അടയാളങ്ങൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം.ജി. ശശി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അടയാളങ്ങൾ. 2007 ലെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനും,സം‌വിധായകനും ഉൾപ്പെടെയുള്ള 5 പുരസ്കാരങ്ങൾ ഈ ചലച്ചിത്രം നേടിയിട്ടുണ്ട്[1].പ്രശസ്ത മലയാളസാഹിത്യകാരനായ നന്തനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. 1944 കാലഘട്ടത്തിലാണ്‌ ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും, ഇന്ത്യ ചൈന യുദ്ധവുമൊക്കെ ഈ ചലച്ചിത്രത്തിൽ പ്രതിപാദ വിഷയമാകുന്നുണ്ട്. അക്കാലത്തെ ഒരു പട്ടാളക്യാമ്പിലിരുന്ന് പോയകാലത്തെക്കുറിച്ച് നായകൻ ഓർക്കുന്നതായിട്ടാണ്‌ ഈ ചിത്രത്തിന്റെ കഥ. വിദ്യാധരൻ സംഗീതസം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ യേശുദാസ്, ഞരളത്ത് ഹരിഗോവിന്ദൻ, റീന മുരളി എന്നിവർ പാടിയിരിക്കുന്നു.[2]

അടയാളങ്ങൾ
സംവിധാനംഎം.ജി. ശശി
നിർമ്മാണംഅരവിന്ദ് വേണുഗോപാൽ
രചനനന്തനാർ
തിരക്കഥഎം.ജി.ശശി
അഭിനേതാക്കൾഗോവിന്ദ് പത്മസൂര്യ
ജ്യോതിർമയി
സംഗീതംവിദ്യാധരൻ
ഛായാഗ്രഹണംഎം.ജെ.രാധാകൃഷ്ണൻ‍
വിതരണംവള്ളുവനാടൻ റിലീസ്
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ഗോവിന്ദ് പത്മസൂര്യ ഗോപി
2 ജ്യോതിർമയി മീനാക്ഷിക്കുട്ടി
3 സതി പ്രേംജി മാധവിയമ്മ
4 ടി.ജി. രവി രാമൻ നമ്പൂതിരി
5 മണികണ്ഠൻ പട്ടാമ്പി രാവുണ്ണി
6 ടി വി ചന്ദ്രൻ ഭാസ്കരക്കുറുപ്പ്‌
7 വി.കെ. ശ്രീരാമൻ ദാമു
8 ഗീത ജോസഫ് കുഞ്ഞേടത്തി
9 നെടുമുടി വേണു
10 മാടമ്പ് കുഞ്ഞുകുട്ടൻ [4]

പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ :ഇടപ്പള്ളി രാഘവൻ പിള്ള
ഈണം :വിദ്യാധരൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചിരികൾ തോറുമെൻ [അഷ്ടപദി] കെ ജെ യേശുദാസ് മദ്ധ്യമാവതി
2 ചിരികൾ തോറുമെൻ [അഷ്ടപദി] ഞരളത്ത് ഹരിഗോവിന്ദൻ
3 ഇളക് ഇളകെന്റെ റീന മുരളി (പരമ്പരാഗതം)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസംസ്ഥാന സർക്കാറിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം[1]
  • പതിമൂന്നാമത്‌ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ നെറ്റ്‌പാക്ക്‌ പുരസ്‌കാരം[6]
  1. 1.0 1.1 "'Adayalangal' wins State awards for best Malayalam feature film, best director". Archived from the original on 2008-04-13. Retrieved 2008-12-20. Archived 2008-04-13 at the Wayback Machine.
  2. "അടയാളങ്ങൾ". Archived from the original on 2008-12-05. Retrieved 2008-12-20.
  3. "അടയാളങ്ങൾ(2008)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. "Adayalangal". Archived from the original on 2008-05-15. Retrieved 2008-12-20.
  5. "അടയാളങ്ങൾ(2008)". malayalasangeetham.info. Archived from the original on 20 ഡിസംബർ 2019. Retrieved 4 ഡിസംബർ 2018.
  6. ചലച്ചിത്രമേള: പാർക്ക്‌വിയ മികച്ച ചിത്രം; മരിയാന റോൺഡൻ സംവിധായിക [പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=അടയാളങ്ങൾ_(ചലച്ചിത്രം)&oldid=3776175" എന്ന താളിൽനിന്ന് ശേഖരിച്ചത്