മാക്സിയൻ സാമ്പത്തിക വീക്ഷണം

ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥയിൽ തൊഴിലാളികൾ അനിയന്ത്രിതമായ ചൂഷണത്തിന് വിധേയമാകുന്നു എന്ന് നിരീക്ഷിച്ച കാൾ മാർക്സ് തൊഴിലാളികളെ ഈ ചൂഷണ വ്യവസ്ഥയിൽ നിന്നു രക്ഷപെടുത്തുന്നതിനായി വിഭാവനം ചെയ്ത മാർക്സിയൻ സാമ്പത്തിക വ്യവസ്ഥ ഒരു തൊഴിലാളി വർഗ സർവ്വാധിപത്യ സാമ്പത്തിക വ്യവസ്‌ഥ ആകുന്നു.ഈ സാമ്പത്തിക വ്യവസ്ഥയിൽ അധ്വാനിക്കുന്നവർക്ക് മാത്രമേ സ്ഥാനം ഒള്ളു,അവിടെ മുതലാളിമാർ ഉണ്ടാവുകയില്ല മറിച്ചു എല്ലാവരും സമൂഹത്തിനു വേണ്ടി ജോലി ചെയ്യുകയും ഉല്പാദന ഉപാധികൾ സമൂഹത്തിന്റെ കൂട്ടായ ഉടമസ്ഥതയിൽ ഉള്ളതും ആയിരിക്കും,എല്ലാവരും സമമായി ജോലി ചെയ്യുകയും ഒരേ ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നതായിരിക്കു. അനിവാര്യമായ ഒരു തൊഴിലാളി വർഗ വിപ്ലവത്തിനു ശേഷം ഈ സാമ്പത്തികവ്യവസ്ഥ ഉയർന്നു വരുമെന്നും തൊഴിലാളികളെ ചൂഷണത്തിൽ നിന്നു രക്ഷപെടുത്തനുള്ള ഒരേ ഒരു വഴി വിപ്ലവമാണെന്നും മാർക്സ് വിശ്വസിച്ചു.