കവാടം:കമ്മ്യൂണിസം
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം മാറ്റിയെഴുതുക
കമ്മ്യൂണിസം കവാടം
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനം
സി.പി.ഐ(എം)(CPI(M)) അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ഭാരതത്തിലെ ഒരു ഇടതു രാഷ്ട്രീയ കക്ഷിയാണ്. കേരളം, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ സി.പി.എം എന്നും അറിയപ്പെടുന്ന ഈ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(CPI) എന്ന സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ രൂപവത്കരിച്ച പാർട്ടിയാണിത്.
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്). തൊഴിലാളിവർഗ സർവാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. മാർക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രവുമാണ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ എന്ന് പാർട്ടി വിശ്വസിക്കുന്നു. തൊഴിലാളിവർഗ സാർവദേശീയത്വത്തിന്റെ ആദർശം ഉയർത്തിപ്പിടിക്കുന്നു. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ജീവചരിത്രം
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1919 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി. ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം. പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.
മാറ്റിയെഴുതുക
ചൊല്ലുകൾ..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രംPhoto credit: Johann H. Addicks മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...മാറ്റിയെഴുതുക
വിഭാഗങ്ങൾമാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾമാറ്റിയെഴുതുക
താങ്കൾക്ക് ചെയ്യാവുന്നത്മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾമാറ്റിയെഴുതുക
മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസംലേഖനങ്ങൾ:
മാറ്റിയെഴുതുക
ബന്ധപ്പെട്ട കവാടങ്ങൾമാറ്റിയെഴുതുക
മറ്റു വിക്കി സംരംഭങ്ങളിൽ
| ||||||||||||