ഫ്യൂഡലിസം

(നാടുവാഴിത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യകാല യുറോപ്പിൽ 5 നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ രൂപം കൊണ്ട ഒരു കൂട്ടം നിയമപരവും, സൈനികപരവുമായ അധികാര രൂപങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ഫ്യൂഡലിസം ( Feudalism). ഫ്യൂഡലിസം എന്ന പദത്തിന്റെ ഉത്ഭവം feodum/feudum (fief) എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ്. [1]

ഫ്രാൻകൊസ് ലൂയീസ് ഗൻഷോഫിന്റെ (François-Louis Ganshof) നിർവചനപ്രകാരം, [2] ഒരു നാടുവാഴിയും അയാൾ കരമൊഴിവായി നൽകുന്ന ഭൂമി കൈവശം വെക്കുന്ന ഫ്യൂഡൽ പ്രഭുക്കൻമാർ അതിന്റെ പ്രതിഫലമായി നാടുവാഴിയെ യുദ്ധത്തിൽ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, അതു ഒരു സൈനികമായ മേൽക്കോയ്മ അംഗീകരിച്ചു കൊണ്ടുള്ള ഒരു സമുദായം മാത്രമല്ല; മറിച്ച്, കാർഷിക പ്രവൃത്തി പ്രധാന ഉപജീവന മാർഗ്ഗമായി സ്വീകരിച്ച സവിശേഷമായ ഉത്പാദന ബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഒരു വ്യവസ്ഥിതിയാണ്. ചെറുകിട കാർഷിക ഉത്പാദനത്തിൽ ഊന്നിയ ആ വ്യവസ്ഥിതിയിൽ, ഒരോ വ്യക്തിയും പരമ്പരാഗത തൊഴിലു ചെയ്തു ഉപജീവനം നടത്തിപോരുകയാണു ചെയ്യുന്നത്. വ്യക്തിയുടെ അവകാശവും, ഉത്തരവാദിത്തവും ആ വ്യക്തി ജനിക്കുന്ന കുടുംബത്തെ അടിസഥാനപ്പെടുത്തിയാണ്. ഒരു കൊല്ലപ്പണിക്കാരൻറെ പുത്രൻ കൊല്ലപ്പണി ചെയ്തും, ഒരു വെളുത്താടൻറെ പുത്രൻ തുണി അലക്കിയും, ചെത്തുകാരന്റെ പുത്രൻ ചെത്തുപണി ചെയ്തും ജീവിതം നയിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിലെ ഒരു ഘട്ടത്തിൽ ഈ വ്യവസ്ഥിതിയിൽ കൂടെ ലോകത്തിലെ മിക്ക സംസ്കാരവും കടന്നു പോയിട്ടുള്ളതായി കാണാം.

തന്റെ രാഷ്ട്രീയ - സാമ്പത്തിക വിശകലനത്തകാൾ മാർക്സും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ഉദയത്തിനുമുമ്പുള്ള സാമ്പത്തിക വ്യവസ്ഥയായിട്ടാണ് മാർക്സ് ഫ്യൂഡലിസത്തെ വിശദീകരിക്കുന്നത്. മാർക്സിനെ സംബന്ധിച്ചിടത്തോളം ഫ്യൂഡലിസമെന്നത്; കൃഷിയോഗ്യമായ ഭൂമിയുടെ നിയന്ത്രണം കയ്യാളുന്ന ഒരു ഭരണവർഗ്ഗം (കുലീനർ) ആ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കുടിയാന്മാരെ അടിമസമാനമായ രീതിയിൽ ചൂഷണം ചെയ്യുകവഴി നിലനിർത്തുന്ന വർഗ്ഗസമൂഹമാണ്. [3]

  1. feodum – see The Cyclopedic Dictionary of Law, by Walter A. Shumaker, George Foster Longsdorf, pg. 365, 1901.
  2. François Louis Ganshof (1944). Qu'est-ce que la féodalité. Translated into English as Feudalism by Philip Grierson, foreword by F.M. Stenton. 1st ed.: New York and London, 1952; 2nd ed: 1961; 3d ed: 1976.
  3. http://www.marxists.org/glossary/terms/f/e.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്യൂഡലിസം&oldid=4074292" എന്ന താളിൽനിന്ന് ശേഖരിച്ചത്