ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി

റഷ്യൻ വിപ്ലവകാരിയും രാഷ്ട്രീയ സൈദ്ധാന്തികനും
(ലിയോൺ ട്രോട്സ്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധനായ റഷ്യൻ കമ്മ്യൂണിസ്റ്റും വിപ്ലവകാരിയും ചിന്തകനും ആയിരുന്നു ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി Russian: Лев Дави́дович Тро́цкий(26.10.1879- 21.8.1940). സോവിയറ്റ് യൂണിന്റെ (യു.എസ്.എസ്.ആർ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം സോവിയറ്റ് ചെമ്പടയുടെ സ്ഥാപകനും നായകനും ആയിരുന്നു. വിപ്ലവത്തെ തുടർന്നുള്ള റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക്കുകളുടെ വിജയത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ട് പോളിറ്റ് ബ്യൂറോയിലെ പ്രാഥമികാംഗങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടു.

ലിയോൺ ട്രോട്സ്കി
Bundesarchiv Bild 183-R15068, Leo Dawidowitsch Trotzki.jpg
People's Commissar of Foreign Affairs of the RSFSR
ഔദ്യോഗിക കാലം
8 November 1917 – 13 March 1918
PremierVladimir Lenin
മുൻഗാമിMikhail Tereshchenko
പിൻഗാമിGeorgy Chicherin
People's Commissar of Military and Naval Affairs of the Soviet Union
ഔദ്യോഗിക കാലം
29 August 1919 – 15 January 1925
PremierVladimir Lenin
Alexey Rykov
മുൻഗാമിLev Kamenev
പിൻഗാമിMikhail Frunze
President of the Petrograd Soviet
ഔദ്യോഗിക കാലം
8 October 1917 – 8 November 1917
വ്യക്തിഗത വിവരണം
ജനനം
Lev (Leiba) Davidovich Bronshtein

(1879-11-07)7 നവംബർ 1879
near Yelizavetgrad, Kherson Governorate, Russian Empire
മരണം21 ഓഗസ്റ്റ് 1940(1940-08-21) (പ്രായം 60) (assassinated)
Coyoacán, DF, Mexico
പൗരത്വംSoviet
രാഷ്ട്രീയ പാർട്ടിRSDLP, SDPS, Communist Party of the Soviet Union, Left Opposition, IV International
പങ്കാളി(കൾ)Aleksandra Sokolovskaya, Natalia Sedova
ഒപ്പ്

ലെനിന്റെ മരണശേഷം 1920-കളിൽ സ്റ്റാലിന്റെ ഉയർച്ചയെ തുടർന്ന് ട്രോഡ്സ്കി പദവികളിലും അധികാരങ്ങളിലും നിന്നും ഒടുവിൽ പർട്ടി അംഗത്വത്തിൽ നിന്നു തന്നെയും പുറത്താക്കപ്പെട്ടു. പിന്നീട് റഷ്യ വിട്ടുപോയി മെക്സിക്കോയിൽ അഭയം തേടിയ അദ്ദേഹത്തെ സ്റ്റാലിന്റെ ഉത്തരവനുസരിച്ച് 1940-ൽ സ്പെയിൻകാരനായ സോവിയറ്റ് ഏജന്റ് റാമോൻ മെർക്കാദെർ ഹിമക്കോടാലി (Ice Axe) കൊണ്ടടിച്ച് കൊലപ്പെടുത്തി.[൧]

യൂറോപ്യൻ ഫാസിസത്തിനെതിരെ റഷ്യയുടെ ഇടപെടലിനു വേണ്ടി തുടക്കത്തിൽ തന്നെ വാദിച്ചിരുന്ന ട്രോഡ്സ്കി, ഹിറ്റ്ലറുമായി സ്റ്റാലിൻ ഭരണകൂടം ഒപ്പുവച്ച മൊളോട്ടോവ്-റിബ്ബത്രോപ്പ് സന്ധിയെ എതിർത്തിരുന്നു. ട്രോഡ്സ്കിയുടെ ആശയങ്ങൾ കമ്മ്യൂണിസ്റ്റ് ചിന്തയിലെ ട്രോഡ്സ്കിയിസ്റ്റ് ധാര ആയി അറിയപ്പെടുന്നു. മിഖായേൽ ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്ക പരിഷ്കരണത്തിൽ പോലും ഔദ്യോഗിക ബഹുമാന്യത തിരികെ കിട്ടാതിരുന്ന ചുരുക്കം സോവിയറ്റു വിമതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ പതനത്തെ തുടർന്ന് 2001-ലാണ് അദ്ദേഹത്തിന് 'പുനരധിവാസം' കിട്ടിയത്.

