തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ(തമിഴ്: திருவள்ளுவர்).തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു[1] .

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ
 
മൈലാപ്പൂരിലെതിരുവള്ളുവർ ക്ഷേത്രം

തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു [2] എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വള്ളുവർ എന്ന പേരിൽ ഒരു സമൂഹം ഉത്തരകേരളത്തിലുണ്ട്. വള്ളുവനാടാണ് ഈ ദേശം. വള്ളുവർ ഇന്ന് ദലിത് വിഭാഗത്തിൽപ്പെടുന്നു. പന്തിരുകുലത്തിലെ വള്ളുവരാണ് ഈ വള്ളുവർ എന്ന് അഭിപ്രായമുണ്ട്. ദലിത് വിഭാഗത്തിൽ പെടുന്ന ബൗദ്ധനാണ് വള്ളുവർ എന്ന് ഇത് വ്യക്തമാക്കുന്നു. വിജ്ഞാനം ആർജിക്കുന്നവർ തദ്ദേശിയരാണെങ്കിൽ അത് മറച്ചുവയ്ക്കുന്ന പ്രവണത കലാകാം ബ്രാഹമണ പാരമ്പര്യം തിരുവള്ളുവർക്കു മേൽ ആരോപിക്കാൻ പലരും മുതിർന്നിട്ടുണ്ട്. പൂർവ മീമാംസ ഘട്ടത്തിലെ ബഹുസ്വര ജ്ഞാനവൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട വിജ്ഞാനത്തിന്റെ വികാസം തിരുക്കുറളിൽ ദർശിക്കാം.

തിരുക്കുറൾ

തിരുത്തുക
പ്രധാന ലേഖനം: തിരുക്കുറൾ

തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ തിരുക്കുറൾ [3] ‍.

  1. Nagarajan, KV (2005). "Thiruvalluvar's vission: Polity and Economy in Thirukural". History of Political Economy. 37 (1): 123–132. doi:10.1215/00182702-37-1-123. Retrieved 2007-08-20. {{cite journal}}: Cite has empty unknown parameter: |coauthors= (help)
  2. Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.
  3. "Tamil Nadu seeks national status for 'Thirukkural'". Archived from the original on 2011-07-16. Retrieved 2009-08-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ തിരുവള്ളുവർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തിരുവള്ളുവർ&oldid=4046560" എന്ന താളിൽനിന്ന് ശേഖരിച്ചത്