മിച്ചമൂല്യം

കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ്


കാൾ മാർക്സ് ആവിഷ്കരിച്ച പ്രസിദ്ധമായ സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ് മിച്ചമൂല്യ സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം "സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്ന, ഉത്പാദകരുടെ ഉപജീവനത്തിന് ആവശ്യമായതിലുപരിയായ മൂല്യമാണ് മിച്ചമൂല്യം." [1] മിച്ചമൂല്യം എന്ന പദം മാർക്സിന്റെ കണ്ടുപിടിത്തമല്ലെങ്കിലും ഈ ആശയം വികസിപ്പിച്ചത് അദ്ദേഹമാണ്. അതേസമയം, അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് ആഡം സ്മിത്ത്, ഡേവിഡ് റിക്കാർഡോ തുടങ്ങിയ സാമ്പത്തികശാസ്ത്രജ്ഞരായിരുന്നു.[2]

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

ഒരു ചരക്കിന്റെ ഉത്പാദനത്തിനായി ഉപയോഗിച്ചിരിക്കുന്ന അദ്ധ്വാനസമയമാണ് അതിന്റെ മൂല്യം നിർണ്ണയിക്കുന്നത്. ഉത്പന്നത്തിൽ ഈട്ടം കൂടുന്ന, ഉത്പാദകരുടെ, വിലനൽകാത്ത അദ്ധ്വാനസമയമാണ് മിച്ചമൂല്യം. മുതലാളിത്ത സമൂഹത്തിൽ ഈ മിച്ചമൂല്യം ലാഭത്തിന്റെ രൂപത്തിൽ മുതലാളിമാർ കൈക്കലാക്കുന്നു. ഉത്പാദനോപാധികളുടെ ഉടമസ്ഥത സ്വകാര്യ സ്വത്തിന്റെ രൂപത്തിൽ മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്നതിനാൽ, ഉത്പാദനോപാധികളുടെ ഉടമസ്ഥതയില്ലാത്ത തൊഴിലാളികൾക്ക്, ഉപജീവനത്തിനായി, അവരുടെ അദ്ധ്വാനം മുതലാളിമാർക്ക് വിൽക്കുകയല്ലാതെ വേറെ നിവർത്തിയില്ലതെ വരുന്നു. [1] "രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാ വിമർശനത്തിന് ഒരു സംഭാവന" (A Contribution to the Critique of Political Economy - 1859) എന്ന തന്റെ കൃതിയിലാണ് മാർക്സ് മിച്ച മൂല്യത്തെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി മുന്നോട്ടുവെയ്കുന്നത്. [3]

ഉദാഹരണം

തിരുത്തുക

ഒരു തൊഴിലാളി കാർ നിർമ്മിക്കുന്നതിന് വേണ്ടി പണിയെടുക്കുന്നുവെന്ന് കരുതുക. നാല് മണിക്കൂർ പണിയെടുക്കുമ്പോഴേക്കും അവന് കിട്ടുന്ന കൂലിക്ക് തുല്യമായ പണി അവൻ എടുത്തിരിക്കും എന്നും സങ്കൽപ്പിക്കുക. ഈ കൂലി എന്നത് അവന്റെ ഉപജീവിനത്തിന് (നിത്യച്ചെലവിന്) ആവശ്യമായ വരുമാനവുമാകുന്നു. എന്നാൽ നാലുമണിക്കൂറായപ്പോൾ, "നിങ്ങൾ എനിക്കുതന്ന കൂലി ഇപ്പോൾ മുതലായി" എന്ന് തൊഴിലാളി പറയുമ്പോൾ മുതലാളി: "വരട്ടെ എട്ടുമണിക്കൂർ സമയത്തേക്ക് നിന്റെ അദ്ധ്വാന ശക്തി എന്റെതാണ്, പണിടെയെടുക്ക്" എന്ന് പറയും. ഇവിടെ ആദ്യ ആദ്ധ്വാനം "ആവശ്യമുള്ള അദ്ധ്വാനവും" രണ്ടാമത്തേത് "മിച്ചമുള്ള അദ്ധ്വാനവുമാണെന്ന്" മാർക്സ് പറയുന്നു.

അതായത്, ആദ്യ നാലുമണിക്കൂർ സമയം തൊഴിലാളി പണിയെടുത്തത് അവനുവേണ്ടിയാണ്. അവന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി, നിത്യനിദാനചെലവുകൾ നടത്തുവാൻ വേണ്ടിയുള്ള കൂലി അതിൽ നിന്ന് ലഭിക്കുന്നു. ശേഷിക്കുന്ന നാലുമണിക്കൂർ ജോലി മുതലാളിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അതിലൂടെ കുന്നുകൂടുന്ന മൂല്യത്തെ മുതലാളി ലാഭമെന്ന് വിളിക്കുന്നു.

വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും - അടിമത്തത്തിലും, ഫ്യൂഡലിസത്തിലും മുതലാളിത്തത്തിലും - മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ മിച്ചഅദ്ധ്വാനത്തെ മനസ്സിലാക്കാൻ കഴിയാത്ത തൊഴിലാളി " എട്ടുമണിക്കൂർ ജോലിക്കുള്ള ന്യായമായ കൂലി ലഭിക്കുന്നു" എന്ന ധാരണയിലാണ് കഴിയുന്നത്. [2]

  1. 1.0 1.1 Marxists Internet Archive, retrieved 2013 ജൂലൈ 06 {{citation}}: Check date values in: |accessdate= (help)
  2. 2.0 2.1 നമ്പൂതിരിപ്പാട്, ഇ.എം.എസ് (1990). മാർക്സിസം ലെനിനിസം - ഒരു പാഠപുസ്തകം. സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  3. Marxists Internet Archive, retrieved 2013 ജൂലൈ 06 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മിച്ചമൂല്യം&oldid=3350703" എന്ന താളിൽനിന്ന് ശേഖരിച്ചത്