ജീവിതരേഖതിരുത്തുക

യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.

കോടതി ട്രോട്സ്കിയെ സൈബീരിയിലേയ്ക്ക് നാടുകടത്താൻ വിധിച്ചു. അലക്സാൻഡ്രയുമായുള്ള വിവാഹം കാരണം രണ്ട് പേരെയും സൈബീരിയയിലെ ഒരേ പ്രദേശത്ത് പാർക്കാൻ അധികാരികൾ അനുവദിച്ചു. അവിടെ വച്ച് അവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടായി. സൈബീരിയയിൽ വച്ച് ട്രോട്സ്കി ഫിലോസഫി പഠിക്കാനാരംഭിച്ചു. അന്നും പാർട്ടിയിൽ ഉൾപ്പോരുകൾക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. അക്കാലത്തദ്ദേഹം പാർട്ടിയിലെ ഒരു വിഭാഗം ലണ്ടനിൻ നിന്ന് നടത്തിയിരുന്ന Iskra (The Spark) എന്ന പത്രത്തിന് വേണ്ടി എഴുതാനാരംഭിച്ചു. 1902 ൽ അലക്സാൻഡ്രയുടെ നിർബന്ധം കാരണം ട്രോട്സ്കി ഒരു വൈക്കോൽ ട്രക്കിൽ ഒളിച്ചിരുന്നു സൈബീരിയയിൽ നിന്ന് രക്ഷപെട്ടു ലണ്ടനിലെത്തി. ലണ്ടനിൽ വച്ച് അദ്ദേഹം ബ്രോൺസ്റ്റീൻ എന്ന ജൂത ചുവയുള്ള പേര് ഉപേക്ഷിച്ച് ട്രോട്സ്കി എന്ന നാമം സ്വീകരിച്ചു (അദ്ദേഹത്തിന്റെ യഥാർത്ഥ പേര് Lev Davidovich Bronstein എന്നായിരുന്നു). അലക്സാണ്ട്രയും മക്കളും അധികം താമസിയാതെ സൈബീരിയയിൽ നിന്ന് രക്ഷപെട്ട് ബെർലിനിൽ താമസമായി അക്കാലത്ത് ഇസ്ക്രയുടെ എഡിറ്റർമാരിൽ ഒരാളായിരുന്നു ലെനിൻ.

ഇത്രയും കാലം സ്വന്തം പേരിൽ എഴുതിയിരുന്ന ട്രോട്സ്കി Pero (റഷ്യൻ ഭാഷയിൽ പേന എന്നർത്ഥം വരുന്ന വാക്ക്‌) എന്ന തൂലികാനാമത്തിൽ എഴുതാനാരംഭിച്ചു. താമസിയാതെ ട്രോട്സ്കി ഇസ്ക്രയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായി മാറി. ഇതിനിടെ ട്രോട്സ്കി അലക്സാൻഡ്രയിൽ നിന്ന് വിവാഹമോചനം നേടി. 1902 ൽ Natalia Ivanovna Sedova എന്ന പാർട്ടി പ്രവർത്തകയെ വിവാഹം കഴിച്ചു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ 1903 ൽ നടന്ന രണ്ടാം കോൺഗ്രസ്സിൽ വച്ച് അത് വരെ പുകഞ്ഞ് കൊണ്ടിരുന്ന ആശയ വൈരുദ്ധ്യങ്ങൾ പൊട്ടിത്തെറിച്ച് തുറന്ന പോരിലേയ്ക്ക് നയിച്ചു. 1904 ൽ പാർട്ടി ബോൾഷെവിക്ക് മെൻഷെവിക്ക് എന്ന രണ്ട് വിഭാഗങ്ങളായി പിളർന്നു. അപ്രതീക്ഷിതമായി ട്രോട്സ്കി ലെനിൻ നയിച്ച ബോൾഷെവിക്കുകളുടെ കൂടെ നിൽക്കുന്നതിന് പകരം മെൻഷെവിക്കുകളെ പിന്തുണയ്ച്ചു.

