കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
(2007-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച ചിത്രത്തിനുള്ള 2007-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം എം.ജി. ശശി സംവിധാനം ചെയ്ത അടയാളങ്ങൾ കരസ്ഥമാക്കി. അടയാളങ്ങൾ സംവിധാനം ചെയ്ത എം.ജി. ശശി മികച്ച സംവിധായകനുള്ള പുരസ്കാരവും മോഹൻലാൽ, മീര ജാസ്മിൻ എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[1]
ജെ.സി. ഡാനിയേൽ പുരസ്കാരം
തിരുത്തുകചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | അടയാളങ്ങൾ | എം.ജി. ശശി |
മികച്ച രണ്ടാമത്തെ ചിത്രം | ഒരേ കടൽ | ശ്യാമപ്രസാദ് |
മികച്ച ജനപ്രിയ ചിത്രം | കഥ പറയുമ്പോൾ | എം. മോഹനൻ |
മികച്ച കുട്ടികളുടെ ചിത്രം | കളിയൊരുക്കം | എസ്. സുനിൽ |
മികച്ച ഡോക്യുമെന്ററി | ബിഫോർ ദ ബ്രഷ് ഡ്രോപ്പ്ഡ് | വിനോദ് മങ്കര |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | എം.ജി. ശശി | അടയാളങ്ങൾ |
മികച്ച നടൻ | മോഹൻലാൽ | പരദേശി |
മികച്ച നടി | മീര ജാസ്മിൻ | ഒരേ കടൽ |
മികച്ച തിരക്കഥാകൃത്ത് | സത്യൻ അന്തിക്കാട് | വിനോദയാത്ര |
മികച്ച നവാഗതസംവിധായകൻ | ബാബു തിരുവല്ല | തനിയെ |
മികച്ച രണ്ടാമത്തെ നടൻ | മുരളി | വീരാളിപ്പട്ട്, പ്രണയകാലം |
മികച്ച രണ്ടാമത്തെ നടി | ലക്ഷ്മി ഗോപാലസ്വാമി | തനിയെ |
മികച്ച നടനുള്ള സ്പെഷൽ ജൂറി | ജഗതി ശ്രീകുമാർ | പരദേശി, വീരാളിപ്പട്ട്, അറബിക്കഥ |
മികച്ച കഥാകൃത്ത് | പി.ടി. കുഞ്ഞുമുഹമ്മദ് | പരദേശി |
മികച്ച ഹാസ്യനടൻ | ||
മികച്ച ബാലതാരം | കുമാരി ജയശ്രീ ശിവദാസ് | ഒരിടത്തൊരു പുഴയുണ്ട് |
മികച്ച ഗാനസംവിധായകൻ | എം. ജയചന്ദ്രൻ | നിവേദ്യം |
മികച്ച ഗാനരചയിതാവ് | റഫീക്ക് അഹമ്മദ് | പ്രണയകാലം |
മികച്ച ഗായകൻ | വിജയ് യേശുദാസ് | നിവേദ്യം |
മികച്ച ഗായിക | ശ്വേത മോഹൻ | നിവേദ്യം |
മികച്ച പശ്ചാത്തലസംഗീതം | ഔസേപ്പച്ചൻ | ഒരേ കടൽ |
മികച്ച ഛായാഗ്രാഹകൻ | എം.ജെ. രാധാകൃഷ്ണൻ | ബയോസ്കോപ്പ് |
മികച്ച നൃത്ത സംവിധാനം | ബൃന്ദ | വിനോദയാത്ര |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | സീനത്ത് | പരദേശി എന്ന ചിത്രത്തിൽ ശ്വേത മേനോനു് ശബ്ദം നൽകിയതിനു്. |
മികച്ച വസ്‌ത്രാലങ്കാരം | എസ്.ബി. സതീശൻ | നാലു പെണ്ണുങ്ങൾ |
മികച്ച മേക്കപ്പ് | പട്ടണം റഷീദ് | പരദേശി |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | പ്രസാദ് ഫിലിം ലാബ് | അടയാളങ്ങൾ |
മികച്ച ശബ്ദലേഖനം | ടി. കൃഷ്ണനുണ്ണി | ഒറ്റക്കയ്യൻ |
മികച്ച കലാസംവിധാനം | രാജശേഖരൻ | നാലു പെണ്ണുങ്ങൾ |
മികച്ച ചിത്രസംയോജനം | വിനോദ് സുകുമാരൻ | ഒരേ കടൽ |
സ്പെഷൽ ജൂറി മെൻഷൻ | ടി.ജി. രവി | അടയാളങ്ങൾ, ഒറ്റക്കയ്യൻ |
മികച്ച ചലച്ചിത്ര ലേഖനം | കെ.പി. ജയകുമാർ | കാണാതായ പുരുഷൻ കാഴ്ചപ്പെടുന്ന സിനിമ |
മികച്ച ചലച്ചിത്ര ഗ്രന്ഥം | എൻ.പി. സജീഷ് | ശലഭ ചിറകുകൾ കൊഴിയുന്ന ചരിത്ര ശിശിരത്തിൽ |
അവലംബം
തിരുത്തുക- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മാർച്ച് 4.
{{cite web}}
: Check date values in:|accessdate=
(help)