അദ്ധ്യക്ഷൻ
യോഗനടപടികൾ നിയന്ത്രിക്കുന്ന ആളാണ് അധ്യക്ഷൻ. ഗവൺമെന്റ് വകുപ്പിന്റെ തലവൻ, കമ്പനികൾ, ബാങ്കുകൾ എന്നീ സ്ഥാപനങ്ങളുടെ മേധാവി, ഭരണം നടത്തുന്ന ആൾ, അധികാരി, നിയമസഭ, കോമൺസ് സഭ, പാർലമെന്റ് എന്നിവയുടെ നിയന്ത്രണാധികാരി എന്നിവർക്കെല്ലാം അധ്യക്ഷൻ എന്നു പറയുന്നുണ്ട്. രജിസ്റ്റർ ചെയ്ത കമ്പനികളുടെ നിയമങ്ങളിൽ അധ്യക്ഷന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
സഭയിലെ നടപടികൾ നിയന്ത്രിക്കുക അധ്യക്ഷന്റെ പ്രധാനജോലിയാണ്. യോഗത്തിൽ ആരൊക്കെ സംസാരിക്കണം, അത് ഏതുക്രമത്തിലായിരിക്കണം എന്നൊക്കെ തീരുമാനിക്കുവാൻ അധ്യക്ഷന് അധികാരമുണ്ട്. പ്രമേയങ്ങൾ വോട്ടിനിടുക, വോട്ടിങ് ഫലം പ്രഖ്യാപിക്കുക, ഇരുഭാഗം വോട്ടുകളും സമമായിവന്നാൽ നിർണായകവോട്ട് (casting vote) രേഖപ്പെടുത്തുക എന്നീ അധികാരങ്ങളും അധ്യക്ഷനിൽ നിക്ഷിപ്തമാണ്. യോഗം സമാപിച്ചതായി പ്രഖ്യാപിക്കുന്നതും അധ്യക്ഷൻ തന്നെയാണ്. പ്രസംഗകർ അധ്യക്ഷനെ അഭിസംബോധന ചെയ്തു സംസാരിക്കണമെന്ന് കീഴ്വഴക്കമുണ്ട്. അധ്യക്ഷപദവിയെ ബഹുമാനിക്കുകയെന്നത് ഒരു അലിഖിതനിയമമാണ്. ഒരു കമ്പനിയുടെ നിയമാവലി അനുസരിച്ച് ഡയറക്ടർ ബോർഡിലെ ഒരാളെ ഒരു നിശ്ചിതകാലത്തേക്ക് അധ്യക്ഷനായി നിയമിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലും അധ്യക്ഷന്മാരുണ്ട്. സഭാംഗങ്ങൾ തെരഞ്ഞെടുക്കുന്ന ആളാണ് അധ്യക്ഷൻ.
പുറംകണ്ണിതിരുത്തുക
- അധ്യക്ഷൻ
- അധ്യക്ഷൻ
- രാജ്യസഭയുടെ അധ്യക്ഷൻ Archived 2011-08-10 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധ്യക്ഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |