എസ്. ഷങ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് എസ്. ഷങ്കർ (യഥാർത്ഥ പേര് : ഷങ്കർ ഷൺമുഖം ; ജനനം:1963 ഓഗസ്റ്റ് 17). ഇന്ത്യൻചലച്ചിത്രരംഗത്തെ ഏറ്റവും ചെലവുകൂടിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ്.[1][2] 1993-ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി. 2007-ൽ എം.ജി.ആർ. സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാനചലച്ചിത്രങ്ങളാണ് ഇന്ത്യൻ (1996), ജീൻസ് (1998), മുതൽവൻ (1999), ബോയ്സ് (2003), അന്യൻ (2005), ശിവാജി (2007), എന്തിരൻ (2010), നൻപൻ (2012), (2015), 2.0 (2018) എന്നിവ. ഇന്ത്യൻ, ജീൻസ് എന്നീ ചിത്രങ്ങളെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിച്ചിരുന്നു.

ഷങ്കർ
ജനനം
ഷങ്കർ ഷൺമുഖം

(1963-08-17) 17 ഓഗസ്റ്റ് 1963  (61 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1993–തുടരുന്നു
ജീവിതപങ്കാളി(കൾ)ഈശ്വരി
കുട്ടികൾ3

ആദ്യകാലജീവിതം

തിരുത്തുക

1963 ഓഗസ്റ്റ് 17-ന് തമിഴ്നാട്ടിലെ സേലത്താണ് ഷങ്കർ ജനിച്ചത്. ഷൺമുഖവും മുത്തുലക്ഷ്മിയുമാണ് മാതാപിതാക്കൾ. സെൻട്രൽ പോളിടെൿനിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽഡിപ്ലോമ നേടിയശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്.[3] ഭാര്യയുടെ പേര് ഈശ്വരി. ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളുമുണ്ട്.

ചലച്ചിത്രജീവിതം

തിരുത്തുക

എസ്.എ. ചന്ദ്രശേഖർ, പവിത്രൻ എന്നീ ചലച്ചിത്രസംവിധായകരുടെ സഹായി എന്ന നിലയിലാണ് ഷങ്കറിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.[3] 1993-ൽ ജെന്റിൽമാൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്. അർജുൻ നായകവേഷത്തിലെത്തിയ ഈ ചിത്രം വൻവിജയം നേടി.[4] ഷങ്കറിന്റെ ഈ ചിത്രത്തിലും പിന്നീടുള്ള ആറ് ചിത്രങ്ങളിലും സംഗീതസംവിധായകൻ എ.ആർ. റഹ്മാൻആയിരുന്നു.

പ്രഭുദേവ നായകനായ കാതലൻ (1994) ആണ് ശങ്കർ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയമായി. 1996-ൽ കമലഹാസനെ നായകനാക്കി ഇന്ത്യൻ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. നിരൂപകപ്രശംസയോടൊപ്പം മികച്ച വരുമാനവും ചിത്രം സ്വന്തമാക്കി. ഈ ചിത്രത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി അവാർഡിനായി പരിഗണിക്കുകയുണ്ടായി. 1998-ൽ ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരെ നായികാനായകന്മാരാക്കി ശങ്കർ അണിയിച്ചൊരുക്കിയ ജീൻസ് എന്ന ചലച്ചിത്രവും വൻവിജയം നേടിയിരുന്നു. ഇരുപത് കോടി രൂപാ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം അക്കാലത്തെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു.

1999-ൽ അർജുൻ നായകനായ മുതൽവൻ എന്ന ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും ഷങ്കർ നിർവ്വഹിച്ചു. വലിയ ലാഭം നേടിയ ഈ ചിത്രം നായക് എന്ന പേരിൽ ഷങ്കർ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഇതുതന്നെ. 2003-ൽ സംവിധാനം ചെയ്ത ബോയ്സ് എന്ന ചലച്ചിത്രം ഒരു പരാജയമായിരുന്നു. അതിനുശേഷം വിക്രമിനെ നായകനാക്കി സംവിധാനം ചെയ്ത അന്യൻ എന്ന ചലച്ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചലച്ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ തമിഴ് ചലച്ചിത്രങ്ങളിലൊന്നാണ്.

അറുപത് കോടി രൂപാ മുതൽമുടക്കിൽ രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ശിവാജി എന്ന ചലച്ചിത്രവും മികച്ച വരുമാനം സ്വന്തമാക്കി.[5][6] 2010-ൽ രജനികാന്തിനെ നായകനാക്കിയുള്ള രണ്ടാമത്തെ ചലച്ചിത്രമായ എന്തിരൻ പുറത്തിറങ്ങി. നായിക ഐശ്വര്യ റായ് ആയിരുന്നു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുനിർമ്മിച്ച ചിത്രത്തിന്റെ മുടക്കുമുതൽ 132 കോടി രൂപയായിരുന്നു. ഈ ചിത്രത്തിനും മികച്ച വരുമാനം ലഭിച്ചതായി പറയപ്പെടുന്നു.[7][8] 2009-ൽ പുറത്തിറങ്ങിയ ത്രീ ഇടിയറ്റ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തമിഴ് പതിപ്പായ നൻപൻ ഒരുക്കിയതും ഷങ്കറായിരുന്നു. വിജയ്, ശ്രീകാന്ത്, ജീവ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മികച്ച പ്രദർശനവിജയം നേടി.[9]

അന്യൻ എന്ന വിജയചിത്രത്തിനുശേഷം വിക്രം-ഷങ്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് . ഏതാണ്ട് രണ്ടുവർഷത്തെ ചിത്രീകരണത്തിനുശേഷം 2015 ജനുവരി 14-ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം പത്തൊൻപതുദിവസം കൊണ്ട് 200 കോടി രൂപ വരുമാനം നേടി.[10][11] എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായി 2.0 എന്ന ചിത്രമാണ് ഷങ്കർ അടുത്തതായി സംവിധാനം ചെയ്യുന്നത്.[12]

ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം പ്രവർത്തനം ഭാഷ കുറിപ്പുകൾ
സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത്
1993 ജെന്റിൽമാൻ അതെ അതെ തമിഴ് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം
1994 കാതലൻ അതെ അതെ തമിഴ് "കാതലിക്കും പെണ്ണിൻ.." എന്ന ഗാനരംഗത്ത് അതിഥി വേഷം.
മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം
ജെന്റിൽമാൻ അതെ ഹിന്ദി ജെന്റിൽമാന്റെ റീമേക്ക്
1996 ഇന്ത്യൻ അതെ അതെ തമിഴ്
1998 ജീൻസ് അതെ അതെ തമിഴ്
1999 മുതൽവൻ അതെ അതെ അതെ തമിഴ്
2001 നായക് അതെ അതെ ഹിന്ദി മുതൽവന്റെ റിമേക്ക്
2003 ബോയ്സ് അതെ അതെ തമിഴ്
2004 കാതൽ അതെ തമിഴ്
2005 അന്യൻ അതെ അതെ തമിഴ് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
തമിഴ്നാട് സർക്കാരിന്റെ സംസ്ഥാനചലച്ചിത്രപുരസ്കാരം
2006 ഇംസൈ അരസൻ 23ആം പുലികേശി അതെ തമിഴ്
വെയിൽ അതെ തമിഴ് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം
2007 ശിവാജി അതെ അതെ തമിഴ് "ബല്ലെയ്‌ലക്ക.." എന്ന ഗാനത്തിൽ അതിഥിവേഷം.


മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം നാമനിർദ്ദേശം.

കല്ലൂരി അതെ തമിഴ്
2008 അറൈ എൺ 305-ൽ കടവുൾ അതെ തമിഴ്
2009 ഈറം അതെ തമിഴ്
2010 റെട്ടസുഴി അതെ തമിഴ്
അനന്തപുരത്തു വീട് അതെ തമിഴ്
എന്തിരൻ അതെ അതെ തമിഴ് സംവിധാനത്തിനുള്ള വിജയ് അവാർഡ്
ഫിലിംഫെയർ പുരസ്കാരം നാമനിർദ്ദേശം.
പട്ടാളക്കാരനായി അതിഥിവേഷം
2012 നൻപൻ അതെ തമിഴ് "അസ്ക ലസ്ക.." ഗാനത്തിൽ അതിഥിവേഷം
2014 കപ്പൽ അതെ തമിഴ്
2015 അതെ അതെ തമിഴ്
2018 2.0 അതെ അതെ തമിഴ്
2019 ഇന്ത്യൻ 2 അതെ അതെ തമിഴ് പ്രീ - പ്രൊഡക്ഷൻ

പുരസ്കാരങ്ങൾ

തിരുത്തുക
Year Awards Category For
1993 Filmfare Awards South Filmfare Award for Best Director – Tamil Gentleman
Tamil Nadu State Film Awards Tamil Nadu State Film Award for Best Director Gentleman
1994 Filmfare Awards South Filmfare Award for Best Director – Tamil Kadhalan
Tamil Nadu State Film Awards Tamil Nadu State Film Award for Best Director Kadhalan
2005 Filmfare Awards South Filmfare Award for Best Director – Tamil Anniyan
Tamil Nadu State Film Awards Tamil Nadu State Film Award for Best Director Anniyan
2006 Filmfare Awards South Filmfare Award for Best Film - Tamil Veyil
  1. Demystifying India's highest paid film-maker - the elusive S Shankar
  2. "Demystifying India's highest paid film-maker — the elusive S Shankar — Economic Times Retrieved Jan 20, 2015".
  3. 3.0 3.1 "Director Shankar — Director, Producer, Writer, picture, biography, profile, info and favourites". Nilacharal.com. 17 August 1963. Archived from the original on 2015-03-24. Retrieved 9 November 2011.
  4. "Director Shankar's Interview". Behindwoods. 20 January 2005. Retrieved 9 November 2011.
  5. "Sivaji – The Boss (Now Playing)". Indiatimes. 18 June 2007. Archived from the original on 2010-01-04. Retrieved 2016-04-05. Made on a budget of about Rs 75 Crores...
  6. Business Standard (13 July 2007). "Eros buys Tamil film distributor". Business-standard.com. Retrieved 9 November 2011. {{cite web}}: |author= has generic name (help)
  7. "Rajinikanth's 'Robot' biggest grosser of all time". IBN Live. Archived from the original on 2011-10-13. Retrieved 2016-04-05.
  8. "Rajinikanth adds 30% to Kalanithi Maran's Sun TV Network revenue". The Economic Times. 31 January 2011.
  9. "Vijay — Tamil Movie News — Vijay's next titled Rascal? - Vijay | Shankar | 3 Idiots | Rascal | Kaavalan". Behindwoods.com. 2 September 2010. Retrieved 9 November 2011.
  10. "'I' will be produced on a mega scale". The Times of India. 26 June 2012. Archived from the original on 2013-12-03. Retrieved 2016-04-05.
  11. http://m.ibtimes.co.in/i-box-office-collection-vikram-starrer-grosses-200-crore-worldwide-19-days-622335
  12. http://m.ibtimes.co.in/endhiran-2-update-pre-production-works-rajinikanth-starrer-full-swing-637340

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._ഷങ്കർ&oldid=3947676" എന്ന താളിൽനിന്ന് ശേഖരിച്ചത്