൂലം പാതിവഴി ഉപേക്ഷിച്ചു
  • *പോയിന്റുകൾ: ന്യൂസിലാന്റ് 1, ഓസ്ട്രേലിയ 1

13 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ഇംഗ്ലണ്ട്  
293/7 (50 ഓവറിൽ)
v
  ശ്രീലങ്ക
297/3 (47.1 ഓവറിൽ)
  ശ്രീലങ്ക ഏഴു വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  ബില്ലി ബൗഡൻ,  അലീം ദാർ
കളിയിലെ താരം:  കുമാർ സംഗക്കാര
  • ശ്രീലങ്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ശ്രീലങ്ക 2, ഇംഗ്ലണ്ട് 0

16 ജൂൺ 2013
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട്  
169 (23.3 ഓവറിൽ)
v
  ന്യൂസിലൻഡ്
159/8 (24 ഓവറിൽ)
  ഇംഗ്ലണ്ട് ഇംഗ്ലണ്ട് 10 റൺസിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ:  ബ്രൂസ് ഓക്സെൻഫോഡ്,  റോഡ് ടക്കർ
കളിയിലെ താരം:  അലൈസ്റ്റർ കുക്ക്
  • ന്യൂസിലൻഡ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം മത്സരം 24 ഓവർ വീതമായി കുറച്ചു.
  • *പോയിന്റുകൾ: ഇംഗ്ലണ്ട് 2, ന്യൂസിലൻഡ് 0
  • ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടി

17 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ശ്രീലങ്ക  
253/8 (50 ഓവറിൽ)
v
  ഓസ്ട്രേലിയ
233 (42.3 ഓവറിൽ)
  ശ്രീലങ്ക 20 റൺസിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  ടോണി ഹിൽ,  മറൈസ് ഇറാസ്മസ്
കളിയിലെ താരം:  മഹേല ജയവർദ്ധനെ
  • ഓസ്ട്രേലിയ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ശ്രീലങ്ക 2, ഓസ്ട്രേലിയ 0
  • ഈ വിജയത്തോടെ ശ്രീലങ്ക സെമി ഫൈനലിന് യോഗ്യത നേടി

ഗ്രൂപ്പ് ബി

തിരുത്തുക
ടീം Pld W L T No NRR Pt
  ഇന്ത്യ 3 3 0 0 0 +0.938 6
  ദക്ഷിണാഫ്രിക്ക 3 1 1 1 0 +0.325 3
  വെസ്റ്റ് ഇൻഡീസ് 3 1 1 1 0 −0.075 3
  പാകിസ്താൻ 3 0 3 0 0 −1.035 0
6 ജൂൺ 2013
10:30
സ്കോർകാർഡ്
ഇന്ത്യ  
331/7 (50 ഓവറിൽ)
v
  ദക്ഷിണാഫ്രിക്ക
305 (50 ഓവറിൽ)
  ഇന്ത്യ 26 റൺസിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ:  ഇയാൻ ഗൗൾഡ്,  ബ്രൂസ് ഓക്സെൻഫോഡ്
കളിയിലെ താരം:  ശിഖർ ധവൻ
  • ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ഇന്ത്യ 2, ദക്ഷിണാഫ്രിക്ക 0

7 ജൂൺ 2013
10:30
സ്കോർകാർഡ്
പാകിസ്താൻ  
170 (48 ഓവറിൽ)
v
  വെസ്റ്റ് ഇൻഡീസ്
172/8 (40.4 ഓവറിൽ)
  വെസ്റ്റ് ഇൻഡീസ് 2 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  സ്റ്റീവ് ഡേവിസ്,  നൈജൽ ലോങ്
കളിയിലെ താരം:  കെമാർ റോച്ച്
  • വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • വെസ്റ്റ് ഇൻഡീസിന്റെ ഇന്നിങ്സ് മഴ മൂലം തടസ്സപ്പെട്ടു
  • *പോയിന്റുകൾ: വെസ്റ്റ് ഇൻഡീസ് 2, പാകിസ്താൻ 0

