എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്

ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്. വാർവിക്ഷൈർ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൌണ്ടാണ് ഈ സ്റ്റേഡിയം. ടെസ്റ്റ് ക്രിക്കറ്റിനും, ഏകദിന ക്രിക്കറ്റിനും ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. 1882ലാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്. 25000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്.[1]

എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഎഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം
സ്ഥാപിതം1882
ഇരിപ്പിടങ്ങളുടെ എണ്ണം25,000
End names
ന്യൂ പവലിയൻ എൻഡ്
സിറ്റി എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്29 മേയ് 1902: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്6 ഓഗസ്റ്റ് 2010: ഇംഗ്ലണ്ട് v പാകിസ്താൻ
ആദ്യ ഏകദിനം28 ഓഗസ്റ്റ് 1972: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ഏകദിനം4 ജൂലൈ 2007: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്
Domestic team information
വാർവിക്ഷൈർ (1894 – തുടരുന്നു)

പ്രധാന സംഭവങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Barnett, Rob (10 August 2011). "Edgbaston at the cutting edge". England and Wales Cricket Board. Archived from the original on 2018-12-25. Retrieved 15 August 2011.