ഉല്പാദനോപാധികൾ
"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."[1]. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് ഉല്പാദനോപാധികൾ. എന്നാൽ അധ്വാനശക്തി ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് [2].
അവലംബംതിരുത്തുക
- ↑ Capital: The Labour-Process And The Process Of Producing Surplus-Value
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)