സബിത ആനന്ദ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
മുപ്പതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയാണ് സബിത ആനന്ദ്. 1975-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത മറ്റൊരു സീത എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറി. മണിരത്നം സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായതടക്കം എൺപതുകളിൽ നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ടു. 1993-ൽ പുറത്തിറങ്ങി ആ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിധേയനിൽ മുഖ്യ സ്ത്രീ കഥാപാത്രമായ ഓമനയെ അവതരിപ്പിച്ചു ശ്രദ്ധ നേടി. ഒരിടവേളക്കു ശേഷം 2001-ൽ വീണ്ടും അഭിനയ രംഗത്ത് സജീവമായി. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങളിലും നായിക, ഉപനായിക വേഷങ്ങൾ ചെയ്തിട്ടുണ്ട്[1][2].
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത മുഖം". മാധ്യമം ആഴ്ചപ്പതിപ്പ്. മൂലതാളിൽ നിന്നും 2013 മെയ് 14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 14. Check date values in:
|accessdate=
and|archivedate=
(help) - ↑ "അഭിനേതാക്കൾ : സബിത ആനന്ദ്". മലയാളസംഗീതം.ഇൻഫോ. മൂലതാളിൽ നിന്നും 2013 മെയ് 14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മെയ് 14. Check date values in:
|accessdate=
and|archivedate=
(help)