ശ്രീലങ്കയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് രംഗന ഹെറാത്ത് (സിംഹള: රංගන හේරත්; ജനനം മാർച്ച് 19,1978).1999ൽ ശ്രീലങ്കയിലെ ഗാളിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് അന്താരഷ്ട്ര ക്രിക്കറ്റിൽ ഹെറാത്ത് അരങ്ങേറ്റം കുറിക്കുന്നത്.ഒരു ഇടംകൈയൻ സ്പിന്നറായ ഹെറാത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ ഇന്നത്തെ ഒരഭിവാജ്യഘടകമാണ്. മുത്തയ്യ മുരളീധരനുശേഷം ശ്രീലങ്കയിൽനിന്നുമുള്ള ഏറ്റവും മികച്ച സ്പിൻ ബൗളറായാണ് ഹെറാത്ത് അറിയപ്പെടുന്നത്[1].ടെസ്റ്റ്, ഏകദിനം,ട്വന്റി20 മുതലായ ക്രിക്കറ്റിന്റെ മൂന്നു വിഭാഗങ്ങളിലും അഞ്ചുവിക്കറ്റ് നേട്ടം നേടിയ അപൂർവം കളിക്കാരിലൊരാളാണദ്ദേഹം[2].ടെസ്റ്റ് മൽസരങ്ങളിൽ അഞ്ചുതവണ പത്തുവിക്കറ്റ് നേട്ടവും ഹെറാത്ത് കൈവരിച്ചിട്ടുണ്ട്.2014 ട്വന്റി 20 ലോകകപ്പിൽ ചിറ്റഗോങ്ങിൽ നടന്ന ഗ്രൂപ്പ് മൽസരത്തിൽ ന്യൂസിലൻഡിനെതിരെ മൂന്നു റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് നേടിയതാണ് അന്താരാഷ്ട്ര ട്വന്റി20യിലെ ഹെരാത്തിന്റെ ഏറ്റവും മികച്ച പ്രകടനം[3].

Rangana Herath
රංගන හේරත්
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Herath Mudiyanselage Rangana Keerthi Bandara Herath
ജനനം (1978-03-19) 19 മാർച്ച് 1978  (46 വയസ്സ്)
Kurunegala, Sri Lanka
വിളിപ്പേര്Kota, Range
ഉയരം5 അടി (1.52400 മീ)*
ബാറ്റിംഗ് രീതിഇടംകൈ
ബൗളിംഗ് രീതിഇടം കൈ ഓർത്തഡോക്സ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 78)22 സെപ്തംബർ 1999 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്14-18 ഒക്ടോബർ 2015 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 120)25 ഏപ്രിൽ 2004 v സിംബാബ്‌വെ
അവസാന ഏകദിനം1 മാർച്ച് 2015 v ഇംഗ്ലണ്ട്
ആദ്യ ടി20 (ക്യാപ് 39)6 ഓഗസ്റ്റ് 2011 v ഓസ്ട്രേലിയ
അവസാന ടി206 ഏപ്രിൽ 2014 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
1996/97–1997/98കുരുങ്ങേല യൂത്ത് ക്രിക്കറ്റ് ക്ലബ്
1998/99–2009/10മൂർസ് സ്പോർട്സ് ക്ലബ്
2007/08–2010/11വയമ്പ ക്രിക്കറ്റ് ടീം
2009ഹാംഷെയർ
2010/11–presentതമിഴ് യൂണിയൻ ക്രിക്കറ്റ് ക്ലബ്
2012ബസ്നഹിര ക്രിക്കറ്റ് ക്ലബ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 64 71 229 190
നേടിയ റൺസ് 980 140 4,007 1,043
ബാറ്റിംഗ് ശരാശരി 13.61 9.33 15.96 16.55
100-കൾ/50-കൾ 0/1 0/0 0/12 0/1
ഉയർന്ന സ്കോർ 80* 17* 80* 88*
എറിഞ്ഞ പന്തുകൾ 18,503 3,242 49,477 8,256
വിക്കറ്റുകൾ 288 74 886 226
ബൗളിംഗ് ശരാശരി 29.67 31.91 25.21 25.36
ഇന്നിംഗ്സിൽ 5 വിക്കറ്റ് 23 0 56 0
മത്സരത്തിൽ 10 വിക്കറ്റ് 5 0 9 0
മികച്ച ബൗളിംഗ് 9/127 4/20 9/127 4/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 16/– 14/– 97/– 44/–
ഉറവിടം: ESPNcricinfo, 18 October 2015
  1. Thawfeeq , Sa'adi (March 27, 2012). "Herath now our No. 1 - Jayawardene". ESPNcricinfo. Retrieved 2 September 2014.
  2. "Official Player Rankings". ESPNcricinfo. Retrieved 2 September 2014.
  3. http://www.espncricinfo.com/ci/engine/match/682955.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • രംഗന ഹെറാത്ത്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=രംഗന_ഹെറാത്ത്&oldid=3642606" എന്ന താളിൽനിന്ന് ശേഖരിച്ചത്