ആൽഫ്രഡ് ജോൺ വെബ് (Alfred John Webb) (10 ജൂൺ 1834 - 30 ജൂലൈ 1908) ആക്ടിവിസ്റ്റ് പ്രിന്റർമാരുടെ (activist printers family) കുടുംബത്തിൽ നിന്നുള്ള ഒരു ഐറിഷ് ക്വേക്കർ (Quaker) ആയിരുന്നു. അദ്ദേഹം ഒരു ഐറിഷ് പാർലമെന്ററി പാർട്ടി രാഷ്ട്രീയക്കാരനും പാർലമെന്റ് അംഗവും (എംപി) കൂടാതെ ലോകമെമ്പാടുമുള്ള ദേശീയ പ്രസ്ഥാനങ്ങളിൽ പങ്കാളിയുമായിരുന്നു. ബട്ടിന്റെ ഹോം ഗവൺമെന്റ് അസോസിയേഷനെയും യുണൈറ്റഡ് ഐറിഷ് ലീഗിനെയും (Butt's Home Government Association and the United Irish League) അദ്ദേഹം പിന്തുണച്ചു. 1894-ൽ മദ്രാസിൽ വെച്ച്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരനല്ലാത്ത മൂന്നാമത്തെ അധ്യക്ഷനായി (ജോർജ് യൂളിനും George Yule വില്യം വെഡർബേണിനും William Wedderburn ശേഷം) അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം https://en.m.wikipedia.org/wiki/Alfred_Webb

"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_വെബ്&oldid=4009291" എന്ന താളിൽനിന്ന് ശേഖരിച്ചത്