904 ൽ റഷ്യൻ ലിബറൽ പാർട്ടിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ പ്രതിഷേധിച്ച് ട്രോട്സി മെൻഷവിക്ക് വിഭാഗം ഉപേക്ഷിച്ചു ബോൾഷെവിക്കുകളുടെ കൂടെച്ചേർന്നു. ദിനം പ്രതി പാർട്ടിയിൽ വർദ്ധിച്ചു വരുന്ന വിഭാഗീയതയ്ക്കിടയിൽ ട്രോട്സ്കി ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ ശ്രമിച്ചു. അതിന്റെ പേരിൽ അക്കാലത്ത് ട്രോട്സ്കി ലെനിന്റെയും മറ്റ് ബോൾഷെവിക്കുകളുടെയും അപ്രീതി സമ്പാദിച്ചു. അക്കാലത്താണ് ട്രോട്സ്കി തന്റെ ശാശ്വതവിപ്ലവം (permanent revolution) എന്ന തത്ത്വം വികസിപ്പിച്ചെടുത്തത്. ലോകമാസകലം കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുന്നത് വരെ ശാശ്വത വിപ്ലവം നടത്തണം എന്നായിരുന്നു ഈ തത്ത്വം. ഇതിനിടെ റഷ്യയിൽ Tzar ചക്രവർത്തിയുടെ ഭരണത്തിനെക്കുറിച്ചുള്ള അസംതൃപ്തയും പ്രതിഷേധവും ശക്തിപ്രാപിച്ചു വന്നിരുന്നു. പ്രത്യേകിച്ച് തൊഴിലാളികളുടെ ഇടയിൽ. 1905 ൽ സെന്റ് പീറ്റർസ്ബർഗിലെ ഒരു ഫാക്ടറിയിൽ തുടങ്ങിയ ഒരു പണിമുടക്ക് സമരം ഒരു പൊതുസമരമായി വളർന്നു. നാല് ദിവസങ്ങൾക്കുള്ളിൽ സെന്റ് പീറ്റർസ്ബർഗിൽ ഒന്നര ലക്ഷത്തോരം തൊഴിലാളികൾ സമരത്തിൽ ചേർന്നു. ഒരു സമാധാനമായി നടന്ന ജാഥയ്ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ആയിരത്തോളം തൊഴിലാളികൾ മരിച്ചു. ഈ സംഭവം സാർ ചക്രവർത്തിയുടെ ഭരണകൂടത്തിന്റെ ജനപിന്തുണ ഗണ്യമായി കുറയാൻ കാരണമായി. ഇതിനിടെ ട്രോട്സ്കി രഹസ്യമായി റഷ്യയിൽ എത്തി തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും മറ്റ് സംഘടനാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. 1905 സെപ്റ്റംബർ മാസം സെന്റ് പീറ്റർസ്ബർഗിൽ രൂപീകരിച്ച സോവിയറ്റ് എന്ന പേരുള്ള തൊഴിലാളി കൗൺസിലിൽ ജനപ്രതിനിധിയായി പ്രവർത്തിച്ചു. 1905 അവസാനത്തോടെ സാർ ഭരണകൂടം പട്ടാളത്തിന്റെ സഹായത്തോടെ 1905 റഷ്യൻ വിപ്ലവത്തെ അടിച്ചമർത്തി. ട്രോട്സ്കിയും മറ്റ് പ്രമുഖ നേതാക്കളും പിടിയിലായി. 1907 ൽ കോടതി വീണ്ടും ട്രോട്സ്കിയെ സൈബീരിയയിലേയ്ക്ക് നാട് കടത്താൻ ശിക്ഷിച്ചു. അങ്ങോട്ട് പോകുന്ന വഴിയിൽ തടവ് ചാടി ട്രോട്സ്കി ലണ്ടനിലോട്ട് കടന്നു. ലണ്ടനിൽ ചേർന്ന റഷ്യൻ സോഷ്യൽ ഡെമോക്രാറ്റ് ലേബർ (RSDLP) പാർട്ടിയുടെ അഞ്ചാം കോൺഗ്രസ്സിൽ പങ്കെടുത്തതിന് ശേഷം ട്രോട്സ്കി വിയന്നയിലേയ്ക്ക് താമസം മാറി. അവിടെ Adolf Joffe, Matvey Skobelev എന്നിവർ നടത്തിയിരുന്ന പ്രാവ്ദ (Pravda) എന്ന പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിൽ ചേർന്നു. പ്രാവ്ദ വിയന്നയിൽ നിന്ന് അച്ചടിച്ച് റഷ്യയിൽ ഒളിച്ച് നടത്തിയാണ് വിതരണം ചെയ്തിരുന്നത്. 1912 ൽ ലെനിനും മറ്റ് ബോൾഷെവിക്കുകളും ചേർന്ന് സെന്റ് പീറ്റർസ്ബർഗിൽ നിന്ന് പ്രാവ്ദ എന്ന പേരുള്ള മറ്റൊരു പത്രം തുടങ്ങി. തന്റെ പത്രത്തിന്റെ പേര് അപഹരിച്ചതിൽ അമർഷം പൂണ്ട ട്രോട്സ്കി ലെനിനെയും കൂട്ടരെയും നിശിതമായി വിമർശിച്ച് Nikolay Chkheidze എന്ന മെൻഷെവിക്ക് നേതാവിന് കത്തെഴുതിയിരുന്നു. ഈ കത്താണ് പിൽക്കാലത്ത് ട്രോട്സ്കിയുടെ ശത്രുക്കൾ ട്രോട്സ്കിയുടെ ലെനിൻ വിരുദ്ധതയുടെ തെളിവായി കുത്തിപ്പൊക്കിയത്.

ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് ട്രോട്സ്കി റിപ്പോർട്ടർ എന്ന നിലയിൽ യുദ്ധം കവർ ചെയ്യാൻ ഫ്രാൻസിലേയ്ക്ക് പോയി. അവിടെ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിന് ട്രോട്സ്കിയെ ഫ്രെഞ്ച് സർക്കാർ സ്പെയിനിലേയ്ക്ക് നാടുകടത്തി. സ്പെയിൻ ട്രോട്സ്കിയെ അവിടെ നിൽക്കാൻ സമ്മതിക്കാതെ അമേരിക്കയിലേയ്ക്ക് നാടുകടത്തി. ട്രോട്സ്കി ന്യൂയോർക്കിൽ താമസിക്കുന്ന കാലത്താണ് റഷ്യയിൽ ഫെബ്രുവരി വിപ്ലവം (1917) പൊട്ടിപ്പുറപ്പെട്ടത്. 1917 മാർച്ച് മാസത്തിൽ ട്രോട്സ്കി റഷ്യയ്ക്ക് കപ്പൽ കയറി.

ഒക്‌ടോബർ വിപ്ലവത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്കി. 1917-18 കാലത്ത് വിദേശകാര്യങ്ങളുടെ കമ്മിഷണറായിരുന്നു. എന്നാൽ ബ്രെസ്റ്റ്- ലിറ്റോപ്‌സ്ക് സഖ്യത്തെച്ചൊല്ലി രാജിവച്ച് യുദ്ധകാര്യങ്ങളുടെ കമ്മിഷണറായി (1918-1925). ട്രോട്‌സ്കിയാണ് ചെമ്പടയെ സുശക്തസേനയാക്കിയത്. ലെനിന്റെ മരണശേഷം (1924) അധികാരം നഷ്ടപ്പെട്ടു. 1929-ൽ നാടുകടത്തി.

