ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമാണ് 'രാജീവ് മേനോൻ'. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ രണ്ട് ചിത്രങ്ങൾ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്.[1] ആദ്യ ചിത്രമായ മിൻസാര കനവ് സാമ്പത്തികവിജയത്തിന് പുറമേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം കൂടിയായിരുന്നു. കൂടാതെ ഈ ചിത്രത്തിന് ഒട്ടനേകം ദേശയീയപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത് കുമാർ, തബ്ബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് രണ്ടാമത്തെ ചിത്രം.[2] സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെ തിരക്കഥയും രാജീവ് മേനോൻ തന്നെയായിരുന്നു. ഈ ചിത്രം മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടി. സംവിധാനത്തിന് പുറമെ രാജീവ് മേനോൻ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണവും മൈൻഡ് സ്ക്രീൻ എന്ന പേരിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങി.[3] ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിൽ രാജീവ് മേനോൻ അഭിനയിച്ചിട്ടുണ്ട്.[4][5] പ്രശസ്ത പിന്നണിഗായികയായിരുന്ന കല്യാണി മേനോൻ ആണ് രാജീവ് മേനോന്റെ അമ്മ.

രാജീവ് മേനോൻ
Rajiv Menon at Kanika Dhillon's The Dance of Durga Book Launch.jpg
ജനനം (1963-04-20) 20 ഏപ്രിൽ 1963  (59 വയസ്സ്)
കൊച്ചി, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ, സിനിമ സംവിധായകൻ
ജീവിതപങ്കാളി(കൾ)Latha Menon
മാതാപിതാക്ക(ൾ)

സിനിമകൾതിരുത്തുക

സംവിധായകനായിതിരുത്തുക

 • 1997 - മിൻസാര കനവ്
 • 2000 - കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
 • 2018 - സർവം താള മയം

ചലച്ചിത്ര ഛായാഗ്രാഹകനായിതിരുത്തുക

 • 1991 - ചൈതന്യ
 • 1992 - ചെലുവി
 • 1995 - ബോംബെ
 • 2004 - മോർണിംഗ് രാഗ
 • 2007 - ഗുരു
 • 2013 - കടൽ
 • 2018 - വിധു വിനോദ് ചോപ്രയുടെ സിനിമ

നടനായിതിരുത്തുക

മ്യൂസിക്ക് വീഡിയോസ്തിരുത്തുക

നിർമ്മാതാവായിതിരുത്തുക

 • 2001 - ഉസെലെ ഉസെലെ - തമിഴ് പോപ് ആൽബം - ഗായകർ: ശ്രീനിവാസ്, കാർത്തിക്, ടിമ്മി

അവലംബംതിരുത്തുക

 1. Sudhish Kamath. "Look what's brewing". The Hindu.
 2. "The Hindu: Breaking News, India News, Elections, Bollywood, Cricket, Video, Latest News & Live Updates". The Hindu.
 3. "Tamil Nadu / Chennai News : Study at Rajiv Menon's institute". The Hindu. 2006-05-05. മൂലതാളിൽ നിന്നും 2009-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-04.
 4. "I have 6 scripts that are ready: Rajiv Menon". The Times of India.
 5. "Rajiv Menon's institute offers course in cinematography". The Hindu.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജീവ്_മേനോൻ&oldid=3642839" എന്ന താളിൽനിന്ന് ശേഖരിച്ചത്