ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്നു സുരേന്ദ്രനാഥ് ബാനർജി (10 നവംബർ 1848 – 6 ഓഗസ്റ്റ് 1925).[1] ഇന്ത്യൻ നാഷണൽ അസ്സോസ്സിയേഷൻ എന്ന രാഷ്ട്രീയ സംഘടന കെട്ടിപ്പടുത്തത് സുരേന്ദ്രനാഥ ബാനർജി ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതിനൊന്നാമത് ദേശീയ പ്രസിഡന്റായിരുന്നു സുരേന്ദ്രനാഥ ബാനർജി.[2][3] സുരേന്ദ്രനാഥ ബാനർജിയെ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാഷ്ട്രഗുരു എന്നും വിശേഷിപ്പിക്കാറുണ്ട്.

സർ

സുരേന്ദ്രനാഥ ബാനർജി
SirSurendranathBanerjee.jpg
പ്രസിഡന്റ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
In office
10 നവംബർ 1848 – 1925
മുൻഗാമിആൽഫ്രഡ് വെബ്
പിൻഗാമിറഹിമത്തുള്ള എം. സയാനി
Personal details
Born(1848-11-10)10 നവംബർ 1848
കൽക്കട്ട, ബ്രിട്ടീഷ് ഇന്ത്യ
Died6 ഓഗസ്റ്റ് 1925(1925-08-06) (പ്രായം 76)
ബരക്പൂർ, ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ
Nationalityഇന്ത്യ
Occupationസ്വാതന്ത്ര്യ സമരസേനാനി
അദ്ധ്യാപകൻ

ആദ്യകാല ജീവിതംതിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലുള്ള കൽക്കട്ടയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ബാനർജി ജനിച്ചത്.[4] പിതാവ് ദുർഗാ ചരൺ ബാനർജി ഒരു ഭിഷഗ്വരനായിരുന്നു. പുരോഗമനാശയക്കാരനായിരുന്ന പിതാവിന്റെ പാത പിന്തുടരാനായിരുന്നു സുരേന്ദ്രനാഥ് ആഗ്രഹിച്ചത്. തന്റെ ഗ്രാമത്തിലെ തന്നെ ഒരു പാഠശാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1868 ൽ കൽക്കട്ട സർവ്വകലാശാലക്കു കീഴിലുള്ള ഡോവ്ടൺ കോളേജിൽ നിന്നും അദ്ദേഹം ബിരുദം പൂർത്തിയാക്കി.[5] ഇന്ത്യൻ സിവിൽ സർവീസ് കരസ്ഥമാക്കുന്നതിനു വേണ്ടി 1868 ൽ ബാനർജി ഇംഗ്ലണ്ടിലേക്കു യാത്ര തിരിച്ചു. പഠനം പൂർത്തിയാക്കിയെങ്കിലും, പ്രായം കൂടുതലാണെന്നു പറഞ്ഞ് അദ്ദേഹത്തിനെ പരീക്ഷ എഴുതിക്കാൻ സിവിൽ സർവ്വീസ് കമ്മീഷണർ തയ്യാറായില്ല. ലണ്ടനിലെ രാജ്ഞിയുടെ കോടതിയിൽ അദ്ദേഹം പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ ബാനർജിയെ പരീക്ഷയെഴുതിക്കുകയും അദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷ ജയിക്കുകയും ചെയ്തു.[6]

ഔദ്യോഗിക ജീവിതംതിരുത്തുക

1871 സിവിൽ സർവ്വീസ് പരീക്ഷ ജയിച്ച ബാനർജി, സിൽഹട്ട് എന്ന സ്ഥലത്ത് അസിസ്റ്റന്റ് മജിസ്ട്രേട്ടായി നിയോഗിക്കപ്പെട്ടു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ സിവിൽ സർവ്വീസിൽ നിന്നും നീക്കം ചെയ്തു. ഇതിനെക്കുറിച്ചുള്ള തന്റെ പരാതി ബാനർജി ലണ്ടനിൽ നേരിട്ടു പോയി സമർപ്പിച്ചുവെങ്കിലും, ഇത്തവണ അദ്ദേഹത്തിനു കേസ് ജയിക്കാനായില്ല. 1876 ൽ ബാനർജി തിരികെ ഇന്ത്യയിലേക്കു വരുകയും, മെട്രോപോളിറ്റൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രൊഫസറായി തന്റെ അദ്ധ്യാപന ജീവിതം ആരംഭിക്കുകയും ചെയ്തു.[7] 1881 ൽ ബാനർജി ഫ്രീ ചർച്ച് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗത്തിൽ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1875 മുതൽ 1912 വരെ നീണ്ട 37 വർഷത്തോളം അദ്ദേഹം അദ്ധ്യാപനരംഗത്ത് സ്വയം സമർപ്പിച്ചിരിക്കുകയായിരുന്നു.[8]

രാഷ്ട്രീയ ജീവിതംതിരുത്തുക

1875 ൽ തന്നെ ബാനർജി രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്നു. 1876 ജൂലൈ 26ന് അദ്ദേഹം ഇന്ത്യൻ അസ്സോസ്സിയേഷൻ എന്ന സംഘടനക്ക് രൂപം നൽകി. പതിനെട്ടാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിൽ ഇന്ത്യൻ അസ്സോസ്സിയേഷന് ഒരു സുപ്രധാന സ്ഥാനമുണ്ടായിരുന്നു.[9] അദ്ദേഹം കൽക്കട്ടാ മുനിസിപ്പാലിറ്റിയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടു.[10] കൂടാതെ ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാലു തവണയും തിരഞ്ഞെടുക്കപ്പെട്ടു.[11]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു ബാനർജി. രണ്ടു തവണ ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1895 ലെ പൂനെ സമ്മേളനത്തിലും, 1902 ലെ അഹമ്മദാബാദ് സമ്മേളനത്തിലുമാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.[12]

അവലംബംതിരുത്തുക

 • എൻ, ജയപാലൻ (2010). ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ്, മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്. അറ്റ്ലാന്റിക്. ISBN 978-8171569298.
 1. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 53
 2. "സുരേന്ദ്രനാഥ ബാനർജി". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. ശേഖരിച്ചത് 2014-09-07.
 3. "കോൺഗ്രസ്സ് മുൻകാല പ്രസിഡന്റുമാർ". ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ശേഖരിച്ചത് 2014-09-07.
 4. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 53
 5. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 53 -54
 6. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 54
 7. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 54
 8. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 54
 9. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 54-55
 10. "കൽക്കട്ട എ മുനിസിപ്പൽ ഹിസ്റ്ററി". കൽക്കട്ട മുനിസിപ്പൽ കോർപ്പറേഷൻ. ശേഖരിച്ചത് 2014-09-07.
 11. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 54-55
 12. ഇന്ത്യൻ പൊളിറ്റിക്കൽ തിങ്കേഴ്സ് - എൻ. ജയപാലൻ പുറം 55


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=സുരേന്ദ്രനാഥ_ബാനർജി&oldid=3139983" എന്ന താളിൽനിന്ന് ശേഖരിച്ചത്