അയൻ

കെ. വി. ആനന്ദിന്റെ 2009 ലെ ചിത്രം

2009 ഏപ്രിൽ 3-നു‍ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് അയൻ . ഇതിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് കെ. വി. ആനന്ദ് ആണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ, സൂര്യ ശിവകുമാർ, തമന്ന ഭാട്ടിയ ,പ്രഭു ഗണേഷൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എം. ശരവണനും എം. എസ്. ഗുഹനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. സംഗീതം ഹാരിസ് ജയരാജ്, എഡിറ്റിങ്ങ് അന്തോണി ഗോൺസാൽവസ്, ഛായാഗ്രഹണം എം.എസ്. പ്രഭു.

അയൻ
അയൻ
സംവിധാനംകെ.വി. ആനന്ദ്
നിർമ്മാണംഎം. ശരവണൻ
എം. എസ്. ഗുഹൻ
രചനകെ. വി. ആനന്ദ്
ശുഭ
അഭിനേതാക്കൾസൂര്യ
തമന്ന
പ്രഭു
ആകാശ്ദീപ് സെയ്ഗൾ
കരുണാസ്
പൊൻവണ്ണൻ
സംഗീതംഹാരിസ് ജയരാജ്
ഛായാഗ്രഹണംഎം.എസ്. പ്രഭു
ചിത്രസംയോജനംഅന്തോണി
സ്റ്റുഡിയോഎവിഎം സ്റ്റുഡിയോ
വിതരണംസൺ പിക്ചേഴ്സ് (ഇന്ത്യ)
അയൻഗരൻ ഇന്റെർനാഷണൽ (വേൾഡ് വൈഡ്)
റിലീസിങ് തീയതി2009 ഏപ്രിൽ 3
രാജ്യം{ind]
ഭാഷതമിഴ്
ബജറ്റ് 15,00,00,000 (approx)
സമയദൈർഘ്യം158 മിനിറ്റ്
ആകെ 80,00,00,000 (17.2 മില്ല്യൺ യു.എസ്) (approx)[1]

നാമ്പിയ, മലേഷ്യ, സൻസിബാർ,സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

കഥാസംഗ്രഹം തിരുത്തുക

ദേവയെ(സൂര്യ) ചുറ്റിപ്പറ്റിയാണ് സിനിമയിലെ കഥ. ദേവയുടെ അമ്മക്ക് തന്റെ മകൻ ഒരു ഗവൺമെന്റ് ഓഫീസറായി കാണണമെന്നാണ് ആഗ്രഹം. അതേസമയം മറുവശത്ത് തന്റെ കുട്ടിക്കാലം തൊട്ട്, തന്നെ നോക്കിയിരുന്ന അർമുഗ ദാസിന്റെ കള്ളക്കടത്ത് ഗ്രൂപ്പിലായിരുന്നു ദേവ പ്രവർത്തിച്ചിരുന്നത്. ദേവയുടെ വരവോടുകൂടിയാണ് ചിത്രം ആരംഭിക്കുന്നത്. അർമുഗ ദാസിന്റെ ബിസിനസ്സ് എതിരാളി കമലേഷ് അറുമുഗ ദാസിനെ നശിപ്പിക്കാനും, തന്റേതായുള്ള ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പെടുക്കാനും ശ്രമിക്കുന്നു. അതിലൂടെ ചിത്രം പുരോഗമിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് വേഷം
സൂര്യ ശിവകുമാർ ദേവരാജ് വേലുസാമി
തമന്നാ ഭാട്ടിയ യമുന
പ്രഭു ഗണേശൻ അർമുഗ ദാസ്
അകാശ്ദീപ് സേയ്ഗൾ കമലേഷ്
ജെഗൻ ചിട്ടി ബാബു
കരുണാസ് ദില്ലി
പൊൻവണ്ണൻ പാർത്ഥീബൻ
രേണുക കാവേരി വേലുസാമി
കൊയ്നാ മിത്രാ അതിഥി വേഷം

ഗാനങ്ങൾ തിരുത്തുക

ക്രമ നമ്പർ ഗാനം പാടിയവർ ദൈർഘൃം (മിനിട്ട്:സെക്കന്റ്) പശ്ചാത്തല സംഗീതം
1 പലാ പലാ ഹരിഹരൻ 5:25 Na.മുത്തുകുമാർ.
2 വിഴി മൂടി കാർത്തിക്ക് 5:32 Na.മുത്തുകുമാർ.
3 ഒയ്യായിയേ യായിയേ ബെന്നി ദയാൽ, ഹരിചരൻ, ചിന്മയ് 5:33 Pa. വിജയ്.
4 നെഞ്ചെ നെഞ്ചെ ഹാരിഷ് രാഘവേന്ദ്രാ, മഹാത്തി 5:44 വൈരമുത്തു.
5 ഹണി ഹണി ദേവൻ, സയനോരാ ഫിലിപ്പ് 5:19 Pa. വിജയ്.
6 ഓ സൂപ്പർ നോവ/ഹെയ് രാജാ ക്രിഷ് 2:37 Na. മുത്തുകുമാർ.

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അയൻ&oldid=2331844" എന്ന താളിൽനിന്ന് ശേഖരിച്ചത്