ആശയങ്ങൾതിരുത്തുക

സ്റ്റാലിന്റെ `ഏകരാഷ്ട്ര സോഷ്യലിസ്റ്റ്' വാദത്തെ എതിർക്കുകയും `സർവരാജ്യ വിപ്ലവം' എന്ന ആദർശം ഉയർത്തുകയും ചെയ്തു.

പുസ്തകങ്ങൾതിരുത്തുക

കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .

മരണംതിരുത്തുക

1940 ആഗസ്റ്റ് 20 ന് Rio Churubusco റോഡിലെ 410 നമ്പർ വീട്ടിൽ വൈകിട്ട് അഞ്ച് മണിക്ക് ലെവ് ട്രോട്സ്കിയെ കാണാൻ ഒരു സന്ദർശകൻ എത്തി. ഒരു സ്പാനിഷ് കമ്യൂണിസ്റ്റും രാഷ്ട്രീയ ലേഖകനും ആയ രാമോൺ മെർകാഡർ ആയിരുന്നു ആ സന്ദർശകൻ. ട്രോട്സ്കിയെ മുൻ പരിചയമുള്ള മെർകാഡറിന് മുകളിലത്തെ നിലയിലുള്ള ട്രോട്സ്കിയുടെ സ്റ്റഡി റൂമിൽ പ്രവേശിക്കാനും ട്രോട്സിയെ കാണാനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സംസാരിച്ച് നിൽക്കെ ട്രോട്സ്കിയുടെ പുറകിൽ നിന്ന മെർകാഡർ തന്റെ കോട്ടിന്റെ ഉള്ളിൽ ഒളിച്ച് വച്ചിരുന്ന പിക്കാക്സ് പോലെയുള്ള ആയുധം (ice pick used by mountaineers) കൊണ്ട് ട്രോട്സ്കിയുടെ തലയ്ക്ക് വെട്ടി. വെട്ട് കൊണ്ട ട്രോട്സ്കി ചാടിയെണീറ്റ് മെർകാഡറുമായി മൽപ്പിടുത്തം നടത്തി. ബഹളം കേട്ട് ഓടിയെത്തിയ അംഗരക്ഷകർ മെർകാഡറിനെ അവിടെയിട്ട് തല്ലാൻ തുടങ്ങി. തലയിൽ നിന്ന് രക്തം വാർന്നൊഴുകി നിന്നിരുന്ന ട്രോട്സ്കി പറഞ്ഞു "അവനെ കൊല്ലരുത്. അവൻ സംസാരിക്കണം". ആരാണ് കൊല്ലാൻ അയച്ചത് മെർകാഡറിനെ ചോദ്യം ചെയ്ത് അറിയണം എന്നായിരിക്കും ട്രോട്സ്കി ഉദ്ദേശിച്ചിരുന്നത്. തുടർന്ന് അബോധാവസ്ഥയിലായിരുന്ന ട്രോട്സ്കി പിറ്റെന്ന് വൈകിട്ട് ഏഴര മണിക്ക് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. അറുപത് വയസ്സായിരുന്നു. അതോടെ നാൽപ്പതോളം വർഷം റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വിപ്ലവനായകന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണു..[2]

കുറിപ്പുകൾതിരുത്തുക

^ കൊലപാതകക്കുറ്റത്തിന് മെക്സിക്കോയിൽ തടവിലായ മെർക്കാദറെ സോവിയറ്റ് ഭരണകൂടം അസാന്നിദ്ധ്യത്തിലും ലെനിൻ പുരക്സാരം (Order of Lenin) നൽകി ബഹുമാനിച്ചു. 1961-ൽ ജെയിൽമുക്തനായ മെർക്കാദർക്ക് കെ.ജി.ബി. സോവിയറ്റു യൂണിയനിലെ വീരന്റെ (Hero of Soviet Union) ബഹുമതിയും നൽകി.

അവലംബംതിരുത്തുക

  1. Robert Service (2009). Trotsky: A Biography. Cambridge, Massachusetts: Harvard University Press. pp. 199–201. ISBN 0-67-4036-158
  2. * 'Ice-pick that killed Trotsky' found in Mexico which is stained with his blood

പ്രധാനകൃതികൾതിരുത്തുക

പുറം കണ്ണികൾതിരുത്തുക

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം