ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി (ജീവിതകാലം: 27 ജൂൺ 1838[1] – 8 ഏപ്രിൽ 1894)[2] വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തകർക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സർക്കാർ പ്രഖ്യാപിച്ചു.

ബങ്കിം ചന്ദ്ര ചാറ്റർജി
ബങ്കിം ചന്ദ്ര ചാറ്റർജി
ബങ്കിം ചന്ദ്ര ചാറ്റർജി
ജനനം(1838-06-27)27 ജൂൺ 1838
നൈഹാതി, ബംഗാൾ, ഇന്ത്യ
മരണം8 ഏപ്രിൽ 1894(1894-04-08) (പ്രായം 55)
കൽക്കട്ട, ബംഗാൾ, ഇന്ത്യ
തൊഴിൽന്യായാധിപൻ, കവി, അദ്ധ്യാപകൻ
ദേശീയതഭാരതീയൻ
പഠിച്ച വിദ്യാലയംകൽക്കട്ട സർവ്വകലാശാല
Genreന്യായാധിപൻ, കവി, അദ്ധ്യാപകൻ
വിഷയംസാഹിത്യം
സാഹിത്യ പ്രസ്ഥാനംബംഗാൾ നവോത്ഥാനം
ശ്രദ്ധേയമായ രചന(കൾ)വന്ദേമാതരത്തിന്റെ രചയിതാവ്

ബങ്കിം ചന്ദ്ര ചാറ്റർജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് അദ്ദേഹത്തിൻറെ പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബംഗാളി സാഹിത്യം പിന്തുടർന്നുപോന്ന ഒരു യാഥാസ്ഥിതിക ചട്ടക്കൂടിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ചാറ്റർജിയുടെ രചനാരീതി പിന്നീട് ഇന്ത്യയിലൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി തീരുകയുണ്ടായി.[3]

ആദ്യ കാലം തിരുത്തുക

1838 ജൂൺ 27നു കൊൽക്കത്തയിലെ കംടാൽപാടയിലാണ്‌ ബങ്കിം ചന്ദ്ര ചാറ്റർജി (ബംഗാളിയിൽ, বঙ্কিম চন্দ্র চট্টোপাধ্যায়)) ജനിച്ചത്‌. യാദവ് ചന്ദ്ര ചതോപാഥ്യായയുടേയും, ദുർബാദേവിയുടേയും മൂന്നുമക്കളിൽ ഏറ്റവും ഇളയ ആളായാണ് ബങ്കിം ചന്ദ്ര ജനിച്ചത്. പിതാവ് യാദവ് ചന്ദ്ര ഒരു ഡപ്യൂട്ടി കളക്ടറായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ്‌ അഞ്ചാം വയസ്സിൽ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്സിൻ കോളേജിലും, കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം. 1857 ൽ ബിരുദം പൂർത്തിയാക്കി. കൽക്കട്ടാ സർവ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളിൽ ഒരാളായിരുന്നു ബങ്കിം ചന്ദ്ര.[4]

ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുൾപ്പെട്ട്‌ ബിരുദം നേടിയ അദ്ദേഹത്തിന്‌ ഡപ്യൂട്ടികളക്ടർ ജോലി നേടാൻ കഴിഞ്ഞു. ജോലിയിൽ കൃത്യതയും,ആത്മാർഥതയും പുലറ്‍ത്തിയിരുന്ന അദ്ദേഹം മുഖം നോക്കാതെ ഔദ്യോഗിക കൃത്യനിർവഹണം ചെയ്തിരുന്നു.

സാഹിത്യം തിരുത്തുക

പാശ്ചാത്യചിന്തയുടെ മായികലോകത്തിൽ അന്ധാളിച്ചു നിന്ന ബംഗാളി ഭാഷയേയും, ബംഗാളികളേയും പാരമ്പര്യത്തിന്റെ തനിമയിലേക്കു തിരിച്ചുകൊണ്ടുവരാനായി അദ്ദേഹം 'ബംഗദർ‍ശൻ' എന്ന ബംഗാളി പത്രം ആരംഭിച്ചു.രബീന്ദ്രനാഥ ടാഗോറിനെ പോലെയുള്ള മഹാരഥൻമാരുടെ സാനിദ്ധ്യംകൊണ്ട്‌ 'ബംഗദർ‍ശൻ' വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയെടുത്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സും, പിൽക്കാലത്ത്‌ ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉൽകൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മഹാത്മാ ഗാന്ധി,സുഭാഷ്‌ ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികൾക്കെല്ലാം ഒരേപോലെ സ്വീകാര്യവും, ഹൃദയാഭിലാഷത്തിന്റെ ബഹിർസ്ഫുരണവുമായി മാറിയ ഗാനമാണ് വന്ദേമാതരം. മാതൃരാജ്യത്തെ അളവറ്റു സ്നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീർത്ത ആ ധീരദേശാഭിമാനി 1894 ൽ അന്തരിച്ചു

വിമർശനങ്ങൾ തിരുത്തുക

വന്ദേമാതരം ബ്രിട്ടീഷുകാർക്കെതിരെ അല്ലായിരുന്നു എന്നൊരു വാദമുണ്ട്. വന്ദേമാതരം കവിത ഉൾപ്പെടുന്ന ആനന്ദമഠമെന്ന ഗ്രന്ഥം ബ്രിട്ടീഷുകാരുടെ കൂട്ട് പിടിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു സംന്യാസിമാരുടെ കഥയാണെന്നാണു വാദം.[5]

ജനങ്ങൾ ബംഗാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരിക്കുംബോൾ ചറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ വക്കീൽ പണി ചെയ്യുകയായിരുന്നു എന്നൊരു വിമർശനവുമുണ്ട്.[6]

പ്രാമാണികസൂചിക തിരുത്തുക

  1. "ബങ്കിം ചന്ദ്ര ചതോപാഥ്യായ". നോർത്ത്24പർഗാനാസ്. Archived from the original on 2014-02-02. Retrieved 02-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)
  2. മെറിയം-വെബ്സ്റ്റർ, (1995). മെറിയം-വെബ്സ്റ്റർ എൻസൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചർ. മെറിയം-വെബ്സ്റ്റർ,. p. 231. ISBN 978-0-87779-042-6. Retrieved 24 ജൂൺ 2012.{{cite book}}: CS1 maint: extra punctuation (link)
  3. "ബങ്കിം ചന്ദ്ര, ദ ഫസ്റ്റ് ബംഗാളി പ്രോമിനന്റ് നോവലിസ്റ്റ്". ദ ഡെയിലി സ്റ്റാർ. 30-ജൂൺ-2011. Archived from the original on 2014-02-02. Retrieved 02-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "ബങ്കിംചന്ദ്ര ചാറ്റർജി". ബംഗ്ലാപീഡിയ. Archived from the original on 2014-02-02. Retrieved 02-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. സവ്യസാചി, ഭട്ടാചാര്യ (04-നവംബർ-2009). "വന്ദേമാതരം ഇൻ റീവൈൻഡ് മോഡ്". ഫ്രണ്ട്ലൈൻ. Archived from the original on 2014-02-01. Retrieved 01-ഫെബ്രുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. ഡോ. ഔസാഫ് അഹ്സന്റെ ‘ബങ്കിം ചന്ദ്ര ചാറ്റർജിയും ആനന്ദമഠവും’
"https://ml.wikipedia.org/w/index.php?title=ബങ്കിം_ചന്ദ്ര_ചാറ്റർജി&oldid=3972723" എന്ന താളിൽനിന്ന് ശേഖരിച്ചത്