മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, ചലച്ചിത്രനിരൂപകൻ, ഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കെ.പി. ജയകുമാർ. വർത്തമാനം ദിനപത്രം, കോർപ്പറേറ്റ് പബ്ലിഷിംഗ് ഇന്റർ നാഷണൽ, സൗത്ത് ഏഷ്യാ ഫീച്ചേഴ്‌സി, ദ സൺഡേ ഇന്ത്യൻ, മാധ്യമം ആഴ്ചപ്പതിപ്പ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. ഇപ്പോൾ ചേർത്തല എൻ.എസ്.എസ് കോളെജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.[1][2] കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമാണ്.

K P JAYAKUMAR കെ.പി. ജയകുമാർ
തൊഴിൽപത്രപ്രവർത്തകൻ,എഴുത്തുകാരൻ,അധ്യാപകൻ

ജീവിത രേഖ തിരുത്തുക

ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്ത് താന്നിമൂട്ടിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. അച്ഛൻ പരേതനായ പത്മനാഭൻ നായർ, അമ്മ കാർത്യായനി അമ്മ. ഇവരുടെ നാല് മക്കളിൽ നാലാമൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഭാര്യ: ഗായത്രി. മകൾ: അരുന്ധതി.

വിദ്യാഭ്യാസം തിരുത്തുക

നെടുങ്കണ്ടം പഞ്ചായത്ത് യൂ പി സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. തുടർന്ന് കല്ലാർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും പ്ലസ് ടു വിജയിച്ചു. കട്ടപ്പന ഗവ: കോളെജിൽ നിന്നും മലയാളസാഹിത്യത്തിൽ ബി എ. മഹാത്മാഗാന്ദി യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ നെടുങ്കണ്ടത്ത് നിന്നും ബി എഡ്. മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിന്ന് എം എ, എംഫിൽ ബിരുദങ്ങൾ നേടി. കുടിയേറ്റാഖ്യാനത്തിലെ ഹൈറേഞ്ച്: ചരിത്രസാഹിത്യപാഠങ്ങൾ എന്നവിഷയത്തിൽ 2014 ൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. തീവ്രഇടതുപക്ഷ രാഷ്ട്രീയം പ്രമേയമാകുന്ന മലയാളത്തിലെ മുഖ്യധാരാ -സമാന്തര സിനിമകൾ എന്ന ഗവേഷണത്തിന് 2004-05 ൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലേഷിപ്പ് നേടി. ആ പഠനം ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ എന്ന പേരിൽ 2011പുസ്തകമായി. കൊളോണിയൽ ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ഗവേഷണത്തിന് 2017-19 ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ദ ആർട്ട്സ് ()ഫെലോഷിപ്പ് ലഭിച്ചു.

പുരസ്‌കാരങ്ങൾ തിരുത്തുക

കൃതികൾ-രചന തിരുത്തുക

 1. "ആ'' (നോവൽ). മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2023 [1] [2] [3] [4]
 2. തിരയടങ്ങാത്ത ഉടൽ: ദൃശ്യഭാവനയുടെ സാംസ്കാരിക പാഠങ്ങൾ (ചലച്ചിത്ര പഠനം). ലോഗോസ് പട്ടാമ്പി. 2022
 3. ജാതിവ്യവസ്ഥയും മലയാള സിനിമയും (ചലച്ചിത്രപഠനം). ഒലിവ് പബ്ലീഷേഴ്‌സ്, കോഴിക്കോട്. 2014
 4. ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ (ചലച്ചിത്രപഠനം). മാതൃഭൂമി ബുക്സ് കോഴിക്കോട്, 2011[3]
 5. കാട്ടിലേക്കുള്ള വഴി (ബാലസാഹിത്യം).ഡി സി ബുക്‌സ്, കോട്ടയം, 2012

കൃതികൾ-എഡിറ്റിംഗ് തിരുത്തുക

 1. ബാലപാഠങ്ങൾ: പി ബാലചന്ദ്രന്റെ ചലച്ചിത്ര ജീവിതം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 2020
 2. സിനിമയുടെ വേനലും മഴയും: ലെനിൻ രാജേന്ദ്രൻ ഒരു പഠനം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 201 8
 3. വി സി ഹാരിസ്: പഠനം ഓർമ്മ സംഭാഷണം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 2017
 4. ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് (എഴുത്ത്, എഡിറ്റിംഗ്), ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ, D C Books, Kottayam, 2008[4]

ഫെലോ ഷിപ്പുകൾ തിരുത്തുക

ഗവേഷണ പഠനങ്ങൾ തിരുത്തുക

1. ഗോത്രകാലത്തിന്റെ ഉയിരെഴുത്ത്: മന്നാക്കൂത്തും ചിലപ്പതികാരവും-താരതമ്യപഠനം. ചെങ്ങഴി, മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സർവകലാശാല, കാലടി. ജനുവരി-ജൂൺ 2023. ISSN 2581-9585.

2. മലബാർ കലാപം: ഓർമ്മയുടെ ചിത്രവും ചരിത്രവും. സാഹിത്യലോകം. കേരളസാഹിത്യ അക്കാദമി. ജനുവരി-ഫെബ്രുവരി, 2023. ISSN 2319-3263.

3.ഭാവനയുടെ ചരിത്രം: ചില ദൃശ്യരേഖകൾ. സാഹിത്യലോകം. കേരളസാഹിത്യ അക്കാദമി. നവംബർ -ഡിസംബർ, 2021. ISSN 2319-3263.

4. Underworld desires of the ideal Malayali. Malayalam Literary Survey, A quarterly journal of Kerala Sahitya Akademy. January-March 2020. Volume 40. Issue 01. ISSN 2319-3217. 

5. ഹൈറേഞ്ച്: അപരദേശത്തിന്റെ ഭൂപടം. മലയാളപ്പച്ച.August 2019.Volume 01. Number 09. ISSN 2454-292X

6. ബഹുവചനം: ഓർമ്മയുടെ ആവാസവ്യവസ്ഥ. വിജ്ഞാനകൈരളി. ജൂലായ് 2018. ISSN 2319-1051.

7. മുതുവാൻ: ഗോത്രജീവിതവും സംസ്‌കാരവും. സാഹിത്യലോകം. ആഗസ്റ്റ് 2015. ISSN 2319-3263.

8. ഗോത്രകല: മാക്കൂത്തും ചിലപ്പതികാരവും . വിജ്ഞാന കൈരളി. ജൂലായ് 2015. ISSN 2319-1051.

9. അധിനിവേശത്തിന്റെ ഛായാപടങ്ങൾമലയാളം റിസർച്ച് ജേർണൽ. ഡിസംബർ 2014. Vol-7, No.3, ISSN 0975-1984.

10.  രാഷ്ട്രീയസിനിമയും സിനിമയുടെ രാഷ്ട്രീയവും . മലയാളം റിസർച്ച് ജേർണൽ. Vol-4, No.1, ISSN 0975-1984

ആനുകാലിക ലേഖനങ്ങൾ തിരുത്തുക

ചലച്ചിത്രം തിരുത്തുക

 • മണ്ഡൽ കമ്മീഷനും മലയാള സിനിമയും. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 12, 2010
 • വെള്ളിത്തിരയിലെ കാമരൂപങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോബർ 18, 2009
 • അപഹരിക്കപ്പെടുന്ന കലാപങ്ങൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 2009.
 • സിനിമയിലെ വിപ്ലവനായകൻമാർ കാണികളോട് ചെയ്യുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 18, 2008
 • വീടുവിട്ടുപോകുന്ന ഉണ്ണികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി, 12, 2008
 • നക്‌സലൈറ്റ് സിനിമ: ഓർമ്മ ശരീരം ചരിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 30, 2006ല
 • മുറിവേറ്റ കാഴ്ചയുടെ ചരിത്രം. മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 4, 2008
 • കുഴമറിയുന്ന കാവ്യസന്ദർഭങ്ങൾ. മലയാളം വാരിക മെയ് 16, 2008
 • കാണാതായ പുരുഷൻ കാഴ്ചപ്പെടുന്ന സിനിമ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 11, 2007
 • ഒരേ മരണത്തിലേക്കുള്ള ഒരുപാടുവഴികൾ. മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ 8, 2007
 • അഭിരമിക്കുന്ന പുരുഷൻ അകപ്പെടുന്നസ്ത്രീ. മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ 1, 2006

സമൂഹം/സംസ്കാരം തിരുത്തുക

 • അവസാനത്തെ നിരക്ഷരൻ. മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ, 29, 2006·
 • ഇല്ലാതാകുന്ന കൊട്ടകകൾ; മായുന്ന ചരിത്രരേഖകൾ. മലയാളം വാരിക, ഫെബ്രുവരി, 2008·
 • ജനാധിപത്യത്തിലെ കോളനിമര്യാദകൾ. (കോ-റൈറ്റർ)മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 11, 2008
 • പൊതുവിദ്യാഭ്യാസത്തിന്റെ ആത്മഹത്യാമുനമ്പ്. മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ 2, 2008
 • രാജീവ് ഗാന്ദിയുടെ ജാതി. മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 11, 2008·
 • 2008ൽ ഒരു മലയാളിയായി ജീവിക്കുന്നതിന്റെ ലാഭ നഷ്ടങ്ങൾ. (കോ-റൈറ്റർ)മാധ്യമം ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 15, 2008

വായന തിരുത്തുക

 • -ഉഴുതുമറിച്ച ഉടലുകളുടെ ചരിത്രമെഴുത്ത്. മലയാളം വാരിക, സെപ്റ്റംബർ, 2007
 • ഓർമ്മയുടെ വേനലും മഴയും (ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ), മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 31, 2007 (ലക്കം: 497) മുതൽ ഡിസംബർ 24, 2007 (ലക്കം: 514)വരെ.

പ്രമാണങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.പി._ജയകുമാർ&oldid=3979299" എന്ന താളിൽനിന്ന് ശേഖരിച്ചത്