10 ജൂൺ 2013
13:00 (ഡേ/നൈ)
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക  
234/9 (50 ഓവറിൽ)
v
  പാകിസ്താൻ
167 (45 ഓവറിൽ)
  • ദക്ഷിണാഫ്രിക്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 2, പാകിസ്താൻ 0

11 ജൂൺ 2013
10:30
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ്  
233/9 (50 ഓവറിൽ)
v
  ഇന്ത്യ
236/2 (39.1 ഓവറിൽ)
  ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  അലീം ദാർ,  ടോണി ഹിൽ
കളിയിലെ താരം:  രവീന്ദ്ര ജഡേജ
  • ഇന്ത്യ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *പോയിന്റുകൾ: ഇന്ത്യ 2, വെസ്റ്റ് ഇൻഡീസ് 0
  • ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി

14 ജൂൺ 2013
10:30
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക  
230/6 (31 ഓവറിൽ)
v
  വെസ്റ്റ് ഇൻഡീസ്
190/6 (26.1 ഓവറിൽ)
സമനില (ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം)
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ:  സ്റ്റീവ് ഡേവിസ്,  റോഡ് ടക്കർ
കളിയിലെ താരം:  കോളിൻ ഇൻഗ്രാം
  • വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം മത്സരം 31 ഓവറുകൾ വീതമായി കുറച്ചു
  • *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 1, വെസ്റ്റ് ഇൻഡീസ് 1
  • മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക സെമി യോഗ്യത നേടി, വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽനിന്ന് പുറത്തായി

15 ജൂൺ 2013
10:30
സ്കോർകാർഡ്
പാകിസ്താൻ  
165 (39.4 ഓവറുകൾ)
v
  ഇന്ത്യ
102/2 (19.1 ഓവറുകൾ)
  • ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴ മൂലം കളി 40 ഓവർ വീതമായി കുറച്ചു.
  • പിന്നീട് വീണ്ടും മഴയെത്തിയതിനാൽ ഇന്ത്യയുടെ ലക്ഷ്യം 22 ഓവറിൽ 102 റൺസായി കുറച്ചു.
  • *പോയിന്റുകൾ: ഇന്ത്യ 2, പാകിസ്താൻ 0

നോക്കൗട്ട് ഘട്ടം

തിരുത്തുക

സെമി ഫൈനൽ

തിരുത്തുക
19 ജൂൺ
10:30
സ്കോർകാർഡ്
ദക്ഷിണാഫ്രിക്ക  
175 (38.4 ഓവറിൽ)
v
  ഇംഗ്ലണ്ട്
179/3 (37.3 ഓവറിൽ)
  ഇംഗ്ലണ്ട് 7 വിക്കറ്റിന് വിജയിച്ചു
ദി ഓവൽ, ലണ്ടൻ
അമ്പയർമാർ:  കുമാർ ധർമസേന,  റോഡ് ടക്കർ
കളിയിലെ താരം:  ജെയിംസ് ട്രെഡ്വെൽ
  • ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • *ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിൽ കടന്നു, ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി.

20 ജൂൺ
10:30
സ്കോർകാർഡ്
ശ്രീലങ്ക  
181/8 (50.0 ഓവറിൽ)
v
  ഇന്ത്യ
182/2 (35.0 ഓവറിൽ)
  ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ:  അലീം ദാർ,  റിച്ചാഡ് കെറ്റിൽബെറോ
കളിയിലെ താരം:  ഇഷാന്ത് ശർമ
  • ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു
  • ഈ വിജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നു, ശ്രീലങ്ക ടൂർണമെന്റിൽനിന്ന് പുറത്തായി
23 ജൂൺ
10:30
സ്കോർകാർഡ്
  ഇന്ത്യ
129/7 (20 ഓവറിൽ)
v
ഇംഗ്ലണ്ട്  
124/8 (20 ഓവറിൽ)
  ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു
എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ:  കുമാർ ധർമസേന,  റോഡ് ടക്കർ
കളിയിലെ താരം:  രവീന്ദ്ര ജഡേജ
  • ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
  • മഴ മൂലം 5.50 മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്, അതിനാൽ മത്സരം 20 ഓവർ വീതമാക്കി കുറച്ചു.
  • 2013ലെ അവസാന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി

