ശങ്കർ മഹാദേവൻ

ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായകനും സംഗീത സംവിധായകനും

ഭാരതത്തിലെ ഒരു ചലച്ചിത്രപിന്നണിഗായകനും സംഗീത രചയിതാവുമാണ്‌ ശങ്കർ മഹാദേവൻ. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്‌.

ശങ്കർ മഹാദേവൻ
Shankar Mahadevan.jpg
ജീവിതരേഖ
സംഗീതശൈലിപോപ് സംഗീതം, പിന്നണിഗായകൻ, രചിയിതാവ്
തൊഴിലു(കൾ)ഗായകൻ, സംഗീത രചിയിതാവ്
സജീവമായ കാലയളവ്1998–തുടരുന്നു.

ആദ്യകാല ജീവിതംതിരുത്തുക

പാലക്കാട് നിന്നുള്ള ഒരു അയ്യർ കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്.[1][2] ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും കർണ്ണാടിക് സംഗീതവും ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ വീണ വായിക്കാൻ തുടങ്ങി. ഭീംസൺ ജോഷിയും ലതാമങ്കേഷക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.[3]. ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർ‌വകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻ‌ജിനിയറിംഗിൽ ബിരുദമെടുത്തു. ഇപ്പോൾ ഹിന്ദി, തമിഴ്, കന്നട, തെലുഗു, മലയാളം, മറാത്തി ഭാഷകളിൽ ശങ്കർ ഗാനങ്ങൾ ആലപിക്കുന്നു.

സംഗീത ജീവിതംതിരുത്തുക

സോഫ്റ്റ്‌വെയർ എൻ‌ജിനിയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ശങ്കർ സംഗീതമാണ്‌ തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ.ആർ.റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌ ലഭിച്ച ദേശീയ ചലച്ചിത്രപുരസ്കാരമാണ്‌ പിന്നണിഗായകനെന്ന നിലയിൽ ശങ്കറിന്‌ ലഭിക്കുന്ന ആദ്യ പുർസ്കാരം. "ബ്രീത്‌ലസ്സ്" എന്ന സംഗീത ആൽബത്തിലൂടെ ശങ്കർ കൂടുതൽ പ്രസിദ്ധനായി. പിന്നിടദ്ദേഹം സംഗീതസം‌വിധാന രംഗത്തേക്ക് വരികയും ബോളിവുഡിലെ ശങ്കർ-ഇഹ്സാൻ-ലോയ് സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സിൽക് എന്ന ജാസ്സ് -ഫ്യൂഷൻ ബാൻഡിൽ ലൂയിസ് ബാങ്കിന്റെ കീബോർഡ്,ശിവമണിയുടെ മേളപ്പെരുക്കം,ശ്രീധർ പാർത്ഥസാരതിയുടെ മൃദംഗം,കാൾ പീറ്റേഴ്സിന്റെ ബാസ്സ് ഗിറ്റാർ എന്നിവയുടെ കൂടെ ശങ്കർ വിയജകരമായി പ്രവർത്തിക്കുന്നു. സീ ടി.വിയുടെ സംഗീത റിയാലിറ്റി ഷൊ ആയ "സ രി ഗ മ പ ചാലഞ്ച് 2009" ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു[4]. ദൂരദർശൻ പ്രക്ഷേപണം ചെയ്തുവരാറുള്ള പ്രശസ്തമായ ചലേ ഹം ഗാനത്തിന്റെ സംഗീതസം‌വിധായകനുമാണ്‌ ശങ്കർ. ആ ഗാനത്തിന്റെ ഗായകനും അദ്ദേഹം തന്നെ.

ആൽബങ്ങൾതിരുത്തുക

 • ബ്രീത്‌ലസ്സ്
 • നയൻ

പുരസ്കാരങ്ങൾതിരുത്തുക

 • 2012 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരം
 • 2007 ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരം-താരെ സമീൻ പർ എന്ന ചിത്രത്തിലെ ഗാനാലാപനത്തിന്‌[5]
 • സ്വരലയ കൈരളി-യേശുദാസ് പുരസ്കാരം (2007)-ഇന്ത്യൻ സംഗീതത്തിന്‌ നൽകിയ സംഭാവനകളെ പരിഗണിച്ച് നൽ‍കപെട്ടത്.
 • ദേശിയ ചലച്ചിത്രപുരസ്കാരം‌(2000)-ഏറ്റവും മികച്ച ഗായകൻ‌(കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ എന്ന ചിത്രത്തിലെ "യെന്ന സൊല്ല പൊഗിരൈ" എന്ന ഗാനത്തിന്‌)
 • കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(2009)-ഏറ്റവും മികച്ച പിന്നണിഗായകൻ,മാടമ്പി എന്ന ചിത്രത്തിലെ "കല്യാണ കച്ചേരി" എന്ന ഗാനത്തിന്‌
 • ഫിലിംഫെയർ അവാർഡ്

2003-ഏറ്റവും മികച്ച സംഗീതസം‌വിധായകൻ-ചിത്രം കൽ ഹോ ന ഹോ 2005-ഏറ്റവും മികച്ച സംഗീതസം‌വിധായകൻ-ചിത്രം ബുൻഡി ഔർ ബബ്‌ലി

അവലംബംതിരുത്തുക

 1. "I am a Malayali grew up in Mumbai. Shankar Mahadevan's Interview with [[John Brittas]] on [[Kairali TV]]". URL–wikilink conflict (help)
 2. Puri, Amit (2002 October 21). "Nerd who started at 5 and still not Breathless". Tribune India. മൂലതാളിൽ നിന്നും 2007-03-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009 November 20. Check date values in: |accessdate= and |date= (help)
 3. Nerd who started at 5 and still not Breathless
 4. "Sa Re Ga Ma Pa Challenge 2009 Mentors". മൂലതാളിൽ നിന്നും 2009-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-28.
 5. ഹിന്ദു ഓൺലൈൻ 07/09/2009 ന്‌ ശേഖരിച്ചത്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ശങ്കർ_മഹാദേവൻ&oldid=3645893" എന്ന താളിൽനിന്ന് ശേഖരിച്ചത്