കേരളീയനായ ചിത്രസംയോജകനും, തിരക്കഥാകൃത്തും, സംവിധായകനുമാണ് വിനോദ് സുകുമാരൻ. നോൺ ഫീച്ചർ സിനിമാ സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള വ്യക്തിയാണ് വിനോദ് സുകുമാരൻ. ഹരം എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.[1]

ജീവിത രേഖ

തിരുത്തുക

കെ. സുകുമാരന്റെയും എം. കാർത്ത്യായനിയുടെയും ഇളയ മകനായി ജനുവരി 20 ന് പാലക്കാട് ജില്ലയിലാണ് വിനോദ് സുകുമാരൻ ജനിച്ചത്. 1989 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയേറ്റർ ആർട്‌സിൽ ബിരുദം (ബിടിഎ) പൂർത്തിയാക്കിയ അദ്ദേഹം 1992 ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് അവിടെ നിന്നും ഫിലിം എഡിറ്റിംഗിൽ ഡിപ്ലോമ നേടി.

പുരസ്കാരങ്ങൾ

തിരുത്തുക
  • ഡയറി ഓഫ് എ ഹൌസ് വൈഫ് 2001- നോൺ ഫീച്ചർ സിനിമാ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം[2]
  • ഒരേ കടൽ 2007-മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം[1]
  • ഇവൻ മേഘരൂപൻ 2011-മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം[3]
  • അകലെ 2004- മികച്ച ചിത്രസംയോജകനുള്ള മാതൃഭൂമി മെഡിമിക്സ് ചലച്ചിത്ര അവാർഡ്,[4] ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ അവാർഡ്[5]
  1. 1.0 1.1 "ഫഹദിനൊപ്പം പ്രിയാമണി | Reporter Live". REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment. 3 ഏപ്രിൽ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. "PIB Press Releases". archive.pib.gov.in.
  3. "Vinod Sukumaran Indian Director, Editor Profile, Pictures, Movies, Events". NOWRUNNING (in ഇംഗ്ലീഷ്).
  4. "മാതൃഭൂമി അവാർഡ്: ദിലീപ് നടൻ, മീര നടി". https://malayalam.filmibeat.com. 20 മാർച്ച് 2005. {{cite web}}: External link in |website= (help)
  5. "About Vinod Sukumaran: Indian film director | Biography, Facts, Career, Wiki, Life". PeoplePill.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിനോദ്_സുകുമാരൻ&oldid=3645135" എന്ന താളിൽനിന്ന് ശേഖരിച്ചത്