തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് വൈഗൈ നദിക്കു കുറേകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ വൈഗൈ അണക്കെട്ട്. മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്കു ശുദ്ധജലം നൽ‍കുന്നതും ദിണ്ടിഗൽ, മധുര എന്നീ ജില്ലകളിൽ ജലസേചനം നടത്തുന്നതും ഈ അണക്കെട്ടിലെ ജലമുപയോഗിച്ചാണ്‌.[2]

വൈഗൈ അണക്കെട്ട്
വൈഗൈ അണക്കെട്ട് is located in Tamil Nadu
വൈഗൈ അണക്കെട്ട്
തമിഴ്നാട്ടിൽ വൈഗൈ അണക്കെട്ടിന്റെ സ്ഥാനം
ഔദ്യോഗിക നാമംவைகை அணை
രാജ്യംഇന്ത്യ
സ്ഥലംആണ്ടിപ്പട്ടി, തേനി ജില്ല, തമിഴ്നാട്
നിർദ്ദേശാങ്കം10°03′12″N 77°35′23″E / 10.05333°N 77.58972°E / 10.05333; 77.58972
നിർമ്മാണം പൂർത്തിയായത്29 ജനുവരി 1959
അണക്കെട്ടും സ്പിൽവേയും
ഉയരം33.8 മീ (111 അടി)
നീളം3,560 മീ (11,680 അടി)
റിസർവോയർ
ആകെ സംഭരണശേഷി174,000,000 m3 (6.144752010×109 cu ft)[1]
Power station
Operator(s)Tamil Nadu Generation and Distribution Corporation Limited
Commission date3 April 1990
TypeGravity dam
Turbines2 x 3 MW
Installed capacity6
വൈഗൈ അണക്കെട്ട്

സംഭരണശേഷി

തിരുത്തുക

111 അടി ഉയരമുള്ള വൈഗൈ അണക്കെട്ടിന് 71 അടി ഉയരത്തിൽ വരെ വെള്ളം സംഭരിച്ചു നിർത്താനുള്ള ശേഷിയുണ്ട്. 6143 ദശലക്ഷം ക്യൂബിക് അടിയാണ് മൊത്തം സംഭരണശേഷി.

വൈഗൈ അണക്കെട്ട് ജലവൈദ്യുതപദ്ധതി

തിരുത്തുക

വൈഗൈ അണക്കെട്ട് ജലവൈദ്യുതപദ്ധതിയിൽ നിന്നും 6 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 3 മെഗാവാട്ടിന്റെ രണ്ട് യൂണിറ്റുകൾ ആണ് ഇവിടെയുള്ളത്. ആദ്യ യൂണിറ്റ് 1990-ൽ കമ്മീഷൻ ചെയ്തു. തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന് (TANGEDCO) ആണ് ഇതിന്റെ പ്രവർത്തന ചുമതല.[3][4]

വൈഗൈ ഡാം പാർക്ക്

തിരുത്തുക

വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പരിപാലിക്കുന്ന ചെറുതും മനോഹരവുമായ ഒരു ഉദ്യാനം അണക്കെട്ടിന് ഇരുവശത്തുമായുണ്ട്. അണക്കെട്ടിനു മുൻവശത്തായി ഉദ്യാനത്തിന്റെ ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലം ഉണ്ട്. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള പ്രത്യേക സ്ഥലം ഈ പാർക്കിൽ ഉണ്ട്.

ഭാവി പദ്ധതികൾ

തിരുത്തുക

തമിഴ്നാട്ടിലെ 104 ഡാമുകളിലൊന്നായ വൈഗൈ അണക്കെട്ടിലെ പദ്ധതികൾ 'ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റി'ന് കീഴിൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

റോഡ് വഴി: വൈഗൈ അണക്കെട്ട് ആണ്ടിപ്പട്ടിയിൽ നിന്നും ഏഴു കിലോമീറ്ററും, തേനിയിൽ നിന്നും 14 കിലോമീറ്ററും മധുരയിൽ നിന്ന് 70 കിലോമീറ്ററും ദൂരത്ത് സ്ഥിതി ചെയ്യുന്നു.

റെയിൽ വഴി: അണക്കെട്ടിൽ നിന്നും 61 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ.

ആകാശമാർഗം: അണക്കെട്ടിൽ നിന്നും 80 കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മധുര എയർപോർട്ട് (IXM) ആണ് ഏറ്റവും അടുത്ത വിമാനത്താവളം.

ചിത്രശാല

തിരുത്തുക
  1. "Reservoir details" (PDF). www.wrd.tn.gov.in. Archived from the original (PDF) on 2020-11-29. Retrieved 2020-10-23.
  2. http://www.hinduonnet.com/thehindu/thscrip/print.pl?file=2007071551970300.htm&date=2007/07/15/&prd=th&[പ്രവർത്തിക്കാത്ത കണ്ണി]
  3. distribution., Tamil Nadu Electricity Board (TNEB) was formed on 1 July 1957 under section 54 of the Electricity (Supply) Act 1948 in the State of Tamil Nadu as a vertically integrated utility responsible for power generation, transmission and. "Tamil Nadu Generation and Distribution Corporation Limited (TANGEDCO)". www.tangedco.gov.in.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  4. "Papanasam Hydroelectric Power Plant India - GEO". globalenergyobservatory.org. Archived from the original on 2016-12-02. Retrieved 2020-10-23.
"https://ml.wikipedia.org/w/index.php?title=വൈഗൈ_അണക്കെട്ട്&oldid=4138669" എന്ന താളിൽനിന്ന് ശേഖരിച്ചത്