സ്ഥിതിവിവരങ്ങൾ

തിരുത്തുക

ബാറ്റിങ്

തിരുത്തുക
കൂടുതൽ റൺസ്[2]
കളിക്കാരൻ മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ
  ശിഖർ ധവൻ 5 363 90.75 114
  ജോനാഥാൻ ട്രോട്ട് 5 229 57.25 82*
  കുമാർ സംഗക്കാര 4 222 74.00 134*
  രോഹിത് ശർമ 5 177 35.40 65
  വിരാട് കോഹ്ലി 5 176 58.66 58*
കൂടുതൽ വിക്കറ്റുകൾ[3]
കളിക്കാരൻ മത്സരങ്ങൾ വിക്കറ്റുകൾ റൺകൊടുക്കൽ നിരക്ക് മികച്ച പ്രകടനം
  രവീന്ദ്ര ജഡേജ 5 12 3.75 5/36
  മിച്ചൽ മക്ക്ലെനഗെൻ 3 11 6.04 4/43
  ജെയിംസ് ആൻഡേഴ്സൺ 5 11 4.08 3/30
  ഇഷാന്ത് ശർമ 5 10 5.73 3/33
  റയാൻ മക്ലാരൻ 4 8 5.44 4/19

വിവാദങ്ങൾ

തിരുത്തുക

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ടിനെ ഒരു പബ്ബിൽ വെച്ച് കൈയ്യേറ്റം ചെയ്തതിന് ഓസ്ട്രേലിയൻ കളിക്കാരൻ ഡേവിഡ് വാർണറെ നിശ്ചിത കാലയളവിലേക്ക് ടീമിൽനിന്ന് പുറത്താക്കി.[4]

ഇംഗ്ലണ്ട്-ശ്രീലങ്ക ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഒരു ഇംഗ്ലീഷ് കളിക്കാരൻ റിവേഴ്സ് സ്വിങ് വരുത്താനായി പന്തിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ് രംഗത്തെത്തി. എന്നാൽ ഈ ആരോപണം ഇംഗ്ലണ്ട് കോച്ച് ആഷ്ലി ഗൈൽസ് തള്ളിക്കളഞ്ഞു.[5]

  1. 2013നു ശേഷം ചാമ്പ്യൻസ് ട്രോഫി ഇല്ല :ഇ.എസ്.പി.എൻ. ക്രിക്കിൻഫോ
  2. "ചാമ്പ്യൻസ് ട്രോഫി, 2013 – കൂടുതൽ റൺസ്". ക്രിക്കിൻഫോ.കോം. ഇ.എസ്.പി.എൻ. Retrieved 24 ജൂൺ 2013.
  3. "ചാമ്പ്യൻസ് ട്രോഫി, 2013 – കൂടുതൽ വിക്കറ്റുകൾ". ക്രിക്കിൻഫോ.കോം. ഇ.എസ്.പി.എൻ. Retrieved 24 ജൂൺ 2013.
  4. "ഡേവിഡ് വാർണർക്ക് ആദ്യ ആഷസ് ടെസ്റ്റ് വരെ വിലക്ക്". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 13 ജൂൺ 2013. Retrieved 19 ജൂൺ 2013.
  5. "പന്തിൽ കൃത്രിമം: കോച്ച് ആരോപണം നിഷേധിച്ചു". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 15 ജൂൺ 2013. Retrieved 19 ജൂൺ 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക