മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ്‌പേപ്പർ ബോയിയുടെ സംവിധായകനാണ് പി. രാംദാസ് (English: P. Ramdas) (മരണം : 27 മാർച്ച് 2014).

പി. രാമദാസ്
ജനനംഡിസംബർ 1933
മരണം27 മാർച്ച് 2014
തൊഴിൽസംവിധായകൻ
അറിയപ്പെടുന്നത്ന്യൂസ്‌പേപ്പർ ബോയ്

ജീവിതരേഖ

തിരുത്തുക

തൃശൂർ തെക്കേക്കുറുപ്പത്ത് കൃഷ്ണൻ കുട്ടി മേനൊന്റെയും എറണാകുളം പൂരമ്പിള്ളി തറവാട്ടിൽ മാധവിയമ്മയുടേയും മകനായി ജനിച്ചു. എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയശേഷം തൃശൂരിൽ അഭിഭാഷകനായി. വിദ്യാർഥി രചനകൾ വിദ്യാർഥിതന്നെ അച്ചടിച്ച് പ്രസിദ്ധീകരിച്ച 'മഹാത്മാ' മാസിക നടത്തിയിരുന്നു. 1983 മുതൽ 2000 വരെ 'വിജ്ഞാനഭാരതി' എന്ന മാസികയും 1994 മുതൽ 2000 വരെ 'സംഹിത' എന്ന ഇംഗ്ലീഷ് ക്യാപ്‌സ്യൂൾ മാസികയും അദ്ദേഹം നടത്തിയിരുന്നു.[1]

ന്യൂസ് പേപ്പർ ബോയ്

തിരുത്തുക

22-ആം വയസ്സിൽ ന്യൂസ്‌പേപ്പർ ബോയ് എന്ന ചിത്രം ഒരുക്കി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി[2]. ന്യൂസ്‌പേപ്പർ ബോയ് എന്ന സിനിമയ്ക്കു മൂന്നു നിർമ്മാതാക്കൾ ഉണ്ടായിരുന്നു. അതിലൊരാൾ രാമദാസ് തന്നെ ആയിരുന്നു. 1954-ൽ തിരുവനന്തപുരം എം. ജി. കോളേജിൽ പഠിക്കുമ്പോൾ എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ എന്നിവരോടു ചേർന്നാണീ സിനിമ രൂപം കൊണ്ടത്. 1.75 ലക്ഷം രൂപ മുടക്കി മൂന്നുപേരും ചേർന്നു നിർമ്മിച്ച് 1955 മേയ് 15-നു തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.

 
ന്യൂസ് പേപ്പർ ബോയിൽ നിന്നും ഒരു രംഗം

പാഥേർ പാഞ്ചാലിക്കും മുൻപാണു അത്തരത്തിൽ തന്നെയുള്ള ഒരു സിനിമ രാംദാസ് ഒരുക്കിയത്. ഈ രണ്ടു ചിത്രങ്ങൾക്കും പൊതുവായി ഉള്ള ചില കാര്യങ്ങൾ, ഇവ രണ്ടിലും ലൊക്കഷൻ വച്ചാണു ചിത്രമെടുത്തിരുന്നത്. ഇവയിലെ നടന്മാർ സാധാരണക്കാക്കാരുമായിരുന്നു. അതുപോലെ തന്നെ രണ്ടിന്റെയും പ്രമേയം ലോകത്തെപ്പറ്റിയുള്ള ഒരു കുഞ്ഞിന്റെ കാഴ്ചപ്പാടാണ്. രാംദാസും സത്യജിത് റായിയും ആദ്യമെടുത്ത പടങ്ങളായിരുന്നു ഇവ. പുതുയാഥാർഥ്യവാദത്തിൽ വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം[3].

1975ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥക്ക് ശ്രീമതി കെ ബി ശ്രീദേവിആ വർഷത്തെ സംസ്ഥാനചലച്ചിത്ര അവാർഡ് നേടി.

  • ഒസ്യത്ത് (ഡിക്ടറ്റീവ് നോവൽ)
  • ന്യൂസ്പേപ്പർ ബോയ്
  • വന്ദേ ഗുരും ചിന്മയ
  • പ്രഭുകുമാരൻ (നോവൽ)
  • കിട്ടിയതിൽ പാതി (നാടകം)
  • കമ്പോസിറ്റർ (സിനിമയുടെ കഥ)

സിനിമകൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "'ന്യൂസ്‌പേപ്പർ ബോയി'യുടെ സംവിധായകൻ പി.രാംദാസ് അന്തരിച്ചു". മാതൃഭൂമി. Archived from the original on 2014-03-27. Retrieved 2014 മാർച്ച് 27. {{cite news}}: Check date values in: |accessdate= (help)
  2. "ന്യൂസ്പേപ്പർ ബോയ്‌ എന്ന സിനിമാ വിപ്ലവം". മാർച്ച് 27, 2014. Archived from = ജന്മഭൂമി the original on 2019-12-20. Retrieved മാർച്ച് 27, 2014. {{cite news}}: Check |url= value (help)
  3. "Realism delivered on silver screen". മാർച്ച് 28, 2014. Archived from the original on 2019-12-20. Retrieved മാർച്ച് 28, 2014.

സ്രോതസ്സുകൾ

തിരുത്തുക
  • മലയാള മനോരമ 2014 മാർച്ച് 28 വെള്ളി
  • മാതൃഭൂമി 2014 മാർച്ച് 28 വെള്ളി

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പി._രാമദാസ്&oldid=3947570" എന്ന താളിൽനിന്ന് ശേഖരിച്ചത്